കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു സെക്കന്റില്‍ 600 എംബി ഡൗണ്‍ലോഡിംഗ് വേഗതയുമായി ജിയോ; ഇന്ത്യയില്‍ ശരാശരി 500 എംബിപിഎസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്ത് 5 ജി ഔദ്യോഗികമായി ലോഞ്ച് ചെയ്ത് 10 ദിവസത്തിന് ശേഷം ഡല്‍ഹിയില്‍ റിലയന്‍സ് ജിയോ 5ജി നെറ്റ്‌വര്‍ക്ക് റെക്കോര്‍ഡ് വേഗം രേഖപ്പെടുത്തി. ഡല്‍ഹിയില്‍ 600 എം ബി പി എസ് വേഗമാണ് ജിയോ 5ജി നെറ്റ്‌വര്‍ക്ക് രേഖപ്പെടുത്തിയത് എന്ന് ഇന്‍ര്‍നെറ്റ് അനലറ്റിക്സ് കമ്പനിയായ ഓക്‌ലാ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്താകെ ശരാശരി 500 എം ബി പി എസ് ആണ് ജിയോ 5 ജിയുടെ വേഗം. ഇന്ത്യന്‍ ടെലികോം കമ്പനികളുടെ നെറ്റ്‌വര്‍ക്ക് പരിശോധിച്ചതില്‍ 16.27 എം ബി പി എസ് മുതല്‍ 809.94 എം ബി പി എസ് വരെ വിവിധ 5 ജി ഡൗണ്‍ലോഡ് വേഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എട്ട് നഗരങ്ങളിലാണ് എയര്‍ടെല്‍ 5 ജി ആരംഭിച്ചത്.

1

നാല് നഗരങ്ങളില്‍ ജിയോയും 5ജി സേവനം ആരംഭിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോയും എയര്‍ടെലും മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരും ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി എന്നിവിടങ്ങളില്‍ സേവനം പ്രഖ്യാപിച്ചിരുന്നു. ജിയോയുടേയും എയര്‍ടെലിന്റേയും നാല് നഗരങ്ങളിലെ ശരാശരി 5ജി ഡൗണ്‍ലോഡ് വേഗത താരതമ്യം ചെയ്യാന്‍ ഓക്ല സ്പീഡ് ടെസ്റ്റ് ഡാറ്റ ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്.

നിശബ്ദരാകുന്നത് നിസഹായതയല്ല; സന്ദീപിനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്നിശബ്ദരാകുന്നത് നിസഹായതയല്ല; സന്ദീപിനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്

2

താരതമ്യ പഠനത്തില്‍ ജിയോ അതിന്റെ ഏറ്റവും അടുത്ത എതിരാളിയായ എയര്‍ടെല്ലിനെക്കാള്‍ മുന്നിലാണ് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ ജിയോ 600 എംബിപിഎസ് വേഗത കൈവരിച്ചപ്പോള്‍ എയര്‍ടെല്‍ ശരാശരി ഡൗണ്‍ലോഡ് വേഗത 197.98 എം ബി പി എസില്‍ എത്തി എന്നാണ് റിപ്പോര്‍ട്ട്.

കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...

3

കൊല്‍ക്കത്തയില്‍, എയര്‍ടെലിന് 33.83 എം ബി പി എസും ജിയോയ്ക്ക് 482.02 എം ബി പി എസും വേഗതയുണ്ട്. മുംബൈയില്‍ എയര്‍ടെല്‍ 271.07 എം ബി പി എസ്, ജിയോ 515.38 എം ബി പി എസ് എന്നിങ്ങനെയാണ്. അതേസമയം വാരാണസിയില്‍ എയര്‍ടെല്ലിനാണ് വേഗത കൂടുതല്‍.

സ്വന്തം പേരിലുള്ള ആരോപണങ്ങളൊക്കെ എന്തായി..? സുരേന്ദ്രന്റെ പേജില്‍ സന്ദീപ് അനുകൂലികളുടെ പൊങ്കാലസ്വന്തം പേരിലുള്ള ആരോപണങ്ങളൊക്കെ എന്തായി..? സുരേന്ദ്രന്റെ പേജില്‍ സന്ദീപ് അനുകൂലികളുടെ പൊങ്കാല

4

ജിയോയുടെ 485.22 എം ബി പി എസും എയര്‍ടെല്‍ 516.57 എം ബി പി എസുമാണ്. സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് അനുസരിച്ച്, 2022 ഓഗസ്റ്റില്‍ മൊബൈല്‍ ഡൗണ്‍ലോഡ് വേഗതയില്‍ ഇന്ത്യ ലോകത്ത് 117-ാം സ്ഥാനത്താണ്.

English summary
This indian city have 600 MB per second downloading speed in Jio 5G
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X