കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേര്: വൃഷാലി, വിദ്യാഭ്യാസം: പ്ലസ് ടു, മാസശമ്പളം: 18,000, മൂന്ന് വര്‍ഷം കൊണ്ട് വെട്ടിച്ചത് 16 കോടി

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: 18,000 രൂപ മാസശമ്പളം വാങ്ങുന്ന 29 കാരിയ മൂന്ന് വര്‍ഷം കൊണ്ട് സമ്പാദിത്തച്ച് 16 കോടി രൂപ. ഇന്‍കം ടാക്‌സ് വകുപ്പ് നടത്തിയ റെയ്ഡില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ കഥ പുറത്ത് വന്നത്.

പശ്ചിമേഷ്യ പൊട്ടിത്തെറിക്കും, മൂന്നാം ലോകമഹായുദ്ധം, ഭൂചലനം, വര്‍ഷാവസാനം കലുഷിതമാകും, 5 പ്രവചനങ്ങൾപശ്ചിമേഷ്യ പൊട്ടിത്തെറിക്കും, മൂന്നാം ലോകമഹായുദ്ധം, ഭൂചലനം, വര്‍ഷാവസാനം കലുഷിതമാകും, 5 പ്രവചനങ്ങൾ

മുംബൈയിലെ കമ്പനിയില്‍ അസിസ്റ്റന്റ് അക്കൗണ്ട് മാനേജരായി ജോലി ചെയ്യുന്ന വൃഷാലിയാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ മിന്നും താരം. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള യുവതി കോടികള്‍ സമ്പാദിച്ചത് ഇങ്ങനെയാണ്... തുടര്‍ന്ന് വായിക്കൂ...

 യുവതി

യുവതി


മുംബൈയിലെ മഹാലക്ഷ്മി റോപ് വര്‍ക്ക് കമ്പനിയില്‍ 7 വര്‍ഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവതിയാണ് വൃഷാലി. പ്രായം-29, വിദ്യാഭ്യാസം - പ്ലസ് ടു.

 സമ്പാദ്യം

സമ്പാദ്യം


മൂന്ന് വര്‍ഷം കൊണ്ട് വൃഷാലി സമ്പാദിച്ചത് 16.32 കോടി രൂപയാണ്. മാസശമ്പളം
18,000 രൂപയും. ജോലി ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരില്‍ നിന്നും തട്ടിയെടുത്തതാണ് പണം. എന്നാല്‍ വര്‍ഷങ്ങളായി കമ്പിനിയോ ജീവനക്കാരോ ഈ തട്ടിപ്പ് അറിഞ്ഞില്ല.

നിക്ഷേപം

നിക്ഷേപം


ജീവനക്കാരുടെ വിശ്വാസം നേടിയെടുത്ത് മാസത്തില്‍ ഒരു നിശ്ചിത തുക സമ്പാദ്യം എന്ന പേരില്‍ തട്ടിയെടുക്കുകയായിരുന്നു. ആയിരക്കണക്കിന് ജീവനക്കാരില്‍ നിന്നും തട്ടിയെടുത്തതാണ് കോടികള്‍. എന്നാല്‍ കമ്പനി അധികൃതര്‍ ഇത് അറിഞ്ഞിരുന്നില്ല.

16.32 കോടി

16.32 കോടി


സ്വന്തം അക്കൗണ്ടിലോ വീട്ടിലോ അല്ല പണം സൂക്ഷിച്ചത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും കോടികളുടെ ബംഗ്ലാവ് പണിയുകയും ചെയ്തു. സത്താറ ജില്ലയില്‍ പണിത ബംഗ്ലാവിന് 5 കോടിയാണ് വിലമതിക്കുന്നത്.

 ഫ്ളാറ്റ്

ഫ്ളാറ്റ്


സ്വന്തമായി മൂന്ന് ഫഌറ്റുകളും ഇതിന് പുറമെ ബന്ധുക്കള്‍ക്ക്
ഫ്ളാറ്റുകളും വാങ്ങി. ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറുകളും ബൈക്കുകളും ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും സമ്മാനമായി നല്‍ക്കുകയായിരുന്നു ഹോബി.

 നമ്പര്‍

നമ്പര്‍

വാങ്ങിയ എല്ലാ വാഹനത്തിന്റെ നമ്പറും 3777 ആണ്. തന്റെ ഭാഗ്യ നമ്പറാമ് 3777 എന്നാണ് വിശ്വസിക്കുന്നത്.
 പോലീസ് റെയ്ഡ്

പോലീസ് റെയ്ഡ്


രഹസ്യമായി കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയുടെ വീട്ടില്‍ റെയ്ഡ് നടത്തി. ലക്ഷങ്ങളുടെ സ്വര്‍ണവും വെള്ളിയും 18 ലക്ഷം രൂപയുമാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്.

എറ്റിഎം

എറ്റിഎം

റെയ്ഡ് നടക്കുന്ന എന്നറിഞ്ഞ ഉടന്‍ തന്നെ വ്യത്യസ്ത അക്കൗണ്ടുകളിലായിനിക്ഷേപിച്ച പണം എറ്റിഎം വഴി പിന്‍വലിക്കുകയായിരുന്നു.

English summary
Vrushali Bamane is just a 12th pass student and worked as an assistant account manager with a company in Mumbai which paid her salary of Rs. 18,000 per month. But you will be shocked to know that she accumulated wealth and properties worth Rs. 16 crores in a couple of years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X