• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിങ്ങളുടെ കൈകളിൽ രാജ്യം സുരക്ഷിതം; ലഡാക്കിൽ സൈനികരെ പ്രകീർത്തിച്ച് മോദി

ദില്ലി; ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യവും സമർപ്പണവും സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ മലനിരകളേക്കാൾ ഉയരത്തിലാണ് സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതമാതാവിന്റെ ശത്രുക്കൾ നിങ്ങളുടെ ശൗര്യമെന്താണെന്ന് കണ്ട് കഴിഞ്ഞു. നിങ്ങളുടെ കൈകൾ നിങ്ങൾക്ക് ചുറ്റുമുള്ള പർവതങ്ങളെപ്പോലെ ശക്തമാണ്.സൈന്യത്തിന്റെ ധൈര്യമാണ് നമ്മുടെ ശക്തി. രാജ്യം മുഴവൻ സൈനികരിൽ വിശ്വസിക്കുന്നു. അതിർത്തിയിൽ പട്ടാളക്കാർ നടത്തുന്ന ആത്മത്യാഗം ആത്മ നിർഭർ ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ശകതിപകരുകയാണ്.

cmsvideo
  Indian army deploys ghatak force in Ladakh | Oneindia Malayalam

  ഗല്‍വാനില്‍ വീരമൃത്യൂ വരിച്ചവരെ കുറിച്ച് രാജ്യത്തെ ഓരോ വീടുകളിലും ചർച്ചയാവുന്നു. വീരമൃത്യു വരിച്ചവർക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സായുധ സേന ലോകത്തിലെ മറ്റെല്ലാവരെക്കാളും ശക്തവും മികച്ചതുമാണെന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ്. യുദ്ധമോ സമാധാനമോ എന്തുസാഹചര്യം ആയാലും സൈനികരുടെ പ്രവർത്തനങ്ങൾ എന്താണെന്ന് ലോകം കണ്ടു കഴിഞ്ഞു. മാനവികതയുടെ നൻമയ്ക്കായാണ് നമ്മൾ പ്രവർത്തിച്ചത്.

  സമാധാനം കൊണ്ട് വരാന്‍ ധീരതയാണ് നമ്മുക്ക് ആവശ്യം. ദുർബലരായവർക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ധീരതയും ത്യാഗവുമാണ് സമാധാനം സൂക്ഷിക്കാൻ വേണ്ടത്.ഓടക്കുഴൽ വായിക്കുന്ന കൃഷ്ണനേയും സുദർശന ചക്രമേന്തിയ കൃഷ്ണനേയും ഒരേസമയം ആരാധിക്കുന്നവരാണ് നാമെന്നും നരേന്ദ്ര മോദി പറഞ്ഞു.വിപുലീകരണത്തിന്റെയല്ല, ഇത് വികസനത്തിന്റെ കാലമാണ്. വിപുലീകരണത്തിന് ശ്രമിക്കുന്നവർ ലോകത്തിന്റെ തന്നെ ശത്രുക്കളാണ്, അവർ നശിച്ചിട്ടുണ്ട്, ചരിത്രം ഇത് തെളിയിച്ചതാണ് അദ്ദേഹം പറഞ്ഞു.

  സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എംഎം നരവനെ എന്നിവർക്കൊപ്പമാണ് വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി ലഡാക്കിലെ ലേയിൽ എത്തിയത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു സന്ദർശം. അതിർത്തിയിലെ സാഹചര്യം വിലയുരുത്തിയ പ്രധാനമന്ത്രി സംഘർഷത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ചിരുന്നു. അതിർത്തിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ അദ്ദേഹം നിമുവിൽ ആണ്.

  ഓടക്കുഴൽ ഊതുന്ന കൃഷ്ണനെ മാത്രമല്ല, സുദർശനചക്രമേന്തിയ കൃഷ്ണനേയും ആരാധിക്കുന്നവർ; വ്യക്തമാക്കി മോദി

  വിപുലീകരണവാദികളുടെ നാശത്തിന് ചരിത്രം സാക്ഷിയാണ്, ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി!!

  ബിജെപിക്ക് ഉഗ്രൻ പണിവെച്ച് കോൺഗ്രസ്;10 എംഎൽഎമാർ കോൺഗ്രസിലെത്തും?ചങ്കിടിപ്പോടെ ബിജെപി

  English summary
  This is a land of the brave. We are all with you says Narendra modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more