' 26/11 ഇരകൾക്കുള്ള നീതിയുടെ വലിയ ചുവടുവെപ്പ്'; തഹാവൂർ റാണയെ കൈമാറിയതിനെക്കുറിച്ച് എസ് ജയശങ്കർ
ഡൽഹി: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ കൈമാറുന്നതിനെക്കുറിച്ചുള്ള യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അഭിപ്രായത്തോട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കുന്നതിനുള്ള വലിയ ചുവടുവെയ്പ്പാണ് എന്ന് വിശേഷിപ്പിച്ചു. പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ റാണയെ ഇന്ത്യ - യു എസ് കുറ്റവാളി ഉടമ്പടി പ്രകാരമുള്ള നടപടികൾ പ്രകാരം ഇന്ത്യയിലേക്ക് അയക്കുന്നതിന് മുൻപ് യു എസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
" നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തീവ്രവാദ വിരുദ്ധ സഹകരണത്തെ അഭിനന്ദിക്കുന്നു. 26/11 ആക്രമണത്തിന് ഇരയായവർക്ക് നീതി ഉറപ്പാക്കുന്നതിനുള്ള ഒരു വലിയ ചുവടുവെയ്പ്പാണിത് " ജയശങ്കർ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. 26/11 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കാനുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യമുള്ള ശ്രമങ്ങളെ റൂബിയോ അംഗീകരിച്ചിരുന്നു.

ഇന്ത്യയുമായി ചേർന്ന് ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട 6 അമേരിക്കക്കാർ ഉൾപ്പെടെ 166 പേർക്ക് നീതി തേടിയെന്നും ആ ദിവസം വന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റൂബിയോയും ജയശങ്കറും ഏപ്രിൽ 7 ന് ഫോണിൽ സംസാരിച്ചിരുന്നു. ഇന്ത്യ -
യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ ശക്തി ഉറപ്പിക്കുകയും ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
അതേ സമയം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യക്കാർ അത് അർഹിച്ചിരുന്നുവെന്ന് റാണ പറഞ്ഞതായി യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിരുന്നു. ചോർത്തിയെടുത്ത ഫോൺ സംഭാഷണത്തിൽ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരരെ റാണ പ്രശംസിച്ചതും വ്യക്തമായി. അവർക്ക് പാക്കിസ്ഥാന്റെ പരോമന്നത ധീരകതാ ബഹുമതി നൽകണമെന്നും ഹെഡ്ലിയോട് റാണ നിർദ്ദേശിച്ചു.
മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്ക് പറ്റി. ആക്രമണവുമായി ബന്ധപ്പെട്ട് തഹാവൂർ റാണയ്ക്കെതിരെ 10 ക്രിമിനൽ കേസുകളാണ് എടുത്തിട്ടുള്ളത്. വ്യാഴാഴ്ച രാത്രി ഡൽഹി പട്യാല കോടതിയിൽ ഹാജരാക്കിയ റാണയെ 18 ദിവസം എൻ ഐ എ കസ്റ്റഡിയിൽ കോടതി വിട്ടു. അതീവ സുരക്ഷാ സെല്ലിൽ പാർപ്പിച്ചിരിക്കുന്ന റാണയെ 12 എൻ ഐ എ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുന്നത്...












Click it and Unblock the Notifications