കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹ്ന ഫാത്തിമയുടെ നഗ്ന ചിത്രം ഫേസ്ബുക്ക് നീക്കം ചെയ്തത് എങ്ങനെ;പോസ്റ്റില്‍ കണ്ണുനട്ട് നിര്‍മിത ബുദ്ധി

Google Oneindia Malayalam News

തന്‍റെ നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാവാത്ത സ്വന്തം മകനെക്കൊണ്ട് ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹ്നഫാത്തിമയുടെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. സംഭവത്തില്‍ പോലീസും ബാലാവകാശ കമ്മീഷനും രഹ്നയ്ക്ക് എതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

രഹ്ന തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ പലരും ഡൗണ്‍ലോഡ് ചെയ്ത് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തെങ്കിലും അവ പെട്ടെന്ന് തന്നെ നീക്കം ചെയ്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എങ്ങനെയാണ് ഇത് നടന്നതെന്നാണോ ചിന്തിക്കുന്നത്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ ഇതേ കുറിച്ച് നേരത്തെ ചില സൂചനകള്‍ നല്‍കിയിരുന്നു.

ഒരോ ചിത്രങ്ങളും

ഒരോ ചിത്രങ്ങളും

ഫേസ്ബുക്കില്‍ ഇന്ന് പോസ്റ്റ് ചെയ്യപ്പെടുന്ന ഒരോ ചിത്രങ്ങളും വീഡിയോകളും നിരീക്ഷിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ചുമതല കൂടിവരികയാണ്. മാറിടം നഗ്നമായി പ്രദര്‍ശിപ്പിക്കുന്നത് കണ്ടെത്താനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍ശ് നിര്‍മിക്കുക എന്നത് വിദ്വേഷ പ്രസംഗങ്ങള്‍ കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പമാണെന്ന് സുക്കര്‍ബര്‍ഗ് 2018 ല്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Rehna fathima's body and politics | Oneindia Malayalam
രഹ്നയുടെ വീഡിയോ

രഹ്നയുടെ വീഡിയോ

ഈ സാങ്കേതിക വിദ്യ ഫേസ്ബുക്കില്‍ പ്രവര്‍ത്തനമായി തുടങ്ങിയെന്ന സൂചനയാണ് രഹ്നയുടെ വീഡിയോ നീക്കം ചെയ്യപ്പെട്ട നടപടി നല്‍കുന്നത്. മാറിടം കൃത്യമായ പ്രദര്‍ശിപ്പിക്കപ്പെടുന്ന വീഡിയോയായിരുന്ന രഹ്ന പങ്കുവെച്ചത്. ഈ വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഇത് തിരിച്ചറിഞ്ഞ് നീക്കം ചെയ്യുകയായിരുന്നെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നഗ്നത മാത്രമല്ല

നഗ്നത മാത്രമല്ല

നഗ്നത മാത്രമല്ല പോസ്റ്റ് ചെയ്യപ്പെടുന്ന വര്‍ഗ്ഗീയവും വിദ്വേഷവുമായ സന്ദേശങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയെല്ലാം തിരിച്ചറിയാ​ന്‍ ഫേസ്ബുക്ക് പ്രത്യേക ശ്രദ്ധയാണ് അടുത്ത കാലത്ത് നടത്തുന്നത്. അനുചിതമല്ലാത്ത പോസ്റ്റുകള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ ആയിരക്കണക്കിന് ജീവനക്കാരെയാണ് ഫേസ്ബുക്ക് വിവിധ രാജ്യങ്ങളില്‍ നിയമിച്ചിരിക്കുന്നത്.

അധികകാലം പറ്റില്ല

അധികകാലം പറ്റില്ല

കൊലപാതകം, ചോര, നഗ്നത, ബലാത്സംഗവും, ലൈവ് ആത്മഹത്യ എന്നു വേണ്ട എല്ലാ തരത്തിലുമുള്ള പോസ്റ്റുകള്‍ ഇത്തരക്കാരുടെ മുന്നിലെത്തും. എന്നാല്‍ ഈ ജോലിയില്‍ ആളുകളെ അധികകാലം നിയമിക്കാന്‍ കഴിയില്ലെന്നാണ് വസ്തുത. ഇത്തരം ക്രൂരതകള്‍ കണ്ട് തങ്ങളുടെ മനസിന്‍റെ മനോനില സമനില തെറ്റിയെന്നാണ് ഈ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആളുകള്‍ പറയുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ഇതോടെ ഇത്തരം ജോലികളില്‍ നിന്ന് ആളുകളെ മാറ്റി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കുക എന്നതിന് ഫേസ്ബുക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ്. ഈ വര്‍ഷം ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ ഏകദേശം 39.5 ദശലക്ഷം നഗ്നചിത്രങ്ങളാണ് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തതതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 99.2 ശതമാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തന്നെയാണ് കണ്ടെത്തിയത്.

വിദ്വേഷ പ്രസംഗങ്ങള്‍

വിദ്വേഷ പ്രസംഗങ്ങള്‍

നഗ്നതയും മറ്റും കണ്ടെത്തുന്നതില്‍ ഫേസ്ബുക്കിന്‍റെ എഐ വളരെ അധികം മുന്നോട്ട് പോയെങ്കിലും വിദ്വേഷ പ്രസംഗങ്ങള്‍ എഐയുടെ ഇടപെടലിലൂടെ നീക്കം ചെയ്യാന്‍ സാധിക്കുന്നില്ലെന്നുളളത് സ്ഥാപനം നേരിടുന്ന പ്രധാന വെല്ലുവിളി. ഇപ്പോള്‍ പരിമിതമാണെങ്കിലും ഭാവിയില്‍ അതും എഐക്ക് മുന്നില്‍ വഴങ്ങിയേക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

 ബ്ലാക്ക്മെയിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി: ഒടുവിൽ കുടുങ്ങിയത് വരന്റെ പിതാവായി എത്തിയ ആൾ ബ്ലാക്ക്മെയിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി: ഒടുവിൽ കുടുങ്ങിയത് വരന്റെ പിതാവായി എത്തിയ ആൾ

 അമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്ക അമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്ക

English summary
This is how Facebook deleted rahna fatima's video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X