കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പരാജയപ്പെട്ടത് ഇങ്ങനെ; കോണ്‍ഗ്രസ് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്

Google Oneindia Malayalam News

ബെംഗളൂരു: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേരിട്ടത്. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി സ്വന്തമാക്കി. 2 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് സഖ്യകക്ഷിയായ ജെഡിഎസിന് നേടാന്‍ കഴിഞ്ഞത്.

കോണ്‍ഗ്രസുമായുള്ള സഖ്യമാണ് പരാജയത്തിലേക്ക് നയിച്ചതെന്ന വിമര്‍ശനമാണ് ജെഡിഎസ് ക്യാമ്പില്‍ നിന്നും പ്രധാനമായി ഉയര്‍ന്നത്. എന്നാല്‍ പുല്‍വാമ ആക്രമണം അടക്കമുള്ള കാരണങ്ങളാണ് പാര്‍ട്ടിയുടെ കനത്ത പരാജയത്തിലേക്ക് നയിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ അഞ്ച് അംഗ സമിതി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

 അഞ്ചംഗ സമിതി

അഞ്ചംഗ സമിതി

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് പരാജയത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണ സമിതി രൂപീകരിച്ചത്.18 ലോക്സഭ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് അഞ്ചംഗ അന്വേഷണ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പുല്‍വാമ ഭീകരാക്രമണത്തെ ഹിന്ദുത്വ ഘടകങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ആര്‍എസ്എസ് നടത്തിയ പ്രചരണം സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ശക്തമായിരുന്നു. ഇത് ഒരു പരിധി വരെ തിരഞ്ഞെടുപ്പില്‍ ബാധിച്ചിരുന്നതായി അന്വേഷണ സമിതിയിലെ ഒരു അംഗം ദേശീയ മാധ്യമമായ ഹിന്ദുവിനോട് പറഞ്ഞു.

തീരദേശ മേഖലകളില്‍

തീരദേശ മേഖലകളില്‍

ബിജെപിയുടെ വര്‍ഗീയ വത്കരണവും പരാജയത്തിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഡുപ്പി, മംഗളൂരു, ഉത്തര കന്നഡ, ശിവമോഗ തുടങ്ങിയ തീരദേശ മേഖലകളില്‍ സാധാരണ തെരുവില്‍ നടക്കുന്ന സംഭവങ്ങളെ പോലും വര്‍ഗീയ വത്കരിച്ചാണ് ആര്‍എസ്എസ് പ്രചരണം നടത്തിയത്. ഏതെങ്കിലും ഹിന്ദു മരണപ്പെട്ടാല്‍ പോലും അതില്‍ മുസ്ലീങ്ങളുടെ കൈ പതിഞ്ഞിട്ടുണ്ടെന്ന രീതിയിലാണ് പ്രചരണം നടത്തിയത്. താഴെ തട്ട് മുതലുള്ള പ്രചരണം ഇത്തരത്തില്‍ ഉള്ളതായിരുന്നു, അദ്ദേഹം പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണം

പുല്‍വാമ ഭീകരാക്രമണം

നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും ഒരു ഘടകമായിരുന്നു. കോണ്‍ഗ്രസ് വികസനം മുന്‍ നിര്‍ത്തി പ്രചരണം നടത്തിയപ്പോള്‍ ബിജെപി പുല്‍വാമ ആക്രമണം മുന്‍നിര്‍ത്തിയാണ് പ്രചരണം നടത്തിയത്. പുല്‍വാമ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ പ്രചരണത്തെ ചെറുക്കണമെന്ന് ഞങ്ങള്‍ ആലോചിച്ചിരുന്നില്ല. കാരണം എന്‍ഡിഎ കാലത്ത് ആണ് സൈനിക താവളങ്ങളായ ഉറിയും പത്താന്‍കോട്ടും ആക്രമിക്കപ്പെട്ടതും അദ്ദേഹം പറഞ്ഞു

ജെഡിഎസ് വോട്ടുകള്‍

ജെഡിഎസ് വോട്ടുകള്‍

കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുന്നതായിരുന്നു നല്ലത്. ജനതാദള്‍ വോട്ടുകള്‍ ബിജെപിക്ക് പോയിരുന്നു, പ്രത്യേകിച്ച് പഴയ മൈസൂര്‍ മേഖലയിലാണ് വോട്ടുകള്‍ മറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ മന്ത്രി ബസവരാജ് രായറെഡ്ഡി, മുന്‍ എംപി ദ്രുവനാരായണന്‍, നസീര്‍ അഹമ്മദ്, വീരകുമാര്‍ പാട്ടീല്‍, വി ആര്‍ സുധരശന്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

Name of Donee: CMDRF

Account Number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
This how Congress-JDS failed in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X