'ഇതാണ് ഐഎസ്ആർഒ ചെയർമാന്റ് മാസശമ്പളം, ഇത് ന്യായമാണോ?'; വെളിപ്പെടുത്തി ഹര്‍ഷ് ഗോയങ്ക
ഡൽഹി: ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥിന്റെ ശമ്പളത്തെ കുറിച്ച് എക്സ് പ്ലാറ്റ്ഫോമിൽ ചർച്ച കൊഴുക്കുക്കുന്നു. ആർ പി ജി ഗ്രൂപ്പ് ചെയർമാനായ ഹർഷ് ഗോയങ്കയാണ് ചർച്ചയ്ക്ക് തിരികൊളുത്തിയത്. പ്രതിമാസം 2.5 ലക്ഷം രൂപയാണ് സോമനാഥിന്റെ ശമ്പളമെന്നും ഇത് ന്യായമാണോയെന്നുമുള്ള ഗോയങ്കയുടെ പോസ്റ്റാണ് ചർച്ചയ്ക്ക് കാരമായത്.
'ഐ എസ് ആർ ഒ ചെയർമാൻ സോമനാഥിന്റെ പ്രതിമാസ ശമ്പളം 2.5 ലക്ഷം രൂപയാണ്. ഇത് ശരിക്കും ന്യായമാണോ? പണത്തിനപ്പുറമുള്ള കാര്യങ്ങളിൽ പ്രചോദിതരാണ് അദ്ദേഹത്തെപ്പോലുള്ളവർ എന്ന് നമുക്ക് മനസ്സിലാക്കാം. ശാസ്ത്രത്തോടും ഗവേഷണങ്ങളോടുമുള്ള അവരുടെ അടങ്ങാത്ത അഭിനിവേശവും അർപ്പണ ബോധവും കാരണം അവർ എന്തും ചെയ്യും, രാജ്യത്തിന്റെ അഭിമാനം കാക്കാൻ വേണ്ടി, അവരുടെ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യും,അദ്ദേഹത്തെപ്പോലുള്ള സമർപ്പിതരായ ആളുകൾക്ക് മുന്നിൽ ഞാൻ ശിരസ് നമിക്കുന്നു', എന്നാണ് ഹർഷ് ഗോയങ്ക് കുറിച്ചത്. അതേസമയം ഗോയങ്കിന്റെ പോസ്റ്റിന് കീഴെ നിരവധി പേരാണ് കമന്റുമായെത്തിയത്.

ഐ എസ് ആർ ഒ ചെയർമാൻ സോമനാഥിനെപ്പോലുള്ള വ്യക്തികളുടെ അർപ്പണബോധവും അഭിനിവേശവും അളവറ്റതാണെന്നായിരുന്നു ഒരാൾ കുറിച്ചത്. ശാസ്ത്രം, ഗവേഷണം, അവരുടെ രാജ്യത്തിന്റെ ഉന്നമനം എന്നിവയോടുള്ള അഗാധമായ പ്രതിബദ്ധതയാൽ നയിക്കപ്പെടുന്നവരാണവർ. പണത്തിന് അതീതമാണ് അവരുടെ പ്രവൃത്തികൾ. അവർ യഥാർത്ഥ പ്രചോദനങ്ങളാണ്, സമൂഹത്തിന് അവരുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്', പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
'സാമിനാഥിന് കുറഞ്ഞത് മാസം 25 ലക്ഷമോ അതിൽ കൂടുതലോ ലഭിക്കണം. കഴിവുകൾ തിരിച്ചറിഞ്ഞാകണം പ്രതിഫലം നൽകേണ്ടത്', എന്നായിരുന്നു മറ്റൊരാൾ പോസ്റ്റിൽ പറഞ്ഞത്.
എന്നാൽ ഗോയങ്ക പറഞ്ഞത് അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം മാത്രമാണെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. അദ്ദേഹത്തിന് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു. ശാസ്ത്രജ്ഞരെ എപ്പോഴും നല്ല രീതിയിൽ പരിഗണിക്കണം. സ്വകാര്യമേഖലയിൽ അവർക്ക് പലമടങ്ങ് സമ്പാദിക്കാമായിരുന്നു എന്നതും വസ്തുതയാണ്. എന്നാൽ ഡോക്ടർമാർ, ജഡ്ജിമാർ, ഗവേഷകർ, മറ്റ് പല പ്രൊഫഷണലുകളുടെ കാര്യത്തിൽ ഇക്കാര്യം ബാധകമാണ്ട, അദ്ദേഹം കമന്റിൽ പറഞ്ഞു.
2022 ലാണ് ഐ എസ് ആർ ഒയുടെ ചെയർമാനായി മലയാളിയായ എസ് സോമനാഥ് നിയമിതനായത്. അദ്ദേഹത്തിന് കീഴിലാണ് ഐ എസ് ആർ ഒ രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications