കൊറോണയെ 'മുളയിലെ നുള്ളാന്‍' ദില്ലി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി രാജ്യതലസ്ഥാനം
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന പിടിക്കുന്ന പശ്ചാത്തലത്തില്‍ കൊറോണയെ നേരിടാന്‍ വിപുലമായ സംവിധാനങ്ങളൊരുക്കി രാജ്യതലസ്ഥാനം. ഇതുവരെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഐഡിഎസ്പി അധികൃതരും ജില്ലാ ഭരണകുടവും സംയോജിച്ചാണ് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മയൂര്‍ വിഹാറില്‍ ഉള്ള ഒരാള്‍ക്കും ഉത്തം നഗറിലെ രണ്ട് പേരും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ പ്രത്യേക ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊറോണ പരിശോധനയ്ക്കും മറ്റുമായി 11 മുറികളും ഐസോലേഷന്‍ വാര്‍ഡുകളാണ് ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്.

വൈറസ് ബാധയേറ്റ മൂന്ന് പേരുമായി ബന്ധം പുലര്‍ത്തിയ 74 പേരെ ഇതിനോടകം അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ വീട്ടില്‍ നിരീക്ഷിച്ച് വരികയാണ്. രോഗം സ്ഥിരീകരിച്ച ഉത്തം നഗര്‍ സ്വദേശി തായ് ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നേരത്തേ സന്ദര്‍ശനം നടത്തിയിരുന്നു. ഇയാളുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ദില്ലിയിലെ 11 ജില്ലകളിലും കൊറോണ നിരീക്ഷണത്തിനായി പ്രത്യേക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ യൂനിറ്റുകളുടേയും ചുമതലയുള്ള ഡിഎസ്ഒമാരാണ് ദില്ലി സർക്കാർ ഡിസ്പെൻസറികളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
വിദേശ യാത്രകളിൽ നിന്ന് മടങ്ങിയെത്തിയവരേയും അവരുടെ കൂടുംബാംഗങ്ങളെ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ശേഖരിക്കാനുമുള്ള ചുമതല ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുടെ ഒരു ട്രാക്ക് റെക്കോഡും അവര്‍ സൂക്ഷിക്കുന്നുണ്ട്.
Recommended Video
ജനുവരി 15 മുതൽ വിദേശ യാത്രകളിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരുടെ പട്ടിക ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ കിഴക്കൻ ദില്ലിയിൽ താമസിക്കുന്ന 356 യാത്രക്കാരുടെ വിവരാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. അവരിൽ 277 പേര്‍ക്കും കൊറോണ സംബന്ധിച്ച ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications