'ഇത് പുരുഷത്വത്തിന്റെ പ്രതീകമല്ല': രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കിരണ്‍ റിജിജു
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാർലമെന്റ് കവാടത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. രാഹുല്‍ ഗാന്ധിയുടെ കയ്യേറ്റത്തില്‍ രണ്ട് എംപിമാർക്ക് പരിക്കേറ്റു. മറ്റൊരു എംപിയെ തള്ളിയിടുന്നത് 'മർദംഗി'യുടെ (പുരുഷത്വത്തിൻ്റെ) ലക്ഷണമല്ലെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച് പാർലമെന്റില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു. രാഹുല്‍ ഗാന്ധി ബി ജെ പി എംപി മുകേഷ് രാജ്പുത്തിനെ നിലത്തേക്ക് തള്ളിയിടുകയായിരുന്നു. ഇദ്ദേഹം പ്രതാപ് സാരംഗിയുടെ ദേഹത്തേക്ക് വീഴുകയും രണ്ടു പേർക്കും പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടുപേരേയും ആശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണെന്നും കിരണ്‍ റിജിജു പറഞ്ഞു.

"പാർലമെൻ്റിൽ രൂക്ഷമായ വാക്കേറ്റങ്ങൾ നടക്കുന്നത് പതിവാണ്. 1952 മുതൽ അങ്ങനെ ഉണ്ടായിട്ടുണ്ട്. അതായത് ഇത് പുതിയ ഒരു കാര്യമല്ല. എന്നാൽ ഇന്നലെയുണ്ടായ സംഭവം രണ്ടുപേരുടെ പരിക്കിലേക്ക് പോലീസ് കേസിലേക്കും നയിക്കപ്പെട്ടു. രണ്ട് എംപിമാരേയും ആശുപത്രിയില്‍ പ്രവേശിപ്പേക്കേണ്ടി വരുന്ന തരത്തിലുള്ള പരിക്കുണ്ടായി. വളരെ ദൗർഭാഗ്യകരമായ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു. പ്രതിപക്ഷ നേതാവ് ഒരിക്കലും ആരോഗ്യപരമായ പ്രതിരോധത്തിലേക്ക് കടക്കരുത്" കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
ബിആർ അംബേദ്കറെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിൽ പാർലമെൻ്റ് കവാടത്തില്‍ പ്രതിക്ഷ പ്രതിഷേധത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബി ജെ പി എം.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുല്‍ ഗാന്ധിക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന്‍ ഖാർഗയെ പിടിച്ച് തള്ളിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
അതേസമയം, ബി.ആര്‍ അംബേദ്ക്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന ജനരോഷത്തെ മറികടക്കാനാണ് ബിജെപി പാര്‍ലമെന്റില്‍ അക്രമം നടത്തുകയും, രാഹുൽ ഗാന്ധിക്ക് എതിരെ കള്ളക്കേസ് നൽകി വ്യാജപ്രചരണം നടത്തുകയും ചെയ്യുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ക്കെതിരെ ബിജെപി എം.പിമാര്‍ നടത്തിയ വ്യാജ പ്രചാരണങ്ങളും, ശാരീരികാക്രമണങ്ങളും ഇന്ത്യൻ പാര്‍ലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്. ഭരണഘടനാ ശില്പി ബി.ആര്‍. അംബേദ്ക്കറെ അധിക്ഷേപിച്ചതിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധ മുഖം വീണ്ടും പ്രകടമായിരിക്കുകയാണ്. ജനാധിപത്യ വിശ്വാസികളെ അണിനിരത്തി ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ നടത്തും.
ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ കായികമായി കയ്യേറ്റം ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണ്. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെ കായികമായി അക്രമിച്ചും കേസെടുത്തും നിശബ്ദമാക്കാമെന്ന് ബിജെപി കരുതിയാൽ അതിന് സാധിക്കില്ല എന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications