കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കര്‍ഷകരുടെ സമരമല്ല, പ്രക്ഷോഭത്തിന് പിന്നില്‍ പാകിസ്ഥാനും ചൈനയുമാണെന്ന് കേന്ദ്ര മന്ത്രി

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ഷക സംഘടന സമരസമിതി നേരത്തെ തള്ളിയിരുന്നു. നിയമം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നാണ് കാര്‍ഷിക സംഘടനകള്‍ അറിയിച്ചത്. പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച കര്‍ഷക സംഘടനകള്‍ ഡിസംബര്‍ 14ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെ കര്‍ഷകരുടെ സമരത്തിനെതിരകെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി റാവു സാഹേബ് ദാന്‍വെ.

farmers

ചരിത്രം ആവർത്തിച്ച് നിർമല സീതാരാമനും റോഷ്നി നാടാർ മൽഹോത്രയും: വീണ്ടും ഫോർബ്സിന്റെ പട്ടികയിൽ ഇടംനേടിചരിത്രം ആവർത്തിച്ച് നിർമല സീതാരാമനും റോഷ്നി നാടാർ മൽഹോത്രയും: വീണ്ടും ഫോർബ്സിന്റെ പട്ടികയിൽ ഇടംനേടി

ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ പാകിസ്ഥാനും ചൈനയ്ക്കും പങ്കുണ്ടെന്നാണ് കേന്ദ്രമന്ത്രി ആരോപിക്കുന്നത്. പാകിസ്ഥാന്റെയും ചൈനയുടെയും പ്രേരണയെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. നേരത്തെ ഹരിയാനയിലെ ഒരു മന്ത്രിയും കര്‍ഷകര്‍ക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. പാകിസ്ഥാനും ചൈനയുമാണ് കാര്‍ഷിക സമരത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞ മന്ത്രി ജെപി ദലാല്‍ വിദേശ ശക്തികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അതൃപ്തിയാണെന്നും കൂട്ടിച്ചേര്‍ത്തു.

റോസ്ഗാര്‍ യോജന: ജീവനക്കാരുടെ ഇപിഎഫ് വിഹിതം അടയ്ക്കാന്‍ 22,810 കോടി അനുവദിച്ച് കേന്ദ്രംറോസ്ഗാര്‍ യോജന: ജീവനക്കാരുടെ ഇപിഎഫ് വിഹിതം അടയ്ക്കാന്‍ 22,810 കോടി അനുവദിച്ച് കേന്ദ്രം

അതേസമയം, കാര്‍ഷിക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായും കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച അവസാനിച്ചത്. നേരത്തെ കേന്ദ്രം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ തള്ളിയ പശ്ചാത്തലത്തില്‍ അടിയന്തരമായി വിളിച്ച് ചേര്‍ത്ത കൂടിക്കാഴ്ചയായിരുന്നു അത്.

രാജ്യവ്യാപകമായി പബ്ലിക്ക് വൈഫൈ ശ്യംഖല ഒരുങ്ങുന്നു; പിഎം വാണി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍രാജ്യവ്യാപകമായി പബ്ലിക്ക് വൈഫൈ ശ്യംഖല ഒരുങ്ങുന്നു; പിഎം വാണി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരം പിന്‍വലിക്കുന്നതിന് അഞ്ചിന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ മുന്നോട്ടുവച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതിന് പിന്നാലെ സിംഘുവില്‍ ചേര്‍ന്ന സമര സമിതി യോഗത്തിലാണ് കര്‍ഷകര്‍ നിലപാട് അറിയിച്ചത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് നിര്‍ദ്ദേശങ്ങള്‍ തള്ളിയത്.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍, പ്രക്ഷോഭം തുടരും; ഡിസംബര്‍ 14ന് രാജ്യവ്യാപക പ്രതിഷേധംകേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍, പ്രക്ഷോഭം തുടരും; ഡിസംബര്‍ 14ന് രാജ്യവ്യാപക പ്രതിഷേധം

തുടക്കവും ഒടുക്കവും കത്തിപ്പടര്‍ന്ന പ്രക്ഷോഭങ്ങള്‍, സിഎഎയും കര്‍ഷക സമരവും സംഭവബഹുലമാക്കിയ 2020തുടക്കവും ഒടുക്കവും കത്തിപ്പടര്‍ന്ന പ്രക്ഷോഭങ്ങള്‍, സിഎഎയും കര്‍ഷക സമരവും സംഭവബഹുലമാക്കിയ 2020

ബിജെപിക്ക് വന്‍ വിജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, മല്‍സരിക്കാനെത്തിയവരും പിന്മാറിബിജെപിക്ക് വന്‍ വിജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, മല്‍സരിക്കാനെത്തിയവരും പിന്മാറി

English summary
This is not a farmers strike, Pakistan and China behind the agitation Says, Union Minister Raosaheb Danve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X