കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മേഘ വിസ്‌ഫോടനമല്ല; കനത്ത മഴയെ നേരിടാന്‍ കേരളം തയ്യാറാകണം, വിദഗ്ധര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുള്‍പൊട്ടലിനും കാരണം 'ലഘു മേഘവിസ്ഫോടനം' എന്ന പ്രതിഭാസമാണെന്നായിരുന്നു പ്രാഥമികമായി വിലയിരുത്തിയിരുന്നത്. കുറച്ചു സമയത്തിനുള്ളില്‍, ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്ത മഴയാണ് മേഘ വിസ്‌ഫോടനം എന്ന് അറിയ്പപെടുന്നത്. എന്നാല്‍ ഇന്നലെ കേരളത്തില്‍ പെയ്തത് മേഘവിസ്‌ഫോടനം മല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. മൃത്യുഞ്ജയ മഹാപാത്ര പറഞ്ഞു.

11

കല്ലിലും വള്ളിയിലും പിടിച്ച് രക്ഷപെട്ടു; അച്ഛന്റെ മേല്‍ കല്ല് വീഴുന്നത് കണ്ടു,നടുക്കം മാറാതെ ജിബിന്‍കല്ലിലും വള്ളിയിലും പിടിച്ച് രക്ഷപെട്ടു; അച്ഛന്റെ മേല്‍ കല്ല് വീഴുന്നത് കണ്ടു,നടുക്കം മാറാതെ ജിബിന്‍

ന്യൂനമര്‍ദവും കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണമായതെന്നും കനത്ത മഴയാണ് മണ്ണിടിച്ചലിന് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞദിവസം സംസ്ഥാനത്ത് വലിയ തോതിലുള്ള മഴയാണ് പെയ്തത്. ഇടുക്കി, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 29 സെന്റി മീറ്റര്‍ വരെയാണ് ഈ ജില്ലകളില്‍ പെയ്ത മഴ. ന്യൂനമര്‍ദവും ശക്തമായ കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണായതെന്നാണ് വിലയിരുത്തല്‍.

മണ്ണിനടിയില്‍പ്പെട്ടവരില്‍ ഏറെയും കുട്ടികള്‍; കണക്കില്‍പ്പെടാത്ത മൃതദേഹങ്ങളും, രക്ഷാപ്രവര്‍ത്തനം തുടരുന്നുമണ്ണിനടിയില്‍പ്പെട്ടവരില്‍ ഏറെയും കുട്ടികള്‍; കണക്കില്‍പ്പെടാത്ത മൃതദേഹങ്ങളും, രക്ഷാപ്രവര്‍ത്തനം തുടരുന്നു

അതേസമയം ഞായറാഴ്ച ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു. ഇന്ന് കനത്ത മഴയുടെ തോത് കുറയും. 18-19 തീയതികളില്‍ കേരളത്തില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറയിച്ചു. കേരളത്തിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് ശമനമുണ്ടാവുമെങ്കിലും മഴ തുടരും. കനത്ത മഴയെ നേരിടാന്‍ കേരളം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡോ. മൃത്യുഞ്ജയ മഹാപാത്ര പറഞ്ഞു. കോട്ടയത്ത് നിരവധി പേരാണ് മണ്ണിനടയിലായത്. ഒരു കുടുംബത്തിലെ ആറ് പേരാണ് കനത്ത മഴയിലും മണ്ണിടിച്ചലിലും മണ്ണിനടിയില്‍പെട്ടത്. കൂട്ടിക്കല്‍ കാവാലിയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ഇവര്‍ മരണപ്പെട്ടത്.

പത്തനംതിട്ടയിലെ നദികള്‍ അപകടനിലയില്‍; മണിമലയാറിന്റെ തീരത്ത് വെള്ളപ്പൊക്കം രൂക്ഷം: വീണാ ജോര്‍ജ്പത്തനംതിട്ടയിലെ നദികള്‍ അപകടനിലയില്‍; മണിമലയാറിന്റെ തീരത്ത് വെള്ളപ്പൊക്കം രൂക്ഷം: വീണാ ജോര്‍ജ്

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കണ്ടെടുത്തു. വീട് പൂര്‍ണമായും മണ്ണിനടിയിലാവുകയായിരുന്നു. വീടുണ്ടായിരുന്നിടത്ത് തന്നെയാണ് ഇവരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. വെള്ളത്തിന്റെ ഒഴുക്കില്‍പെട്ട് പോയ മാര്‍ട്ടിന്റെ മൃതദേഹം ലഭിച്ചത് ഒരു കിലോമീറ്റര്‍ മാറിയാണ്. മണ്ണിനടയില്‍ പെട്ട് കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കുട്ടികളുടേതാണ്. സ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. തിരുവന്തപുരത്തും ഇടുക്കിയിലും കന്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തിരുവന്തപുരത്ത് നെയ്യാര്‍ കരകവിഞ്ഞൊഴുകുകയാണ്. അമരവിള, കണ്ണന്‍കുഴി, രാമേശ്വരം, ഇരുമ്പില്‍ തുടങ്ങിയ വിവിധയിടങ്ങളില്‍ വന്‍ തോതില്‍ വെള്ളം കയറിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മഴ പെയ്തുകൊണ്ടിരിക്കുന്നു. ഉരുള്‍പൊട്ടിയ കൊക്കയാറില്‍ ഇനിയും എട്ടുപേരെയാണ് കണ്ടെത്താനുള്ളത്.

Recommended Video

cmsvideo
വരുന്നത് ഭീകര തിരമാലകളും കടലാക്രമണവും..ജനങ്ങളെ സുരക്ഷിതരാകുക

English summary
this is not Cloudburst exerts said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X