കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴുതയുടെ വില 3 ലക്ഷം രൂപ

  • By Mithra Nair
Google Oneindia Malayalam News

ചണ്ഡീഗഡ്: അറിഞ്ഞോ ഒരു കഴുതയുടെ വില 3 ലക്ഷം രൂപ. പഞ്ചാബിലെ ലെഹരാഗാഗ സ്വദേശിയായ മൊഹീന്ദര്‍ സിംഗിന്‍ ഷേരു എന്നു പേരുള്ള കഴുതയുടെ ഇന്നത്തെ മാര്‍ക്കറ്റ് വില മൂന്നു ലക്ഷമാണ്.

2012ല്‍ ബിക്കാനീറില്‍ നിന്നാണ് മൊഹീന്ദര്‍ സിംഗ് ഷേരുവിനെ കൊണ്ടുവന്നത്. 54 ഇഞ്ച് ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഷേരുവിന് ഹരിയാനയിലെ ജജ്ജറില്‍ നടക്കുന്ന പ്രശസ്തമായ വളര്‍ത്തു മൃഗങ്ങളുടെ പ്രദര്‍ശനത്തിലാണ് ഈ കഴുതയ്ക്ക് മോഹവില നല്‍കി ഏറ്റെടുക്കാന്‍ ആളുകള്‍ തയ്യാറായത്.

donkey

ഷേരുവിന് എത്ര വില കിട്ടിയാലും വില്‍ക്കാന്‍ മൊഹീന്ദര്‍ തയ്യാറല്ല. കുതിരകളുമായി ഇണചേര്‍ത്ത് മികച്ചയിനം കോവര്‍ കഴുതകളെ ഉല്‍പാദിപ്പിക്കാനാണ് ഷേരുവിനെ ഉപയോഗിക്കുന്നത്. ഓരോ ഇണചേര്‍ക്കലിനും 5000 രൂപ വീതം മൊഹീന്ദര്‍ ഈടാക്കുകയും ചെയ്യും.

ഇണചേര്‍ക്കല്‍ ബിസിനസിലൂടെ 2 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെ ഷേരു മൊഹീന്ദറിന് നേടിക്കൊടുക്കുന്നുണ്ട്. ഇണചേര്‍ക്കല്‍ ബിസിനസിന് മാര്‍ക്കറ്റുണ്ടാക്കാനാണ് പ്രദര്‍ശന മേളകളിലൂടെ ഷേരുവുമായി മൊഹീന്ദറിന്റെ യാത്ര. ഒരു ദിവസം 400 രൂപയാണ് ഷേരുവിനായി മൊഹീന്ദര്‍ മുടക്കുന്നത്. 5 കിലോ കടലയും ഒരു കിലോ ശര്‍ക്കരയും ഒരു ദിവസം ഇവന്‍ അകത്താക്കും.

English summary
Your schoolteachers would have thought twice before calling you a donkey after you failed a class test had they met Sheru. This massive donkey is perhaps the only one in the country to be named a lion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X