കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോരാട്ടം നീതിയ്ക്ക് വേണ്ടി: ഒത്തുതീർപ്പില്ലെന്ന് ചന്ദ്രബാബു നായിഡു, നിരാഹാരം അവസാനിപ്പിച്ചു!

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശിന് വേണ്ടി നിരാഹാരമിരുന്നതിന് പിന്നാലെ പ്രതികരണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്, ഇതിൽ വിട്ടവീഴ്ചയില്ല. ഇത് ഞങ്ങളുടെ ജനങ്ങളുടെ വീഴ്ചയാണ്, നിങ്ങൾ അശാസ്ത്രീയമായി സംസ്ഥാനത്തെ വിഭജിക്കുകയാണെന്നും ചന്ദ്രബാബു നായിഡു പറയുന്നു. ഇപ്പോൾ നിങ്ങളുടെ ഉത്തരവാദിത്തമാണ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയെന്നത് എന്നും നായിഡു ചൂണ്ടിക്കാണിക്കുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകുന്നതിൽ കേന്ദ്രസർക്കാരിന്റെ നിസ്സഹകരണത്തിനെതിരെ നായിഡു വെള്ളിയാഴ്ച 12 മണിക്കൂര്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി‍കരണം.

പിറന്നാൾ ദിനമായ ഏപ്രിൽ 20നാണ് തെലുങ്കുദേശം പാർട്ടി തലവനായ ചന്ദ്രബാബു നായിഡു വിജയവാഡയിൽ 12 മണിക്കൂർ നീണ്ട നിരാഹാര സമരം ആരംഭിച്ചത്. തെലുങ്കുദേശം എംഎൽഎമാരും നിരവധി പാർട്ടി പ്രവർത്തകരും 13 ജില്ലകളിലായി നിരാഹാര സമരത്തിൽ പങ്കാളികളായിരുന്നു. ആന്ധ്രയ്ക്ക് പദവി നൽകാമെന്ന എൻഡിഎ സർക്കാരിന്റെ വാഗ്ദാനം പാഴ്വാക്കായതോടെ ചന്ദ്രബാബു നായിഡു ദില്ലിയിലെത്തി പല മന്ത്രിമാരെയും നേരിൽ കണ്ടെങ്കിലും വാഗ്ദാനം പാലിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായില്ല. ഇതേ വിഷയം ചൂണ്ടിക്കാണിച്ചാണ് ആന്ധ്ര ഭരിക്കുന്ന ടിഡിപി എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുവരാനുള്ള തീരുമാനമെടുക്കുന്നത്. പിന്നാലെ രണ്ട് ടിഡിപി മന്ത്രിമാരും കേന്ദ്രമന്ത്രി പദം രാജിവെച്ചിരുന്നു.

 എംപിമാരുടെ രാജി

എംപിമാരുടെ രാജി

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതില്‍ എന്‍ഡിഎ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരുടെ കൂട്ടരാജി. വി വരപ്രസാദ് റാവു, വൈവി സുബ്ബ റെഡ്ഡി, പിവി മിഥും റെഡ്ഡി, വൈഎസ് അവിനാശ് റെഡ്ഡി, മേകാപതി രാജ്മോഹന്‍ റെഡ്ഡി എന്നിവരാണ് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ കണ്ട് രാജിക്കത്ത് കൈമാറിയത്. ഉച്ചഭക്ഷണത്തിനായി സഭ പിരിഞ്ഞപ്പോഴായിരുന്നു എംപിമാരുടെ നീക്കം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കിയില്ലെങ്കിൽ എംപിമാർ രാജിവെക്കുമെന്ന് വൈഎസ്ആർ കോൺ‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിജെപിയുമായി ചങ്ങാത്തമില്ല

ബിജെപിയുമായി ചങ്ങാത്തമില്ല


ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്ന വിഷയത്തില്‍ ജനങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇതോടെയാണ് ചന്ദ്രബാബു നായിഡു ഇതേ ആവശ്യത്തിനായുള്ള പോരാട്ടം ശക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി മറ്റ് മാര്‍ഗ്ഗങ്ങള്‍ മുമ്പിലില്ലാതെ ആയതോടെയാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നതായി പ്രഖ്യാപിച്ചത്. വൈഎസ്ആ എംപി മേകാപതി രാജ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ചങ്ങാത്തത്തിലായെന്ന തെലുങ്കുദേശം പാര്‍ട്ടിയുടെ ആരോപണവും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി തള്ളിക്കളഞ്ഞിട്ടുണ്ട്. നാല് വര്‍ഷമായി എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന വൈഎസ് ആര്‍ കോണ്‍ഗ്രസ് തങ്ങളെ അപമാനിക്കുകയാണെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് ​എം ആരോപിക്കുന്നു.

