ഇതാണ് എന്റെ സന്തോഷം...; വൈറലായി രത്തന്‍ ടാറ്റയുടെ പ്രസംഗം, പങ്കുവെച്ച് ഹര്‍ഷ ഗോയെങ്ക, വീഡിയോ
മുംബൈ: രാജ്യത്തെ അതിസമ്പന്നരില്‍ ഏറ്റവും ജനകീയനാണ് ടാറ്റാ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു ക്ലിപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തന്നെ ശരിക്കും ആവേശം കൊള്ളിക്കുന്നതിനെക്കുറിച്ചും തന്റെ വലിയ സന്തോഷത്തെക്കുറിച്ചുമാണ് പ്രസംഗത്തില്‍ അദ്ദേഹം പറയുന്നത്. 'എനിക്കുണ്ടായ ഏറ്റവും വലിയ സന്തോഷം ചെയ്യാന്‍ കഴിയില്ല എന്ന് പലരും പറയുന്ന കാര്യം ചെയ്യാന്‍ ശ്രമിക്കുന്നതാണ്, എന്നാണ് അദ്ദേഹം പറയുന്നത്.
ഇതിന്റെ വീഡിയോ ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. രത്തന്‍ ടാറ്റ ശരിക്കും ഇതിഹാസ സമാനമായ വ്യക്തിയാണ് എന്നാണ് ഒരാള്‍ പറയുന്നത്. ടാറ്റാ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ ആണെങ്കിലും മറ്റ് പല കാരണങ്ങളാല്‍ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യനാണ്. അവയിലൊന്ന് ഇത്തരത്തിലുള്ള പ്രചോദനാത്മകമായ പ്രസംഗങ്ങളും ഉദ്ധരണികളും കാരണമാണ് എന്നാണ് ഒരാള്‍ പറയുന്നത്.
അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത് വളരെ ശരിയാണ്. അതിനാല്‍ 1,00,000 രൂപയില്‍ താഴെയുള്ള ഒരു പാസഞ്ചര്‍ കാര്‍ നിര്‍മ്മിക്കുന്നത് സാധ്യമല്ലെന്ന് ഓട്ടോമൊബൈല്‍ വ്യവസായം രത്തന്‍ ടാറ്റയോട് പറഞ്ഞപ്പോള്‍, അദ്ദേഹം അതിനെ വെല്ലുവിളിച്ച് മുന്നോട്ട് പോയി അത് നിര്‍മിച്ച് കാണിച്ച് കൊടുത്തു എന്നാണ് മറ്റൊരു ട്വിറ്റര്‍ യൂസര്‍ പറഞ്ഞത്.
അദ്ദേഹം ആ പദ്ധതി വളരെ ആവേശത്തോടെ നടപ്പിലാക്കുകയും അതെല്ലാം തെളിയിക്കുകയും ചെയ്തു. 'അത് ചെയ്യാന്‍ കഴിയില്ല' എന്ന് പറഞ്ഞത് തെറ്റാണ് എന്ന് അദ്ദേഹം ലോകത്തിന് കാണിച്ചു. ഒരു സാധാരണ മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ ചിന്തിക്കാനും അത് പ്രാവര്‍ത്തികമാക്കാനും സൂപ്പര്‍ പവര്‍ പോലെയുള്ള ഒന്ന് ഉണ്ടായിരിക്കണം എന്നാണ് മറ്റെരാള്‍ ട്വീറ്റ് ചെയ്യുന്നത്.
എല്ലാവരിലും ഒരേ ആവേശം ഉണ്ടായിരിക്കണം. ചെയ്യാന്‍ കഴിയില്ല എന്ന ചിന്ത നമ്മള്‍ ആദ്യം കൊണ്ടുനടക്കുന്നു. അതിന് വേണ്ടി പരിശ്രമിക്കാതെ സാധ്യമായതിനെ അസാധ്യമാക്കി മാറ്റുന്നു. ചെയ്യാന്‍ കഴിയും' എന്ന മനോഭാവം കൊണ്ട് ടാറ്റ വ്യത്യസ്തനാണെന്ന് തെളിയിച്ചു. ടാറ്റ ഗ്രൂപ്പ് വളരെയധികം മാറ്റങ്ങള്‍ക്കും വളര്‍ച്ചയ്ക്കും സാക്ഷ്യം വഹിച്ചു, എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.
രത്തന്‍ ടാറ്റയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം












Click it and Unblock the Notifications