കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് കെണിയൊരുക്കിയ ഗെഹ്ലോട്ടിന്റെ 'ട്രോജൻ കുതിരകൾ'; ബിജെപിയിലും.. ഞെട്ടൽ മാറാതെ പൈലറ്റ്

Google Oneindia Malayalam News

ദില്ലി; രാജ്യസഭ തിരഞ്ഞെടുപ്പിന് പിന്നാലൊയിരുന്നു രാജസ്ഥാനിൽ കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ 18 എംഎൽഎമാർ രായ്ക്ക് രാമാനം കോൺഗ്രസ് ക്യാമ്പ് വിട്ടത്. ഇതോടെ ഏത് നിമിഷവും സർക്കാർ നിലംപതിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായി. ഗെഹ്ലോട്ടിനെ കാത്തിരിക്കുന്നത് മധ്യപ്രദേശിലെ കമൽനാഥിന്റെ വിധാിയാണെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തിയത്.

അതേസമയം മധ്യപ്രദേശ് ആവർത്തിക്കാതിരിക്കാൻ പൈലറ്റിനെ മെരുക്കാനായി കോൺഗ്രസ് ദേശീയ നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഈ സമയം കുലുക്കമില്ലാതിരുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടായിരുന്നു. സച്ചിനെ മടക്കി വിളിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ഗെഹ്ലോട്ട് സ്വീകരിച്ചത്. ഗെഹ്ലോട്ടിന്റെ ഈ തിരുമാനം വെറുതെ എടുത്തതായിരുന്നില്ല.

രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചു

രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചു

ഒന്നര മാസങ്ങൾക്ക് ശേഷമാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചിരിക്കുന്നത്. വിമത വെടി പൊട്ടിച്ച സച്ചിൻ പൈലറ്റ് തന്നെയാണ് മടങ്ങി വരവിന് തയ്യാറായി ദേശീയ നേതൃത്വത്വവുമായി കൂടിക്കാഴ്ച നടത്തിയത്. ആദ്യം പ്രിയങ്ക ഗാന്ധിയുമായും പിന്നീട് രാഹുൽ ഗാന്ധിയുമായും സച്ചിൻ ചർച്ച നടത്തി. ഒടുവിൽ സോണിയ ഗാന്ധിയും പച്ചക്കൊടി വീശിയതോടെ സച്ചിൻ പൈലറ്റിന്റെ കോൺഗ്രസിലേക്കുള്ള ലാന്റിങ്ങ് ഉറപ്പായി.

വിജയം ഗെഹ്ലോട്ടിന്

വിജയം ഗെഹ്ലോട്ടിന്

അതേസമയം സച്ചിന്റെ മടക്കത്തോടെ രാജസ്ഥാനിൽ വിജയിച്ചത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആണെന്ന കാര്യത്തിൽ തർക്കമില്ല. തുടക്കം മുതൽ തന്നെ സച്ചിന്റെ ഭീഷണികൾക്ക് മുൻപിലും വഴങ്ങാൻ ഗെഹ്ലോട്ട് തയ്യാറായിരുന്നില്ലെന്നത് ശ്രദ്ധേയമായിരുന്നു. കോൺഗ്രസ് ക്യാമ്പ് വിട്ട തൊട്ട് പിന്നാലെ സച്ചിൻ പ്രഖ്യാപിച്ചത് തനിക്കൊപ്പം 30 എംഎൽഎമാർ ഉണ്ടെന്നായിരുന്നു

എംഎൽഎമാരുടെ മടക്കം

എംഎൽഎമാരുടെ മടക്കം

എന്നാൽ പ്രതിസന്ധിയുടെ ആദ്യ ഘട്ടത്തിൽ തന്നെ സച്ചിനൊപ്പമുണ്ടായിരുന്ന മൂന്ന് എംഎൽഎമാർ കോൺഗ്രസ് ക്യാമ്പിലേക്ക് മടങ്ങി. ദിവസങ്ങൾക്കുള്ളിൽ സച്ചിൻ ക്യാമ്പിലെ എംഎൽഎമാർ 18 പേരിൽ ഒതുങ്ങി. ഒരു എംഎൽഎയെ പോലും പൈലറ്റ് ക്യാമ്പിലേക്ക് പോവാതെ തടഞ്ഞ് നിർത്താൻ ഗെഹ്ലോട്ടിന് സാധിക്കുകയും ചെയ്തു. സച്ചിനെ വീഴ്ത്താൻ രണ്ട് തിരക്കഥയായിരുന്നു ഗെഹ്ലോട്ട് ഒരുക്കിയിരുന്നത്.

ബിജെപിയിൽ നിന്ന് ചാടിക്കും

ബിജെപിയിൽ നിന്ന് ചാടിക്കും

ഒന്ന് എംഎൽഎമാരെ സച്ചിൻ ചാക്കിടുകയാണെങ്കിൽ അത്രയും എംഎൽഎമാരെ ബിജെപിയിൽ നിന്ന് മറുകണ്ടം ചാടിക്കാൻ. മറ്റൊന്ന് ബിജെപിയുമായി ചേർന്ന് സച്ചിൻ പൈലറ്റ് സർക്കാർ രൂപീകരിക്കാനുള്ള ശ്രമം നടത്തിയാൽ അത് തടയിടാനായി തന്റെ ബിജെപിയിലെ 'സുഹൃത്തുക്കളുമായി' കൈകോർക്കാനുള്ള തിരുമാനം. മാത്രമല്ല ഗെഹ്ലോട്ടിന്റെ 'ട്രോജൻ കുതിരകൾ' സച്ചിൻ ക്യാമ്പിൽ ഉണ്ടായിരുന്നുവെന്ന് വേണം ഇതിനോടൊപ്പം ചേർത്ത് വായിക്കാൻ.

പരസ്യ പിന്തുണ

പരസ്യ പിന്തുണ

സച്ചിൻ പൈലറ്റ് ദില്ലിയിൽ ഹൈക്കമാന്റുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ തന്നെ വിമത ക്യാമ്പിലെ ചില എംഎൽഎമാർ ഗെഹ്ലോട്ടിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. വിമത പക്ഷത്തെ എംഎല്‍എ ആയ ഭന്‍വാര്‍ ലാല്‍ ശര്‍മ ആയിരുന്നു ആദ്യം ഗെഹ്ലോട്ടിനെ കണ്ടത്. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന വിമത എംഎല്‍എമാരില്‍ ഒരാളായിരുന്നു ഭൻവാൽ ശർമ്മ.

ഗൂഡാലോചന നടത്തിയെന്ന്

ഗൂഡാലോചന നടത്തിയെന്ന്

സർക്കാരിനെ താഴെയിറക്കാൻ ബിജെപി നേതാക്കളുമായി ചേർന്ന് സച്ചിൻ പക്ഷത്തെ എംഎൽഎമാർ ഗൂഡാലോചന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ച എംഎൽഎ കൂടിയായിരുന്നു ഭൻവാൽ. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് ഭൻവാലിനെ പുറത്താക്കുകയും ഇദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പിന്തുണ പ്രഖ്യാപിച്ചു

പിന്തുണ പ്രഖ്യാപിച്ചു

എന്നാൽ മഞ്ഞ് ഉരുകി തുടങ്ങിയതോടെ ഭൻവാലായിരുന്നു ജയ്പൂരിലെത്തി ഗെഹ്ലോട്ടിന് ആദ്യം പിന്തുണ പ്രഖ്യാപുച്ചത്. തങ്ങൾ സർക്കാരിനൊപ്പമാണെന്നും സ്വന്തം ഇഷ്ട പ്രകാരമാണ് മടങ്ങിയെത്തിയതെന്നും ഇദ്ദേഹം പറഞ്ഞു. ഇതിന് തൊട്ട് പിന്നാലെ 12 ഓളം വിമത എംഎൽഎമാർ ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ച് ഗെഹ്ലോട്ടിന് പിന്നിൽ അണി നിരന്നു.

അമ്പരന്ന് പൈലറ്റ്

അമ്പരന്ന് പൈലറ്റ്


അതേസമയം പ്രശ്ന പരിഹാര സാധ്യത തെളിഞ്ഞ പിന്നാലെ തന്നാലെ ഇത്രും അധികം എംഎൽഎമാർ ഗെഹ്ലോട്ടിനൊപ്പം അണിനിരന്നത് യഥാർത്ഥത്തിൽ അമ്പരന്നത് സച്ചിൻ പൈലറ്റാണ്. ഇതിലാരൊക്കെയാകും സച്ചിൻ ക്യാമ്പിൽ കഴിഞ്ഞ് ഗെഹ്ലോട്ടിന് വേണ്ടി ചരട് വലിച്ചതെന്ന ചിന്തയാകാം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്ന സച്ചിൻ പൈലറ്റിനെ ഏറ്റവും അധികം കുഴക്കിയേക്കുക.

