കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ കൂറ്റന്‍ വിജയത്തിന് കാരണം ഇതാണ്, സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയുടെ വിജയ രഹസ്യം പുറത്ത് | Oneindia Malaayalam

ദില്ലി: കഴിഞ്ഞ വര്‍ഷം അവസാനം വരെ ജനപ്രീതിയും വിശ്വാസത്തിലും ഏറെ പിന്നിലായിരുന്നു മോദി സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ നിലയിലായിരുന്നു കോണ്‍ഗ്രസ്.ഇതോടെ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസിന് ഇത്തവണ രാജ്യത്ത് തിരിച്ചുവരവിന് കളമൊരുങ്ങുമെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് 17 സംസ്ഥാനങ്ങളില്‍ നിന്നാണ് തുടച്ച് നീക്കപ്പെട്ടത്.

<strong>ബിജെപിക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു? മമതയെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി നിതീഷ്</strong>ബിജെപിക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു? മമതയെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി നിതീഷ്

2014 ല്‍ 282 സീറ്റുകള്‍ നേടിയ ബിജെപി 303 ലേക്ക് സീറ്റ് ഉയര്‍ത്തി. അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളും മോദിയുടെ വ്യക്തി പ്രഭാവവും ബിജെപിയുടെ വിജയത്തിന് സഹായിച്ചെന്ന് കണക്കാക്കപ്പെടുമ്പോഴും ബിജെപിയുടെ കൂറ്റന്‍ വിജയത്തിന് പിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ടെന്നാണ് സിഎസ്ഡിഎസ് സര്‍വ്വേ വ്യക്തമാക്കുന്നത്. അത് ഇങ്ങനെ

 സര്‍വ്വേ പുറത്ത്

സര്‍വ്വേ പുറത്ത്

നോട്ട് നിരോധനവും ജിഎസ്ടിയും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും കാർഷിക, തൊഴിൽ രംഗങ്ങളിലെ തകർച്ചകളും റാഫേൽ അടക്കമുള്ള അഴിമതികളുമെല്ലാം ഇത്തവണ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിച്ചിരുന്നു. സര്‍ക്കാരിനെ താഴെയിറക്കാന്‍ തങ്ങളുടെ സ്വപ്ന പദ്ധതിയായ ന്യായ് ഉം കോണ്‍ഗ്രസ് അവതരിപ്പിച്ചു. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ബാലക്കോട്ട് തിരിച്ചടി സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ത്തിയെന്ന് സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡവലെപിങ്ങ് സൊസൈറ്റീസ് സര്‍വ്വേ വ്യക്തമാക്കുന്നു.

 ന്യായ് പദ്ധതി ഏറ്റില്ല

ന്യായ് പദ്ധതി ഏറ്റില്ല

രാജ്യസുരക്ഷാ വിഷയമാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസ് അവതരിപ്പിച്ചെങ്കിലും ബാലക്കോട്ട് തിരിച്ചടിയാണ് സോഷ്യല്‍ മീഡിയ കീഴടക്കിയതെന്ന് സര്‍വ്വേ പറയുന്നു. സര്‍വ്വേ പ്രകാരം സോഷ്യല്‍ മീഡിയയ വ്യാപകമായും അല്ലാതെയുമെല്ലാം ഉപയോഗിക്കുന്ന 211 ലോക്സഭ മണ്ഡലങ്ങളിലെ 24,236 വോട്ടര്‍മാരില്‍ പലരും ബാലക്കോട്ട് തിരിച്ചടിയെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി കേട്ടറിവ് ഉള്ളവരായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ 77 ശതമാനം പേര്‍ മാത്രമാണ് കോണ്‍ഗ്രസിന്‍റെ ന്യായ് പദ്ധതിയെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞത്.

 അറിഞ്ഞേ ഇല്ല

അറിഞ്ഞേ ഇല്ല

സജീവമായി ഇടപെടാത്തവര്‍ക്കാകട്ടെ ന്യായ് പദ്ധതി എന്താണെന്ന ധാരണ പോലും ഇല്ലായിരുന്നുവെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിച്ചിരുന്നെങ്കിലും ന്യായ് പദ്ധതിയെ കുറിച്ച് യഥാര്‍ത്ഥ ഗുണഭോക്താക്കളെ അറിയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. അതേസമയം ബാലക്കോട്ട് തിരിച്ചടി സോഷ്യല്‍ മീഡിയയിലെ എല്ലാതരം യൂസേര്‍സിനിടയിലും സജീവമായി പ്രചരിച്ചിരുന്നുവെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

മുദ്രാവാക്യങ്ങള്‍

മുദ്രാവാക്യങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യവും സോഷ്യല്‍ മീഡിയയില്‍ ക്ലിക്കായിരുന്നുവെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു.അതേസമയം കോണ്‍ഗ്രസ് പ്രചരണങ്ങള്‍ക്കെതിരെ ബിജെപി ഉപയോഗിച്ച മേം ഭി ചൗക്കിദാര്‍ പ്രചരണം വേണ്ടത്ര പ്രചരിച്ചില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്നവര്‍ ആരും തന്നെ ഈ രണ്ട് മുദ്രാവാക്യങ്ങളും കേട്ടിട്ടേയില്ലെന്നാണ് സര്‍വ്വേ പറയുന്നത്.

<strong>തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്</strong>തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്

<strong>ശിവസേന ഇടഞ്ഞ് തന്നെ; ആദിത്യ താക്കറെ മുഖ്യമന്ത്രി പദത്തിലേക്ക്? സൂചന നൽകി ശിവസേനാ നേതാവ്</strong>ശിവസേന ഇടഞ്ഞ് തന്നെ; ആദിത്യ താക്കറെ മുഖ്യമന്ത്രി പദത്തിലേക്ക്? സൂചന നൽകി ശിവസേനാ നേതാവ്

English summary
This helped BJP to win with high margin, survey report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X