ഇത് എന്‍ഡിഎയാണ്, യുപിഎ അല്ലെന്ന് രാജ്‌നാഥ് സിംഗ്
ദില്ലി : കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോടാണ് ആരും രാജിവെക്കില്ലെന്ന് ഇത് എന്‍ഡിഎ സര്‍ക്കാരാണെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്
യാത്രാ രേഖകള്‍ക്കായി ബ്രിട്ടണില്‍ കഴിയുന്ന ലളിത് മോഡിയെ സഹായിച്ചതിന് സുഷമാ സ്വരാജും വസുന്ധര രാജെയും രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോടാണ രോജ്‌നാഥിന്റെ പ്രതികരണം.

കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിമാര്‍ ആരും രാജിവെക്കില്ലെന്ന് രാജ്‌നാഥ് പറഞ്ഞത്. യുപിഎ മന്ത്രിമാര്‍ ചെയ്തതുപോലെ എന്‍ഡിഎ മന്ത്രിമാര്‍ ചെയ്യില്ലെന്ന് രവി ശങ്കര്‍ പ്രസാദും പറഞ്ഞു.
സുഷമയും വസുന്ധരയും രാജിവെച്ചില്ലെങ്കില്‍ ജൂലൈ 21ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം തടസ്സപ്പെടുത്തുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നറിയിപ്പ്. ഇതിനെ മോദിയും കൂട്ടരും ഏങ്ങനെ മറി കടക്കുമെന്ന് കാത്തിരുന്ന് കാണാം












Click it and Unblock the Notifications