3 വോട്ടിന് ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണണോ
ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും അസംബ്ലി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ കോണ്‍ഗ്രസിന് നാണക്കേടാണ്. രണ്ടിടത്തും ഭരണം പോയി എന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. ഹരിയാനയില്‍ ബി ജെ പിക്കും ഐ എന്‍ എല്‍ ഡിക്കും പിന്നില്‍ 15 സീറ്റുകളാണ് കോണ്‍ഗ്രസിന് ആകെ കിട്ടിയത്. അതില്‍ ഒരു സ്ഥാനാര്‍ഥി ജയിച്ചതാകട്ടെ വെറും മൂന്ന് വോട്ടിന്. ജയിച്ചു എന്നല്ല കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് വേണം പറയാന്‍.
സോനാപ്പേട്ട് ജില്ലയിലെ റായ് മണ്ഡലത്തിലാണ് വെറും മൂന്ന് വോട്ടിന്റെ മാര്‍ജിനില്‍ കോണ്‍ഗ്രസ് തടി തപ്പിയത്. ജയ് തിരാത് ദാഹിയ ആണ് ഇവിടെ ജയിച്ചത്. ഐ എന്‍ എല്‍ ഡിയുടെ ഇന്ദര്‍ജീത് ദാഹിയയാണ് രണ്ടാമതെത്തിയത്. ജയ് തിരാത് ദഹീയയ്ക്ക് 36703 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഇന്ദര്‍ജീതിന് 36700 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

മൂന്നാം സ്ഥാനത്തെത്തിയ ബി ജെ പി സ്ഥാനാര്‍ഥിക്ക് 34523 വോട്ടുകള്‍ കിട്ടി. കോണ്‍ഗ്രസ്, ബി ജെ പി, ഐ എന്‍ എല്‍ ഡി എന്നീ പ്രമുഖര്‍ക്ക് പുറമേ ബി എസ് പി അടക്കം 15 സ്ഥാനാര്‍ഥികളാണ് റായ് മണ്ഡലത്തില്‍ മത്സരിക്കാനുണ്ടായിരുന്നത്. 477 പേര്‍ നോട്ടയ്ക്കാണ് കുത്തിയത്. ബി എസ് പിക്ക് 2837 വോട്ടുകള്‍ കിട്ടി. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് 37 വോട്ടുകള്‍ വീതം കിട്ടി.
90 അംഗ നിയമസഭയില്‍ 47 സീറ്റുകളോടെ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഓം പ്രകാശ് ചൗത്താലയുടെ ഐ എന്‍ എല്‍ ഡിയാണ് 19 സീറ്റുകളോടെ രണ്ടാമത്. സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വെറും 15 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. മായാവതിയുടെ ബി എസ് പി ക്ക് ഇവിടെ ഒരു സീറ്റ് കിട്ടി.












Click it and Unblock the Notifications