കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ആരോപണം, ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്, അരുണ്‍ ജെയ്റ്റ്‌ലി കുടുങ്ങുമോ?

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ ശരിവെക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വന്‍ വെളിപ്പെടുത്തല്‍ വീഡിയോയാണ് മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദ് പുറത്തുവിട്ടിരിക്കുന്നത്. അഴിമതി പുറത്തു കൊണ്ടുവരുമെന്നാണ് കീര്‍ത്തി ആസാദ് ദില്ലിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിലവിലില്ലാത്ത കമ്പനികള്‍ക്ക് ഡിഡിസിഎ പണം നല്‍കിയെന്നാണ് കീര്‍ത്തി ആസാദ് വ്യക്തമാക്കിയത്. 28മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വിക്കിലീക്‌സ് ഇന്ത്യയുടെ ഒളിക്യാമറ ഓപറേഷന്‍ വീഡിയോയാണ് പുറത്തുവിട്ടത്. 14 വ്യാജ കമ്പനികളുടെ പേരിലാണ് അഴിമതി നടന്നതെന്ന് പറയുന്നു. ഇതൊടെ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയുള്ള കുരുക്ക് കൂടുതല്‍ മുറുകുകയാണ്.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലിയെ കുടുക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടു. മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദാണ് തെളിവുകളടങ്ങുന്ന വീഡിയോ പുറത്തുവിട്ടത്.

വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

28മിനിട്ട് ദൈര്‍ഘ്യമുള്ള വിക്കിലീക്‌സ് ഇന്ത്യയുടെ ഒളിക്യാമറ ഓപറേഷന്‍ വീഡിയോയാണ് പുറത്തുവിട്ടത്. അഴിമതി പുറത്തു കൊണ്ടുവരുമെന്നാണ് കീര്‍ത്തി ആസാദ് വ്യക്തമാക്കിയത്.

അഴിമതിക്കെതിരെയുള്ള പോരാട്ടം

അഴിമതിക്കെതിരെയുള്ള പോരാട്ടം

ഇത് അഴിമതിക്കെതിരെയുള്ള പോരാട്ടമാണെന്നും വ്യക്തിപരമല്ലെന്നും അദ്ദേഹം പറഞ്ഞു. 14 വ്യാജ കമ്പനികളുടെ പേരിലാണ് അഴിമതി നടന്നതെന്ന് പറയുന്നു.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കീര്‍ത്തി ആസാദിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. അമിത് ഷായുടെ ശാസന അവഗണിച്ചാണ് കീര്‍ത്തി ആസാദ് വാര്‍ത്താസമ്മേളനം നടത്തിയത്.

അച്ചടക്ക ലംഘനമല്ല

അച്ചടക്ക ലംഘനമല്ല

അഴിമതിയെക്കുറിച്ച് പറയുന്നത് പാര്‍ട്ടി അച്ചടക്ക ലംഘനമല്ലെന്ന് അദ്ദേഹം പറയുന്നു. കീര്‍ത്തി ആസാദിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

ഉപകരണങ്ങള്‍ വാടകയ്‌ക്കെടുത്തതിലും തിരിമറി നടന്നിട്ടുണ്ടെന്നാണ് കീര്‍ത്തി ആസാദ് വെളിപ്പെടുത്തിയത്. ലാപ്‌ടോപ് 16,000രൂപ ദിവസ വാടകയ്ക്കും പ്രിന്റര്‍ 3000 രൂപ ദിവസവാടകയ്ക്കും എടുത്തുവെന്നും പറയുന്നു.

ആരോപണമിങ്ങനെ

ആരോപണമിങ്ങനെ

1999 മുതല്‍ 2013 വരെയുള്ള കാലത്താണ് ദില്ലി ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ടില്‍ വെട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ദില്ലി സെക്രട്ടറിയേറ്റില്‍ സിബിഐ റെയ്ഡ് നടത്താനുള്ള കാരണം ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാനായിരുന്നുവെന്നു ആംആദ്മി നേരത്തെ വ്യക്തമാക്കിയിരുന്നു. 90കോടി രൂപയുടെ തിരിമറി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയെന്നാണ് എഎപി ആദ്യം പുറത്തുവിട്ടത്.

അരവിന്ദ് കെജ്രിവാളിന് മനോവിഭ്രാന്തി

അരവിന്ദ് കെജ്രിവാളിന് മനോവിഭ്രാന്തി

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച അരവിന്ദ് കെജ്രിവാളിനെ മനോരോഗിയെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. അരവിന്ദ് കെജ്രിവാള്‍ അസത്യവും അപവാദങ്ങളും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സെവാഗും ഗംഭീരും പ്രതികരിച്ചു

സെവാഗും ഗംഭീരും പ്രതികരിച്ചു

അരുണ്‍ ജെയ്റ്റിലിക്കു പിന്തുണയുമായാണ് ക്രിക്കറ്റ് താരങ്ങളായ വീരേന്ദ്ര സെവാഗും ഗൗതം ഗംഭീറും രംഗത്തെത്തിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും കളിക്കാര്‍ക്ക് ഒപ്പമായിരുന്നു ജെയ്റ്റിലെന്ന് ഇരുവരും പറയുകയുണ്ടായി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Former cricketer Kirti Azad has alleged massive corruption in Delhi cricket body - DDCA. Union Finance Minister Arun Jaitley was DDCA chief for 13 years till 2013.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X