Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയേയും കോണ്‍ഗ്രസിനേയും തറപറ്റിക്കണം; ഗുജറാത്തില്‍ ആം ആദ്മി തന്ത്രം മെനയുന്നത് ഇങ്ങനെ

അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ ആം ആദ്മി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മന്നും ലക്ഷ്യം വെക്കുന്നത് സംസ്ഥാനത്തെ ബി ജെ പി, കോണ്‍ഗ്രസ് ദ്വയം തകര്‍ക്കാന്‍. വര്‍ഷങ്ങളായി കോണ്‍ഗ്രസും ബി ജെ പിയും മാത്രമാണ് സംസ്ഥാനം മാറി മാറി ഭരിക്കുന്നത്. ആം ആദ്മി ഇവിടെ ശക്തമായ മൂന്നാം ബദല്‍ ആകാനാണ് ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തെ പ്രബല വിഭാഗങ്ങളിലൊന്നായ പടീദാറിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കൊപ്പം തന്നെ ഗോത്ര വോട്ടുകളും ആം ആദ്മി ലക്ഷ്യം വെക്കുന്നുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അരവിന്ദ് കെജ്രിവാള്‍ സംസ്ഥാനത്തെ പ്രധാന സാമൂഹിക, രാഷ്ട്രീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ സംസ്ഥാനത്തിനായുള്ള ആം ആദ്മിയുടെ പദ്ധതികള്‍ വ്യക്തമാണ്. മാര്‍ച്ച് 27 ന് കെജ്രിവാള്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബി ടി പി) നേതാവും ദെദിയാപദ എം എല്‍ എയുമായ മഹേഷ് വാസവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ രണ്ട് എം എല്‍ എമാരുള്ള പാര്‍ട്ടി ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പിയുമായി സഖ്യത്തിലേര്‍പ്പെടാനാണ് സാധ്യത.

1

'ഞായറാഴ്ച കെജ്രിവാളിനെ കണ്ടവരില്‍ രണ്ട് അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളും നിരവധി സാമൂഹിക, രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടുന്നു. കെജ്രിവാളിന്റെ അടുത്ത സന്ദര്‍ശന വേളയില്‍ ഞങ്ങള്‍ ഗുജറാത്തില്‍ ഒരു വലിയ റോഡ്ഷോ ആസൂത്രണം ചെയ്യുകയാണ്, ''എ എ പിയുടെ സംസ്ഥാന വക്താവ് യോഗേഷ് ജദ്വാനി പറഞ്ഞു. കഴിഞ്ഞ ദിവസം കെജ്രിവാള്‍ അഹമ്മദാബാദിലെ ഷാഹിബാഗ് ഏരിയയില്‍ സ്വാമി നാരായണ്‍ വിഭാഗം നടത്തുന്ന ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഈ വിഭാഗത്തിന്റെ അനുയായികള്‍ പ്രധാനമായും രാഷ്ട്രീയമായി പ്രാധാന്യമുള്ള പാട്ടിദാര്‍ സമുദായമാണ്. ശക്തനായ ല്യൂവ പട്ടീദാര്‍ നേതാവ് നരേഷ് പട്ടേലിനെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനും എ എ പി ശ്രമിക്കുന്നു.

2

ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ് - ബി ജെ പി പോരില്‍ മനം മടുത്തെന്നാണ് ആം ആദ്മി പറയുന്നത്. പ്രവൃത്തിയുടെ രാഷ്ട്രീയം ചെയ്യുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു, ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ പറഞ്ഞു. കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ പഴയ നഗരപ്രദേശത്ത് അത്ര സമ്പന്നമല്ലാത്ത സമീപ പ്രദേശമായ നിക്കോളിലെ ഖോഡിയാര്‍ മാതാ ക്ഷേത്രത്തില്‍ നിന്നാണ് ആം ആദ്മിയുടെ റോഡ്‌ഷോ ആരംഭിച്ചത്. അതിലെ താമസക്കാരില്‍ ഭൂരിഭാഗവും തൊഴിലാളിവര്‍ഗ പട്ടീദാര്‍മാരും കുടിയേറ്റ തൊഴിലാളികളുമാണ്.

3

ഇപ്പോള്‍ കോണ്‍ഗ്രസിലുള്ള ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സംവരണത്തിനായുള്ള 2015 ലെ പാട്ടിദാര്‍ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നാണ് നിക്കോള്‍. അഹമ്മദാബാദിലെ ഓള്‍ഡ് സിറ്റി ഏരിയയിലെ മറ്റൊരു തൊഴിലാളിവര്‍ഗ പ്രദേശമായ ബാപ്പുനഗറിലാണ് റോഡ്‌ഷോ അവസാനിച്ചത്. നിക്കോളിലെയോ ബാപ്പുനഗറിലെയോ ജനങ്ങള്‍ മാത്രമല്ല, ഗുജറാത്ത് മുഴുവനും ബി ജെ പിയുടെ ധാര്‍ഷ്ട്യത്തിലും പ്രതിപക്ഷമായി നില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ വിമുഖതയിലും അസന്തുഷ്ടരാണ്. ഗുജറാത്തില്‍ ആദ്യമായി ഈ റോഡ്ഷോയിലൂടെ ആളുകള്‍ക്ക് ഒരു സന്ദേശം ലഭിച്ചു,

4

തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോരാടുന്ന ഒരു പാര്‍ട്ടിയെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. പതിറ്റാണ്ടുകളായി അവര്‍ ഈ ബദലിനായി കാത്തിരിക്കുന്നതായി തോന്നി, ''ഇറ്റാലിയ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് ഘടകം 2013 ലാണ് സ്ഥാപിതമായത്. 2017 ല്‍ 79 കാരനായ ഗണിതശാസ്ത്ര പ്രൊഫസറായ കിഷോര്‍ ദേശായിയായിരുന്നു ആദ്യത്തെ സംസ്ഥാന പ്രസിഡന്റായത്. ആ വര്‍ഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ 182 അസംബ്ലി സീറ്റുകളില്‍ 29 എണ്ണത്തിലും മത്സരിച്ചു. എന്നാല്‍ പല മണ്ഡലങ്ങളിലും നോട്ടയ്ക്കും പിന്നിലായിരുന്നു ആം ആദ്മി ഫിനിഷ് ചെയ്തത്.

5

2020 ല്‍ പാര്‍ട്ടി അതിന്റെ സംസ്ഥാന ഘടകം പുനസംഘടിപ്പിച്ചു. ഗോപാല്‍ ഇറ്റാലിയയെ അതിന്റെ സംസ്ഥാന തലവനായി നിയമിച്ചു. മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ മൂന്ന് വര്‍ഷം മുമ്പ് അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജയ്ക്ക് നേരെ ഷൂ എറിഞ്ഞതിന് ശേഷം ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം ആം ആദ്മി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പകരം 27 സീറ്റുകള്‍ നേടി നഗരത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി. കഴിഞ്ഞ ഒക്ടോബറില്‍ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടുകയും പല സീറ്റുകളിലും കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പാക്കുകയും ചെയ്തതാണ് ആം ആദ്മിയ്ക്ക് ശക്തി പകരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+