Zero Shadow Day 2023: ഇന്ന് ഈ ഇന്ത്യന്‍ നഗരത്തില്‍ നിഴല്‍ വീഴില്ല.. അപൂര്‍വ പ്രതിഭാസം; കാരണമറിയാമോ?
ബെംഗളൂരു: ബെംഗളൂരു ഇന്ന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത് അപൂര്‍വമായ ഒരു പ്രതിഭാസത്തിന്. സീറോ ഷാഡോ ഡോ എന്ന് വിശേഷിപ്പിക്കുന്ന രണ്ട് വര്‍ഷത്തില്‍ മാത്രം സംഭവിക്കുന്ന ഒരു ആകാശപ്രതിഭാസത്തിന് ആണ് ബെംഗളൂരു ഇന്ന് സാക്ഷ്യം വഹിക്കുക. ഇന്ന് നഗരത്തിലെ എല്ലാ ലംബമായ വസ്തുക്കള്‍ക്കും ഒരു ചെറിയ സമയത്തേക്ക് നിഴല്‍ ഉണ്ടാകില്ല. അതായത് സൂര്യന്‍ തലക്ക് മുകളില്‍ ഉദിച്ച് നില്‍ക്കുകയാണെങ്കിലും നിഴല്‍ കാണില്ല എന്ന് സാരം.
ഇന്ന് ഉച്ചയ്ക്ക് 12.17 നാണ് ഈ പ്രതിഭാസം സംഭവിക്കുക. ഇത് കണക്കിലെടുത്ത് ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് (ഐഐഎ) കാമ്പസില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 25 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ തങ്ങളുടെ കോറമംഗല കാമ്പസില്‍ സീറോ ഷാഡോ ഡേ ആഘോഷിക്കും എന്ന് കാമ്പസ് അറിയിച്ചിട്ടുണ്ട്.

എന്താണ് സീറോ ഷാഡോ ഡേ?
+23.5 ഡിഗ്രി അക്ഷാംശത്തിനും -23.5 ഡിഗ്രി അക്ഷാംശത്തിനും ഇടയിലുള്ള സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസമാണ് ഇത്. ഈ സമയത്ത്, സൂര്യന്‍ ആകാശത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തായിരിക്കും. അപ്പോള്‍ ഒരു വസ്തുവിന്റെയും ജീവജാലങ്ങളുടെയും നിഴലുകള്‍ ദൃശ്യമാകില്ല. എന്നും നമ്മുടെ തലയ്ക്കു മീതെ സൂര്യന്‍ കടന്നുപോകുന്നുണ്ട്.
എന്നാല്‍ വര്‍ഷത്തില്‍ രണ്ട് തവണ മാത്രമാണ് കൃത്യം നേര്‍സ്ഥാനത്തുകൂടെ ലംബമായി സൂര്യന്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ഒട്ടും ചെരിവില്ലാതെ കുത്തനെ നില്‍ക്കുന്ന ഒരു വസ്തുവിന്റെയും നിഴല്‍ ദൃശ്യമാകില്ല. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇന്ത്യയില്‍ സീറോ ഷാഡോ ഡേ പ്രകടമാകുന്നത്. എന്നാല്‍ ഈ പ്രതിഭാസം എല്ലായിടത്തും പ്രതിഫലിക്കില്ല.
ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിലാണ് സീറോ ഷാഡോ ഡേ അനുഭവപ്പെടുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. അതിനാല്‍ പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുക. 2021 ല്‍ ഒഡീഷയിലെ ഭുവനേശ്വര്‍ ഒരു സീറോ ഷാഡോ ദിനത്തിന് സാക്ഷ്യം വഹിച്ചിരുന്നു.












Click it and Unblock the Notifications