ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഇരട്ടി ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും; അതും ഇന്ത്യയിലെ ഈ സംസ്ഥാനത്ത്
ഗാംഗ്ടോക്ക്: രണ്ടോ അതിലധികമോ കുട്ടികള്‍ക്ക് ജന്മം നല്കുന്ന സിക്കിമിലെ വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇവര്‍ക്ക് ശിശു സംരക്ഷണത്തിന് പണവും നല്‍കും. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ആണ് പ്രഖ്യാപനം നടത്തിയത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക ശമ്പള വര്‍ദ്ധനയും മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നവര്‍ക്ക് രണ്ടിരട്ടി വര്‍ധനവും ആണ് നിര്‍ദേശിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ കുറഞ്ഞ ജനനനിരക്കും ജനസംഖ്യയിലെ കുറവും കാരണമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഫെര്‍ട്ടിലിറ്റി നിരക്ക് കുറവാണെന്നത് സിക്കിമില്‍ ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് എന്നും ഇതിന് പരിഹാരം കാണാന്‍ ചില വഴികള്‍ തേടേണ്ടതുണ്ട് എന്നും ഗാംഗ്ടോക്കില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ തമാംഗ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനം
കേവലം 7 ലക്ഷം ആളുകളുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനമാണ് സിക്കിം. വര്‍ഷങ്ങളായി കുറഞ്ഞ സമ്പൂര്‍ണ ഫെര്‍ട്ടിലിറ്റി നിരക്കാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം, രാജ്യത്തെ ഏറ്റവും കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക് ഉള്ളത് സിക്കിമിലാണ്. 2022 ലെ കണക്കില്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 1.1 ആണ്. അതായത് സിക്കമിലെ സ്ത്രീകള്‍ക്ക് ഒന്നില്‍ കൂടുതല്‍ കുട്ടികളില്ല എന്നര്‍ത്ഥം.

അമ്പരപ്പിക്കുന്ന ആനുകൂല്യങ്ങള്‍
2022 ലെ ദേശീയ ഫെര്‍ട്ടിലിറ്റി നിരക്ക് സ്ത്രീക്ക് 2.159 ആയിരിക്കെ ആണ് ഈ കുറവ്. അതിനാലാണ് പുതിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ശിശു സംരക്ഷണത്തിനായി വനിതാ സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടില്‍ ചൈല്‍ഡ് കെയര്‍ അറ്റന്‍ഡര്‍മാരെ നല്‍കുമെന്ന് സിക്കിം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 40 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകളെ നിയമിച്ച് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടിലേക്ക് ശിശു സംരക്ഷണത്തിനായി അയക്കും

രാജ്യം ജനസംഖ്യാ നിയന്ത്രണത്തില്‍
ശിശു സംരക്ഷണ അറ്റന്‍ഡര്‍മാര്‍ക്ക് പ്രതിമാസം 10,000 രൂപ നല്‍കും. അതേസമയം രാജ്യത്തെ മൊത്തം ജനസംഖ്യാ നിരക്ക് കുറക്കുന്നതിനായി രണ്ട് കുട്ടികള്‍ മതി എന്ന നയം നടപ്പാക്കുന്നതിനിടെയാണ് ഒരു സംസ്ഥാനം രണ്ടിലേറെ കുട്ടികള്‍ക്കായി പ്രോത്സാഹനം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നവംബറില്‍, സിക്കിം സ്ത്രീകള്‍ക്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രസവാവധി പ്രഖ്യാപിച്ചിരുന്നു.

പുരുഷന്മാര്ക്കും ആനുകൂല്യം
കൂടാതെ പുരുഷന്മാര്ക്ക് ഒരു മാസത്തെ പിതൃത്വ അവധി, ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷനിലൂടെ ഗര്‍ഭം ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങളും സിക്കിം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് കണ്ടാണ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications