ഉത്തർ പ്രദേശിൽ ഇത് നിർണായക ഘട്ടം; യോഗി ആദിത്യനാഥ്
ലഖ്നൗ; ഉത്തർ പ്രദേശിൽ ഇത് നിർണായക ഘട്ടം ആണെന്ന് മുഖ്യമന്ത്രി യോ ഗി ആദിത്യനാഥ്. ജനങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള ദിവസങ്ങളിലൂടെയാണ് ഉത്തർ പ്രദേശ് ഇപ്പോൾ കടന്നുപോകുന്നത്. അത് ഉപയോ ഗപ്രദമായി ചിലവഴിക്കണമെന്നും ഭാരതീയ ജനതാ പാർട്ടിക്കുള്ള ഓരോ വോട്ടും സംസ്ഥാനത്തെ ഇന്ത്യയുടെ ഒന്നാം നമ്പർ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനുള്ള ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു.
യോ ഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിൽ അടക്കം 57 മണ്ഡലങ്ങളിൽ ഇന്ന് നിയസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പ്രസ്ഥാവനയുമായി യോ ഗി രം ഗത്ത് എത്തിയത്. "കഴിഞ്ഞ അഞ്ച് വർഷമായി നിങ്ങൾ വികസന പദ്ധതികൾ കണ്ടു, എയിംസ് ഉദ്ഘാടനം മുതൽ കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം വരെ. ഞങ്ങൾക്കും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർക്കും ഇടയിൽ തീരുമാനമെടുക്കേണ്ട സമയമാണിത്. നിങ്ങളുടെ ഓരോ വോട്ടും ഉത്തർപ്രദേശിനെ ഇന്ത്യയുടെ ഒന്നാം നമ്പർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ ആയിരിക്കണം," മുഖ്യമന്ത്രി പറഞ്ഞു.

ഗോരഖ്പൂർ (അർബൻ) സീറ്റിൽ നിന്നാണ് യോ ഗി മത്സരിക്കുന്നത്. അന്തരിച്ച മുൻ ബിജെപി നേതാവിന്റെ ഭാര്യ ശുഭാവതി ശുക്ലയെയാണ് യോ ഗിക്കെതിരെ സമാജ്‌വാദി പാർട്ടി മത്സരിപ്പിക്കുന്നത്. ബഹുജൻ സമാജ് പാർട്ടിക്കായി ഖ്വാജ ഷംസുദ്ദീനും കോൺ ഗ്രസിനായി ചേട്ടൻ പാണ്ഡെയും ഇവിടെ മത്സരരംഗത്തുണ്ട്. രാവിലെ തന്നെയെത്തി യോ ഗി ഇവിടെ വോട്ട് രേഖപ്പെടുത്തി. ഗോരഖ്പൂർ ലോക്സഭാ സീറ്റിൽ നിന്ന് അഞ്ച് തവണ യോ ഗി വിജയിച്ചിട്ടുണ്ട്. 2017 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ സീറ്റ് ബിജെപിയുടെ രാധാ മോഹൻ ദാസ് അഗർവാൾ 60,000 വോട്ടുകൾക്ക് വിജയിക്കുകയും ഇവിടെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ എട്ടെണ്ണം ബിജെപി നേടുകയും ചെയ്തു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ആദിത്യനാഥ് നേരത്തെ ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയിരുന്നു. ഗോരഖ്പൂർ, അംബേദ്കർനഗർ, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, കുശിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥനഗർ എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രധാന മണ്ഡലങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമെ ബിജെപി വിട്ട മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടും. തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം മാർച്ച് 7 ന് നടക്കും, മാർച്ച് 10 ന് വോട്ടെണ്ണുൽ നടക്കും.












Click it and Unblock the Notifications