കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ദില്ലിയില്ല, ബംഗാളാണ്; ബിജെപിക്കാരെ അറസ്റ്റ് ചെയ്ത ശേഷം മമതയുടെ മുന്നറിയിപ്പ്

Google Oneindia Malayalam News

കൊല്‍ക്കത്ത: അമിത് ഷാ പങ്കെടുത്ത കൊല്‍ക്കത്തയിലെ റാലിയില്‍ വെടിവച്ച് കൊല്ലൂ എന്ന മുദ്രാവാക്യം വിളിച്ചതിനെതിരെ ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.

Recommended Video

cmsvideo
Mamata Banerjee's reply to Amit Shah on kolkata incident | Oneindia Malayalam

തൊട്ടുപിന്നാലെയാണ് മമതയുടെ പ്രതികരണം. ഇത് ദില്ലിയില്ല ബംഗാളാണെന്നും ശക്തമായ നടപടിയെടുക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ദില്ലിയില്‍ നടന്ന കലാപം കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് മമത കുറ്റപ്പെടുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

 ആസൂത്രിത വംശഹത്യ

ആസൂത്രിത വംശഹത്യ

ആസൂത്രിത വംശഹത്യയാണ് ദില്ലിയില്‍ നടന്നതെന്ന് അറിയാന്‍ കഴിഞ്ഞു. ദില്ലി പോലീസ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്. പോലീസ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയെല്ലാം ദില്ലിയിലുണ്ട്. എന്നാല്‍ ആരും കലാപം തടഞ്ഞില്ല. സംഭവത്തില്‍ മാപ്പ് പറയാന്‍ പോലും തയ്യാറാകാത്ത ബിജെപിയുടെ നിലപാട് നാണക്കേടാണെന്നും മമത പറഞ്ഞു.

ദില്ലിയിലേക്ക് പണം പിരിക്കും

ദില്ലിയിലേക്ക് പണം പിരിക്കും

ദില്ലി കലാപത്തിന്റെ ഇരകളെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണമെന്ന് മമത തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ചടങ്ങില്‍ ഒരുമിനുറ്റ് മൗന പ്രാര്‍ഥന നടത്തി. ദില്ലി ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.

ഗോലി മാരോ

ഗോലി മാരോ

അമിത് ഷാ പങ്കെടുത്ത ബിജെപി റാലിയില്‍ വിളിച്ച ഗോലി മാരോ (വെടിവച്ച് കൊല്ലൂ) മുദ്രാവാക്യം പ്രകോപനപരവും നിയമവിരുദ്ധവുമാണ്. ആ മുദ്രാവാക്യം വിളിച്ചവര്‍ ശിക്ഷിക്കപ്പെടണം. ഇത് കൊല്‍ക്കത്തയാണ്. ദില്ലിയല്ലെന്നും മമത പറഞ്ഞു.

ഇന്നലെ കേസെടുത്തു, ഇന്ന് അറസ്റ്റ്

ഇന്നലെ കേസെടുത്തു, ഇന്ന് അറസ്റ്റ്

ബംഗാളിലെ ക്രമസമാധാനത്തെ കുറിച്ചാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ദില്ലിയില്‍ കലാപത്തിന് മുമ്പ് ബിജെപി നേതാക്കള്‍ നടത്തിയ പ്രകോപന പ്രസംഗത്തിനെതിരെ കേസെടുത്തിട്ടില്ല. കൊല്‍ക്കത്തയില്‍ ഇന്നലെ കേസെടുത്തു. ഇന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആരാണ് രാജ്യദ്രോഹി എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും മമത പറഞ്ഞു.

പോലീസിനെ സഹായിക്കണം

പോലീസിനെ സഹായിക്കണം

കൊല്‍ക്കത്തിയില്‍ പ്രകോപനമുണ്ടാക്കിയ ചിലരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെയും അറസ്റ്റ് ചെയ്യും. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ പിടിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസിനെ സഹായിക്കണം. പ്രതികളെ കുറിച്ച് വിവരം ലഭിച്ചാല്‍ ഉടനെ പോലീസിന് കൈമാറണമെന്നും മമത അഭ്യര്‍ഥിച്ചു.

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം; പരിമിതികളുണ്ടെന്ന് സുപ്രീംകോടതി, ബുധനാഴ്ച പരിഗണിക്കുംബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം; പരിമിതികളുണ്ടെന്ന് സുപ്രീംകോടതി, ബുധനാഴ്ച പരിഗണിക്കും

English summary
This is not Delhi, says Mamata Banerjee over ‘goli maro’ slogans at BJP Kolkata rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X