Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് രണ്ടാം തരംഗമല്ല,സുനാമിയാണ് ഓക്സിജൻ തടഞ്ഞാൽ വെറുതെ വിടില്ല;പൊട്ടിത്തെറിച്ച് ദില്ലി ഹൈക്കോടതി

ദില്ലി; കൊവിഡ് ബാധിതർക്കുള്ള ഓക്സിജൻ നിരസിക്കുന്നവരെ വെച്ചേക്കില്ലെന്ന് ദില്ലി ഹൈക്കോടതി.ഓക്‌സിജന്‍ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അവരെ തൂക്കിക്കൊല്ലാൻ പോലും മടിക്കില്ലെന്നും കോടതി പറഞ്‍ു. രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് മഹാരാജ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതി ആഞ്ഞടിച്ച്. നിലവിലെ
രാജ്യത്തെ കൊവിഡ് സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉയർത്തി.

ovid2-1618927547.jpg -Prop

ദില്ലിയ്ക്ക് പ്രതിദിനം 480 മെട്രിക് ടൺ ഓക്സിജൻ എപ്പോൾ ലഭ്യമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇപ്പോഴത്തേത് കൊവിഡ് രണ്ടാം തരംഗമല്ല, സുനാമിയാണ് എന്ന് കോടതി പറഞ്ഞു. ഇതിനെ നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ എന്ത് തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നതെന്നും കോടതി ചോദിച്ചു.വരും ആഴ്ചകളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരും. ഇത് ഭീതിപ്പെടുത്താൻ പറയുന്നതല്ല. എന്നാൽ ഏറ്റവും മോശമായ സാഹചര്യത്തേയും നേരിടാൻ നമ്മൾ തയ്യാറായിരിക്കണം, കോടതി പറഞ്ഞു.

അതേസമയം ഉത്തരേന്ത്യയിൽ വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇന്നും ദില്ലിയിൽ പ്രാണവായു ലഭിക്കാതെ 20 പേർ മരിച്ചു. ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രിയിലാണ് സംഭവം. മാത്രമല്ല, 210 രോഗികള്‍ ചികിത്സയിലുണ്ടെന്നും പരമാവധി 30 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് സ്‌റ്റോക്കുള്ളൂവെന്നുമാണ് അധികൃതർ അറിയിച്ചത്. പഞ്ചാബിലെ അമൃത്സറിലും കഴിഞ്ഞ 48 മണിക്കൂറിനിടെ 5 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+