രാജെ ഗെഹ്ലോട്ട് ധാരണ

രാജെ ഗെഹ്ലോട്ട് ധാരണ

അതിനിടെ സച്ചിനെ മുഖ്യമന്ത്രിയാക്കി ഭരണം പിടിക്കാനുള്ള ശ്രമം ബിജെപി നടത്തിയേക്കുമെന്ന സാധ്യത മുൻപിൽ കണ്ട് മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുമായും ഗെഹ്ലോട്ട് ധാരണ ഉണ്ടാക്കിയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ഗെഹ്ലോട്ടും വസുന്ധരയുമാണ് മാറി മാറി ഭരിച്ചിരുന്ന നേതാക്കൾ. ഈ സ്ഥാനത്തേക്ക് സച്ചിൻ കടന്ന് വരുമോയെന്ന ഭീതി വസുന്ധരയ്ക്ക് തുടക്കം മുതൽ ഉണ്ടായിരുന്നു.

ഔദ്യോഗിക പക്ഷത്തിന്റെ നീക്കം

ഔദ്യോഗിക പക്ഷത്തിന്റെ നീക്കം

സംസ്ഥാനത്ത് അധികാരം നഷ്ടമായതോടെ വസുന്ധരയെ അകറ്റി നിർത്താനുള്ള തന്ത്രമായിരുന്നു ബിജെപിയിലെ ഔദ്യോഗിക പക്ഷം നടത്തിയിരുന്നത്. വസുന്ധരയുടെ ശത്രുപക്ഷത്ത് എന്ന് കണക്കാക്കിയിരുന്ന നേതാക്കളാണ് സച്ചിനെ ബിജെപിയിലെത്തിക്കാനുള്ള ശ്രമം ശക്തമാക്കിയത്. സച്ചിൻ ബിജെപിയിൽ എത്തിയാൽ അടുത്ത ബിജെപി മുഖ്യമന്ത്രിയാകുമോ എന്ന ഭയം വസുന്ധരയ്ക്ക് ഉണ്ടായിരുന്നു.

മൗനം തുടർന്നു

മൗനം തുടർന്നു

അതുകൊണ്ട് തന്നെ അവർ സംസ്ഥാന രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തോട് തുടക്കം മുതലേ മൗനം തുടർന്നു. ഇതിനിടയിൽ കോൺഗ്രസ് വിമത ക്യാമ്പിലെ എംഎൽഎമാരെ ബന്ധപ്പെട്ട് വിശ്വാസ വോട്ടെടുപ്പിൽ ഗെഹ്ലോട്ടിനെ പി്ന്തുണയ്ക്കണമെന്ന് രാജെ ആവശ്യപ്പെട്ടതായുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. ഒരു ഘട്ടത്തിൽ ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക് ചേക്കേറുമോയെന്ന ഭയത്തിൽ എംഎൽഎമാരെ ബിജെപി റിസോർട്ടിലേക്ക് കടത്തിയപ്പോൾ ഇതിനോട് സഹകരിക്കാനും വസുന്ധര തയ്യാറായിരുന്നില്ല.

മുട്ടുമടക്കി സച്ചിൻ

മുട്ടുമടക്കി സച്ചിൻ

വസുന്ധര പക്ഷത്തുള്ള 20 ഓളം എംഎൽഎമാരായിരുന്നു ഗുജറാത്തിലെ റിസോർട്ടിലേക്ക് മാറാതെ രാജസ്ഥാനിൽ തന്നെ തുടർന്ന്ത്. ഒടുക്കം വിശ്വാസ വോട്ടെടുപ്പിൽ ബിജെപി എംഎൽഎമാർ ക്രോസ് വോട്ട് ചെയ്യുമോയെന്ന ആശങ്ക പോലും നിലനിന്നിരുന്നു. ഇത്തരത്തിൽ എല്ലാ വഴിയും സച്ചിൻ പൈലറ്റിന് മുൻപിൽ അടഞ്ഞതോടെ (അടച്ചതോടെ)യാണ് ദേശീയ നേതൃത്വവുമായി സച്ചിൻ അനുരജ്ഞന ചർച്ചയ്ക്ക് സാധ്യത തേടിയ അവസ്ഥയിൽ എത്തിയത്.

'മുഖ്യമന്ത്രി മുത്താണ്; കൊവിഡ് കാലത്ത് ഈ മുഖ്യമന്ത്രിയെ ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്'; ട്രോൾ'മുഖ്യമന്ത്രി മുത്താണ്; കൊവിഡ് കാലത്ത് ഈ മുഖ്യമന്ത്രിയെ ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്'; ട്രോൾ

English summary
This is how finaly Ashok gehlot emerged as winner in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X