കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതാണ് സമൂഹത്തിനുള്ള എന്റെ മറുപടി'; രോഹിത് വെമുലയുടെ സഹോദരൻ അഭിഭാഷകനായി, ട്വീറ്റുമായി രാധിക വെമുല

Google Oneindia Malayalam News

ഹൈദരാബാദ്; ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജു വെമുല ഇനി അഭിഭാഷകൻ. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയാണ് മകൻ അഭിഭാഷകനായ സന്തോഷം പങ്കുവെച്ചത്. രോഹിത് വെമുലയുടെ മരണശേഷം ശേഷം ജീവിത്തിൽ ഉണ്ടായ പ്രധാന മാറ്റം ഇതാണെന്ന് രാധിക ട്വീറ്റ് ചെയ്തു.

vemula

എന്റെ ഇളയ മകൻ രാജ വെമുല അഭിഭാഷകനായിരിക്കുകയാണ്. 5 വർഷത്തിനുശേഷം, രോഹിത് വെമുലയ്ക്ക് ശേഷം ജീവിതത്തിൽ സംഭവിച്ച പ്രധാന മാറ്റങ്ങളിലൊന്നാണ് ഇത്. അഡ്വ. രാജ വെമുല ഇനി ജനങ്ങൾക്കും അവരുടെ അവകാശങ്ങൾക്കുമായി കോടതിയിൽ പോരാടും, ഇത് എന്റ മറുപടിയാണ്. അവനെ അനുഗ്രഹിക്കൂ,ജയ് ഭിം "അവർ ട്വിറ്ററിൽ കുറിച്ചു.

'ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെ നിരവധി പേർ എനിക്ക് ജോലി വാഗ്ദാനം ചെയ്തു. പക്ഷേ, രാഷ്ട്രീയക്കാരിൽ നിന്ന് ഞാൻ ജോലി ഏറ്റെടുക്കുകയാണെങ്കിൽ, എന്റെ സഹോദരൻ വെറുക്കുന്ന അവരുമായി ബന്ധം പുലർത്താൻ ഞാൻ നിർബന്ധിതനാകും. ഇപ്പോൾ ഞാൻ നീതി തേടിയുള്ള ദൗത്യത്തിലാണ്, എന്നായിരുന്നു രാജുവെമുല പ്രതികരിച്ചത്.

ലജിസ്ലേച്ചർ, അഡ്മിനിസ്ട്രേഷൻ, ജുഡീഷ്യറി എന്നീ മൂന്ന് വഴികളിലൂടെ സമൂഹത്തിൽ മാറ്റം കൊണ്ട് വരാൻ കഴിയുമെന്നാണ് താൻ കരുതുന്നത്. എന്നാൽ നിലവിലെ ഭരണനിർവ്വഹണത്തിലും നിയമനിർണാത്തിലും തനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. എന്നാൽ ജുഡീഷ്യറിയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാലാണ് അഭിഭാഷകവൃത്തി തെരഞ്ഞെടുത്തതെന്നുമായിരുന്നു നേരത്തേ രാജു വെമുല പ്രതികരിച്ചത്.

2016 ജനവരി 17 നായിരുന്നു രോഹിത് വെമുലയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു രോഹിതിന്റെ ആത്മഹത്യ.രോഹിത്ത് ഉള്‍പ്പടെ അഞ്ച് വിദ്യാര്‍ത്ഥികളെ എതിര്‍ സംഘടനയിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് സസ്‌പെന്റ് ചെയ്തിരുന്നു.അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അംഗമായിരുന്ന രോഹിത് വെമുല സര്‍വകലാശാലയിലെ ജാതിവിവേചനങ്ങള്‍ക്കെതിരെ നിരന്തരം പോരാടിയ വിദ്യാർത്ഥിയയാിരുന്നു. ഇതിലുള്ള വിരോധമാണ് രോഹിതിനെതിരായ നടപടിയെന്നായിരുന്നു വിമർശനം ഉയർന്നത്. പിന്നാലെയായിരുന്നു ആത്മഹത്യ

രോഹിതിന്റെ ആത്മഹത്യ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കായിരുന്നു വഴിവെച്ചത്. ജെഎൻയു ഉൾപ്പെടെയുള്ള സർവ്വകലാശാലകളിൽ വലിയ രീതിയിലുള്ള പ്രതിഷേങ്ങൾ ഉയർന്നിരുന്നു. രോഹിതിന്റെ അമ്മ രാധിക വെമുലയും സഹോദരൻ രാജുവും മകന്റെ മരണത്തിൽ നീതി തേടിയുളള പ്രതിഷേധങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.

38 ഇടത്ത് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ; 19 എല്‍ഡിഎഫിനും 18 യുഡിഎഫിനും; ഏക സീറ്റില്‍ ബിജെപിയ്ക്ക് പ്രതിസന്ധി38 ഇടത്ത് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ; 19 എല്‍ഡിഎഫിനും 18 യുഡിഎഫിനും; ഏക സീറ്റില്‍ ബിജെപിയ്ക്ക് പ്രതിസന്ധി

കോൺഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് തിരുമാനിക്കുന്നത് വിചിത്രം, യുഡിഎഫ് അപ്രസക്തമായെന്നും പിണറായികോൺഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് തിരുമാനിക്കുന്നത് വിചിത്രം, യുഡിഎഫ് അപ്രസക്തമായെന്നും പിണറായി

Recommended Video

cmsvideo
Kerala started health worker's registration for vaccine

English summary
'This is my response to the society'; Rohit Vemula's brother becomes lawyer, Radhika Vemula tweets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X