ഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവക്കുന്നത് എങ്ങനെ? ഇതാണ് ആ സംശയത്തിനുള്ള ഉത്തരം
ന്യൂഡല്‍ഹി: എല്ലാവര്‍ക്കുമുള്ള സംശയമാണ് ചന്ദ്രഗ്രഹണത്തിനിടെ എങ്ങനെയാണ് ചന്ദ്രന്‍ ചുവപ്പ് നിറത്തിലാകുന്നുവെന്നത്. പകല്‍ സമയത്ത് ആകാശം നീലനിറത്തില്‍ കാണുമ്പോഴും സൂര്യസ്തമയസമയത്ത് സൂര്യന്‍ ചുവപ്പാകുന്ന അതേ പ്രക്രിയ തന്നെയാണ് ഗ്രഹണ സമയത്ത് ചന്ദ്രനും സംഭവിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ അല്‍പം പ്രകാശം പതിക്കുമ്പോഴാണ് ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നത് എന്നാണ് നാസ പറയുന്നത്. സൂര്യപ്രകാശം ഭൂമിയുടെ അറ്റം വഴി കടന്ന് പോകുമ്പോള്‍ ചിതറിതെറിക്കുന്നുണ്ട്. ഇക്കാരണത്താലാണ് വായുവില്‍ മഴവില്ലിന്റെ അറ്റത്തുള്ള ഓറഞ്ച്, ചുവപ്പ് നിറങ്ങളെക്കാള്‍ നീലയും, വയലറ്റും കൂടുതല്‍ തെളിച്ചമാകുന്നത്. കൂടാതെ തെളിഞ്ഞ ദിവസങ്ങളില്‍ ആകാശത്ത് നീല നിറം കാണതും ഈ പ്രതിഫലനം മൂലം തന്നെയാണ്.
ചുവന്ന പ്രകാശം വായുവിലൂടെ ഒരു നേര്‍ത്ത പതത്തില്‍മാത്രമാണ് സഞ്ചരിക്കുന്നത്. അതിനാലാണ് സൂരോദ്യയത്തിനും സൂര്യാസ്തമയത്തിലും ചുവപ്പ് നിറം കാണുന്നത്. രാവിലത്തയെും വൈകുന്നേരത്തെയും ഫില്‍റ്റര്‍ ചെയ്ത സൂര്യപ്രകാശം ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രോപരിതലത്തില്‍ പതിക്കുന്നുവെന്നാണ് നാസയുടെ അഭിപ്രായം. ആ സമയത്ത് ലോകമെമ്പാടും സൂര്യസ്മയവും സൂര്യോദയവും നടക്കുമ്പോള്‍ ഗ്രഹണം ബാധിച്ച ചന്ദ്രന്‍ മങ്ങിയ ഓറഞ്ച് നിറത്തിലും, ചുവപ്പ് നിറത്തിലുമാണ് പ്രകാശിക്കുക. ഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തില്‍ പൊടിയോ മറ്റോ ഉണ്ടാകുന്നതും ചന്ദ്രനെ കൂടുതല്‍ ചുവന്ന നിറത്തില്‍ കാണപ്പെടും.

580 വര്‍ഷത്തിനിടെ ഏറെ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് നാളെ ആകാശത്ത് ദൃശ്യമാകുന്നത്. ഏകദേശം മൂന്ന് മണിക്കൂറിന് മുകളില്‍ നീണ്ടു നില്‍ക്കുന്ന ഗ്രഹണം ഇന്ത്യയുടെ പല ഭാഗത്ത് നിന്നും ദൃശ്യമാകും. ഉച്ചക്ക് 12.48ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം, 417ന് അവസാനിക്കുമെന്ന് എംപി ബിര്‍ള പ്ലാനറ്റോറിയത്തിലെ റിസര്‍ച്ച് ആന്‍ഡ് അക്കാദമിക് ഡയറക്ടര്‍ ദേബിപ്രോസാദ് ദുവാരി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് മണിക്കൂര്‍ 28 മിനിറ്റ് 24 സെക്കന്റ് സമയമാണ് ചന്ദ്രഗ്രഹണം. ചന്ദ്രന്റെ 97 ശതമാനവും ഭൂമിയുടെ നിഴലില്‍ മൂടപ്പെട്ടതിനാല്‍ ഉച്ചക്ക് 2.34നാണ് നാണ് പരമാവധി ഗ്രഹണം ദൃശ്യമാകുന്ന സമയം. അന്ധ്രാപ്രദേശിലെയും, അസമിലെയും ചില പ്രദേശങ്ങളില്‍ നിന്ന് ഇത് ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും നീളമുള്ള ചന്ദ്രഗ്രഹണം സംഭവിച്ചത് 1440 ഫെബ്രുവരി 18നാണ്. അതിന് ശേഷം ഇപ്പോഴാണ് വളരെ ദൈര്‍ഘ്യമേറിയ ഗ്രഹണം സംഭവിക്കുന്നത്. അടുത്ത തവണ സമാനമായ ഒരു പ്രതിഭാസത്തിന് 2669 ഫെബ്രുവരി 8 ന് സാക്ഷ്യം വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണ്ണമായി വിന്യസിക്കുമ്പോള്‍ സംഭവിക്കുന്ന പെന്‍ബ്രല്‍ ഗ്രഹണം രാവിലെ 11.32 ന് ആരംഭിച്ച് വൈകുന്നേരം 5.33 ന് അവസാനിക്കുമെന്ന് ദുവാരി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് പെന്‍ബ്രല്‍ ഗ്രഹണം കാണാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications