കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ

  • By
Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വരെ വന്‍ ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ബിജെപിയെ തകര്‍ത്ത് രാജ്യത്ത് തിരിച്ചുവരവ് സ്വപ്നം കണ്ടിരിക്കുകയായിരുന്നു പാര്‍ട്ടി. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്നു. 2014 നേക്കാള്‍ 20 സീറ്റുകള്‍ അധികം നേടി ബിജെപിയും നരേന്ദ്ര മോദിയും ജയം ഉറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് 17 സംസ്ഥാനങ്ങളില്‍ നിന്നാണ് തുടച്ചു നീക്കപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങളോ പ്രിയങ്ക ഗാന്ധിയുടെ കരിസ്മയോ ഒന്നും തന്നെ വോട്ടായില്ല.

<strong>മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്? മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍</strong>മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്? മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍

ഇപ്പോള്‍ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. രാജിയില്‍ നിന്ന് പിന്‍മാറാന്‍ നേതാക്കള്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ലണ്ടനിലേക്ക് പറന്നിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ച പരാജയത്തിന്‍റെ ഉത്തരവാദിത്തം രാഹുലിന് മാത്രമല്ല. കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയ്ക്ക് വഴിവെച്ചത് 'ഇവര്‍' കൂടിയാണ്.വിശദാംശങ്ങളിലേക്ക്

 വിജയ പ്രതീക്ഷ, പക്ഷേ

വിജയ പ്രതീക്ഷ, പക്ഷേ

ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 164 മുതല്‍ 184 സീറ്റ് വരെ നേടാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളും കോണ്‍ഗ്രസ് നടത്തിയിരുന്നു. യുപിഎ സഖ്യകക്ഷിക നേതാക്കളായ എംകെ സ്റ്റലിന്‍, അഖിലേഷ് യാദവ്, ഒമര്‍ അബ്ദുള്ള, ശരദ് പവാര്‍, തേജസ്വി യാദവ് എന്നിവരുമായി രാഹുലും നേതൃത്വവും ചര്‍ച്ചകള്‍ സജീവമാക്കുകയും ഇവര്‍ക്കെല്ലാം തന്നെ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നുമാണ് സണ്‍ഡേ ഗാഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയെ അടിമുടി തകര്‍ക്കുന്നതായിരുന്നു ഫലം.പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് പിന്നില്‍ ചില നേതാക്കള്‍ക്ക് കൂടി ഉത്തരവാദിത്തമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

 നാല് പേര്‍

നാല് പേര്‍

കോണ്‍ഗ്രസിന്‍റെ പരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന എട്ട് പേരില്‍ നാല് പേരാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ ഹെഡായിരുന്ന ദിവ്യ സ്പന്ദനയും ഡാറ്റാ അനാലിസിസ് ടീം തലവന്‍ പ്രവീണ്‍ ചക്രബര്‍ത്തിയും ഇക്കൂട്ടത്തിലുണ്ട്. 2014 ല്‍ മോദിയുടെ വിജയത്തിന് വഴിവെച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ ചുമതലയ്ക്ക് തുല്യമായ ചുമതല വഹിച്ചിരുന്ന വ്യക്തിയായിരുന്നു പ്രവീണ്‍ ചക്രബര്‍ത്തി. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്ക് ബന്ധപ്പെടാന്‍ പോലും സാധിക്കാത്ത തരത്തില്‍ അപ്രത്യക്ഷനായിരിക്കുകയാണ് പ്രവീണ്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലവായ 24 കോടിയുടെ കണക്കോ മറ്റ് ഡാറ്റകളോ ഇതുവരെ പ്രവീണ്‍ നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടില്ല.

 വിജയം ഉറപ്പിച്ചു

വിജയം ഉറപ്പിച്ചു

ഗ്രൗണ്ടില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 184 സീറ്റുകള്‍ കോണ്‍ഗ്രസിന് നേടാന്‍ സാധിക്കുമെന്നായിരുന്നു പ്രവീണ്‍ രാഹുലിനെ ധരിപ്പിച്ചത്. പ്രതികൂല സാഹചര്യം ഉണ്ടായാലും 164 സീറ്റുകള്‍ വരെ നേടാനാകുമെന്നും പ്രവീണ്‍ രാഹുലിനെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആദ്യമായി എംപിയാകാന്‍ ഇടയുള്ള 100 പേരുടെ ലിസ്റ്റും രാഹുല്‍ ശേഖരിച്ചിരുന്നു. പരാജയപ്പെടാന്‍ സാധ്യതയുള്ള മുതിര്‍ന്ന അംഗങ്ങളുടെ ലിസ്റ്റും തയ്യാറാക്കിയിരുന്നു. ഇതില്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗേ, പവന്‍ ബന്‍സാല്‍, ഹരീഷ് റാവത്ത്, അജയ് മേക്കന്‍ എന്നീ നേതാക്കളുടെ പേരുകളും ഉള്‍പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടേയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍.

 സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

യുപിയില്‍ മഹാഗഡ്ബന്ധന്‍ 40 സീറ്റുകള്‍ നേടുമെന്നായിരുന്നു അഖിലേഷ് അവകാശപ്പെട്ടത്. കോണ്‍ഗ്രസിന് അമേഠിയും റായ്ബറേലിയും ഉള്‍പ്പെടെ 9 സീറ്റുകള്‍ നേടാന്‍ ആകുമെന്നും കണക്കാക്കപ്പെട്ടിരുന്നു. ബിഹാറില്‍ സഖ്യകക്ഷിയായ ആര്‍ജെഡി 20 സീറ്റുകള്‍ നേടുമെന്ന് തേജസ്വി യാദവും രാഹുലിനെ അറിയിച്ചു. കോണ്‍ഗ്രസ് ആറ് സീറ്റുകള്‍ നേടുമെന്നായിരുന്നു തേജസ്വിയുടെ കണക്ക് കൂട്ടല്‍. ജമ്മുവില്‍ 4 സീറ്റുകള്‍ കോണ്‍ഗ്രസ്-നാഷ്ണല്‍ കോണ്‍ഗ്രസ് സഖ്യത്തിന് നേടാനാകുമെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ അകവകാശവാദം.

 രാജിവെയ്ക്കുന്നു

രാജിവെയ്ക്കുന്നു

എന്നാല്‍ ഫലം വന്നതോടെ കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ തകിടം മറിഞ്ഞു. നേതാക്കള്‍ തെറ്റിധരിപ്പിച്ചതാണ് രാഹുലിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. തോല്‍വിയുടെ ഉത്തരവാദികള്‍ അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആണെന്ന വിമര്‍ശനം രാഹുലും പ്രിയങ്കയും ഉയര്‍ത്തിയതിന് പിന്നിലും ഇതാണ് കാരണം എന്നാണ് കണക്കാക്കപ്പെടുന്നത്. നേതാക്കള്‍ തെറ്റിധരിപ്പിച്ചതും പ്രതീക്ഷിച്ച മുന്നേറ്റം ജനങ്ങള്‍ക്കിടയില്‍ നടത്താന്‍ കഴിയാതിരുന്നതുമെല്ലാം പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് വഴിവെച്ചെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിഗമനം. ഇതാണ് രാജിവെച്ച് ഒഴിയാനുള്ള രാഹുലിന്‍റെ നീക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

<strong>യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക</strong>യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക

English summary
This is the reason behind Congress defeat, report out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X