• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാര്യയുടെ ആഭരണം വിറ്റ് വക്കീൽഫീസ് നൽകുന്ന അനിൽ അംബാനിക്ക് റാഫേൽ കരാർ; പരിഹാസവുമായി പ്രശാന്ത് ഭൂഷൺ

ദില്ലി: ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു അനില്‍ അംബാനി. എന്നാല്‍ ഇന്ന് തന്റെ പക്കല്‍ ഒന്നും ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണ് ഇപ്പോള്‍ കഴിയുന്നതെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസിലെ വിചാരണയ്ക്കിടെ ലണ്ടന്‍ കോടതിയിലാണ് അനില്‍ അംബാനി തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിന് പിന്നാലെ റാഫേല്‍ ഇടപാടിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം..

പ്രശാന്ത് ഭൂഷണിന്റെ പരിഹാസം

പ്രശാന്ത് ഭൂഷണിന്റെ പരിഹാസം

ഭാര്യയുടെ ആഭരണം വിറ്റാണ് കേസിലെ വക്കീല്‍ ഫീസ് നല്‍കുന്നതെന്നും, ഒരു കാര്‍ അല്ലാതെ, തനിക്ക് സ്വന്തമായി ഒന്നുമില്ലെന്നുമാണ് അനില്‍ അംബാനി ലണ്ടനിലെ കോടതിയെ അറിയിച്ചത്. ഈ വ്യക്തിയെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 30,000 കോടിയുടെ റാഫേല്‍ ഓഫ്‌സെറ്റ് കരാര്‍ നല്‍കിയിരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. അനില്‍ അംബാനിയുടെ പ്രസ്താവനയുടെ വാര്‍ത്താ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണിന്റെ പരിഹാസം.

റാഫേല്‍ കരാര്‍

റാഫേല്‍ കരാര്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഒന്നാണ് റാഫേല്‍ കരാര്‍. ഒരു കോര്‍പ്പറേറ്റ് വ്യവസായിക്ക് വേണ്ടി റാഫേല്‍ കാരാറില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയെന്നാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ആരോപിച്ചത്.

 ഇന്ത്യയിലെ നിര്‍മ്മാണം

ഇന്ത്യയിലെ നിര്‍മ്മാണം

റാഫേല്‍ വിമാനങ്ങളുടെ ഇന്ത്യയിലെ നിര്‍മ്മാണ കരാര്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന് നല്‍കുന്നതിന് പകരം സ്വകാര്യ കമ്പനിയായ റിലയന്‍സിനാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഒരു വിമാനം പോലും നിര്‍മ്മിച്ച് പരിചയമില്ലാത്ത വ്യവസായിയെ റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാര്‍ പങ്കാളിയാക്കിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

നിഷേധിച്ച് അനില്‍ അംബാനി

നിഷേധിച്ച് അനില്‍ അംബാനി

റാഫേല്‍ കരാര്‍ ലഭിക്കാന്‍ ഒരു സഹായവും കേന്ദ്രസര്‍ക്കാര്‍ ചെയ്തു നല്‍കിയിട്ടില്ലെന്നാണ് അനില്‍ അംബാനി വ്യക്തമാക്കിയത്. എന്നാല്‍ കോടിക്കണക്കിന് കട ബാധ്യതയുള്ള അനില്‍ അംബാനിയുടെ കമ്പനിക്ക് ഈ കരാര്‍ എങ്ങനെ ലഭിച്ചുവെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു.

cmsvideo
  സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം
  വായ്പ

  വായ്പ

  അതേസമയം, 680 ദശലക്ഷം ഡോളറിന്റെ വായ്പ തിരിച്ച് അടക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് എതിരെ നിയമനടപടി ആരംഭിച്ചത്. 2012ലാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ വ്യക്തി ജാമ്യത്തില്‍ വായ്പ നല്‍കിയത്. എന്നാല്‍ 2017 മുതല്‍ പണം തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പരാതി. വായ്പ തിരിച്ചടക്കണമെന്ന് ലണ്ടന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

  'സ്വത്തില്ല, ഒരു കാർ മാത്രം, കഴിയുന്നത് ഭാര്യയുടെ ചെലവിൽ', അവസ്ഥ കോടതിയിൽ പറഞ്ഞ് അനിൽ അംബാനി

  ബിജെപിക്ക് പുതിയ ഭാരവാഹികള്‍: എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍, ടോം വടക്കന്‍ ദേശീയ വക്താവ്

  കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നിയമലംഘനം: ബിജെപിയെയും കേന്ദ്രത്തെയും വിമര്‍ശിച്ച് എംബി രാജേഷ്

  English summary
  This is the guy to whom Modi gave the Rafale offset contract, Prashant Bhushan Mock Modi Govt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X