 തെലങ്കാന രൂപീകരണത്തിന് ശേഷം

തെലങ്കാന രൂപീകരണത്തിന് ശേഷം


2014ല്‍ തെലങ്കാന രൂപീകരണത്തിന് പിന്നാലെയാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് കേന്ദ്രഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കുന്നത്. പുതിയ തലസ്ഥാനം കെട്ടിപ്പടുക്കാന്‍ ആന്ധ്രപ്രദേശിനെ സഹായിക്കാനുള്ള നീക്കമായിരുന്നു കേന്ദ്രം അന്ന് നടത്തിയിരുന്നതെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. ഇതാണ് മോദി സര്‍ക്കാരിനെതിരെ തിരിയാന്‍ ടിഡിപിയെ പ്രേരിപ്പിച്ച ഘടകം.. ഇതോടെയാണ് ചന്ദ്രബാബു നേതൃത്വം നല്‍കുന്ന തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവരുന്നത്.

മന്ത്രിമാർ പുറത്തേക്ക്

മന്ത്രിമാർ പുറത്തേക്ക്

സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി വൈഎസ് ചൗധരി എന്നിവരാണ് കേന്ദ്രമന്ത്രി പദവി രാജിവെച്ച് പുറത്തുവന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തെലുങ്കുദേശം പാര്‍ട്ടി രണ്ട് മന്ത്രിമാരെയു തിരിച്ചുവിളിച്ചത്. മാര്‍ച്ച് 16നാണ് ടിഡിപി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവരുന്നതായി പാര്‍ട്ടി തലന്‍ ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്. ടിഡിപിയ്ക്ക് ലോക്സഭയില്‍ 16 എംപിമാരും രാജ്യസഭയില്‍ നാല് എംപിമാരുമാണുള്ളത്. അതേസമയം എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ടിഡ‍ിപി പുറത്തുപോകുമെന്ന് നേരത്തെ ടിഡിപി നേതാവ് രവീന്ദ്രബാബുവും വ്യക്തമാക്കിയിരുന്നു.

ധർമ പോരാട്ട ദീക്ഷ

ധർമ പോരാട്ട ദീക്ഷ

ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം പാലിക്കുന്നതിന് ധർമപോരാട്ട ദീക്ഷ എന്ന പേരിൽ പ്രതിഷേധത്തിന് തുടക്കം കുറിക്കാനാണ് നീക്കം. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് യാതൊരു വിധത്തിലുള്ള സഹകരണത്തിന്റെ സൂചനകളുമില്ലെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർക്കുന്നു. ആന്ധ്രപ്രദേശിൽ പ്രതിപക്ഷ പാർട്ടികളായ വൈഎസ്ആർ കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവയുടെ സഹായത്തോടെ ആന്ധ്രപ്രദേശസ് പ്രത്യേക ഹോഡ സാധന സമിതി സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ചാമുണ്ഡേശ്വരിയോ ബദാമിയോ... ജയിക്കാനുള്ള സീറ്റില്‍ സിദ്ധരാമയ്യ നെട്ടോടമോടുന്നു!! അന്തം വിട്ട് ബിജെപിചാമുണ്ഡേശ്വരിയോ ബദാമിയോ... ജയിക്കാനുള്ള സീറ്റില്‍ സിദ്ധരാമയ്യ നെട്ടോടമോടുന്നു!! അന്തം വിട്ട് ബിജെപി

English summary
Andhra Pradesh Chief Minister Chandrababu Naidu, who had observed a fast for 12 hours today protesting ‘Centre’s non-cooperation with the state’, spoke about his demand for special status for the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X