കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയെ നിര്‍ദ്ദേശിച്ചത് ചിദംബരം;എതിര്‍ത്ത് ആന്‍റണി, പ്രവര്‍ത്തക സമിതിക്കിടെ നാടകീയ സംഭവങ്ങള്‍

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: രണ്ട് മാസം നീണ്ട് നിന്ന പ്രതിസന്ധികള്‍ക്കൊടുവില്‍ സോണിയാ ഗാന്ധിയെ അധ്യക്ഷയായി വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിന്‍റെ രാജിയോടെ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നായിരുന്നു കണക്കാപ്പെട്ടിരുന്നത്. ഗാന്ധി കുടുംബമല്ലാത്തൊരാള്‍ മതിയെന്ന് രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കിയിരുന്നു. യുവാക്കള്‍ അടക്കമുള്ള പല നേതാക്കളുടേയും പേരുകളും അവസാന നിമിഷം വരെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേരളത്തില്‍ നിന്ന് അടക്കമുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാഹുല്‍ ഗാന്ധി എന്ന ഒറ്റ പേരില്‍ അവസാന നിമിഷവും കടിച്ചു തൂങ്ങി. ഒടുവില്‍ അത്യന്തം നാടകീയതകള്‍ക്കൊടുവിലാണ് സോണിയ തന്നെ കോണ്‍ഗ്രസിന്‍റെ അമരത്തേക്ക് വന്നിരിക്കുന്നത്.

 രാജിയും പ്രതിസന്ധിയും

രാജിയും പ്രതിസന്ധിയും

2017 ലാണ് അനാരോഗ്യത്തെ തുടര്‍ന്ന് പാര്‍ട്ടി ഉത്തരവാദിത്തം മകന്‍ രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിച്ച് സോണിയാ ഗാന്ധി സംഘടനയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങിയത്. രാഹുല്‍ അധ്യക്ഷനായി എത്തിയതോടെ ആവേശത്തിലായിരുന്നു നേതാക്കളും പ്രവര്‍ത്തകരും. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തകരുടെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി മെയ് 25 ന് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി തന്‍റെ രാജി സന്നദ്ധത അറിയിച്ചു. രാഹുലിന്‍റെ തിരുമാനം പ്രവര്‍ത്തകസമിതി അംഗീകരിച്ചില്ല. മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം തിരുമാനം പിന്‍വലിക്കാന്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും രാജി തീരുമാനത്തില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

 നിലപാട് ആവര്‍ത്തിച്ച് രാഹുല്‍

നിലപാട് ആവര്‍ത്തിച്ച് രാഹുല്‍

കഴിഞ്ഞ മാസം രാജിക്കത്ത് രാഹുല്‍ ഔദ്യോഗികമായി പുറത്തുവിട്ടു. ഇനി വെറും പ്രവര്‍ത്തന്‍ മാത്രം ആയിരിക്കുമെന്നും രാഹുല്‍ പിന്നാലെ പ്രഖ്യാപിച്ചു. ഇതോടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പുതുമുഖത്തെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തിരുമാനിച്ചത്. കഴിഞ്ഞ ദിവസം വരെ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള പല പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്നിക്കിന്‍റേയും മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖേയുടേയും പേരുകളില്‍ ചുറ്റിപറ്റിയായിരുന്നു അവസാന വട്ട ചര്‍ച്ച നടന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രമല്ല നേതൃത്വം കൂട്ടായി ചര്‍ച്ച ചെയ്ത് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ തന്നെ മതിയെന്ന നിലപാട് രാഹുല്‍ ആവര്‍ത്തിച്ചു.

 തള്ളി പ്രിയങ്കയും

തള്ളി പ്രിയങ്കയും

ഇതോടെ ശനിയാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് മാരത്തണ്‍ ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവിലും തിരുമാനമാകാതെ നേതാക്കള്‍ രാഹുലിന്‍റെ പേരില്‍ കടിച്ച് തൂങ്ങുകയായിരുന്നു. രാഹുല്‍ തന്നെ മതിയെന്ന പ്രമേയം പാസാക്കാന്‍ യോഗം ഒരുങ്ങി. അതേസമയം നേതാക്കളുടെ ആവശ്യത്തില്‍ രാഹുല്‍ ക്ഷുഭിതനായി. ഇതോടെ രാഹുല്‍ അല്ലേങ്കില്‍ സോണിയാ ഗാന്ധിക്ക് മാത്രമേ നിലവിലെ സാഹചര്യത്തില്‍ അധ്യക്ഷ പദവി ഏറ്റെടുക്കാനാകൂവെന്ന് യോഗത്തിനിടെ മുതിര്‍ന്ന നേതാവായ പി ചിദംബരം പറയുകയായിരുന്നു. എന്നാല്‍ ഈ ആവശ്യം സോണിയ തള്ളി. യോഗത്തില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയും ചിദംബരത്തിന്‍റെ നിര്‍ദ്ദേശം തള്ളി. അതേസമയം സോണിയ തയ്യാറാണെങ്കില്‍ ആര്‍ക്കും എതിര്‍ത്ത് പറയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു.

 എതിര്‍ത്ത് എകെ ആന്‍റണി

എതിര്‍ത്ത് എകെ ആന്‍റണി

എന്നാല്‍ മുതിര്‍ന്ന നേതാവായ എകെ ആന്‍റണി ചിദംബരത്തിന്‍റെ നിര്‍ദ്ദേശം എണീറ്റ് നിന്ന് എതിര്‍ത്തു. അതേസമയം ആന്‍റണിയോട് ജ്യോതിരാധിത്യ സിന്ധ്യ ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ട് സോണിയ ആയിക്കൂടെന്നും സിന്ധ്യ ചോദിച്ചു. മുതിര്‍ന്ന നേതാക്കളായ അംബിക സോണി, ആഷ കുമാരി, കുമാരി ഷൈലജ തുടങ്ങിയ നേതാക്കളും സോണിയയെ പിന്താങ്ങി. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷ പദവിയിലേക്ക് വരുന്നത് ഗുണകരമാകില്ലെന്ന് രാഹുലിനെ ബോധ്യപ്പെടുത്താനും നേതാക്കള്‍ സോണിയയോട് ആവശ്യപ്പെട്ടു.ഇതോടെ രാഹുലിനെ ഇക്കാര്യം സോണിയ അറിയിക്കുകയായിരുന്നു. ഒടുക്കം ഗത്യന്തരമില്ലാതെ രാഹുല്‍ സമ്മതം മൂളിയുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
This is how sonia get elected as new congress chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X