തലപുകഞ്ഞ് ബിജെപി..യുപി അതിനിർണായകം.. എന്തുകൊണ്ട്? കാരണം ഇതാണ്
ദില്ലി; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 7 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇത്തവണ എന്തുവിലകൊടുത്തും സംസ്ഥാനത്ത് നിന്ന് ബിജെപിയെ പുറത്താക്കാനുള്ള തന്ത്രങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ മെനയുന്നത്. അതേസമയം ഭരണം നിലനിർത്താനുള്ള നീക്കങ്ങൾ ഇതിനോടകം തന്നെ ബിജെപി ക്യാമ്പും ആരംഭിച്ച് കഴിഞ്ഞു.
ബിജെപിയെ സംബന്ധിച്ച് നിയമസഭ തിരഞ്ഞെടുപ്പ് എന്നത് ഭരണം നിലനിർത്തുകയെന്നത് മാത്രമല്ല. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലും യുപിയിലെ സീറ്റുകൾ ബിജെപിയ്ക്ക് നിർണായകമാണ്.
അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

2022 ലാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുക. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ.,ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് ശേഷമായിരിക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പ്. എംപിമാരും എൽഎൽഎമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടർമാർ. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങളിൽ നിന്ന് നിന്നുള്ള സീറ്റുകൾ ബിജെപിയെ സംബന്ധിച്ച് നിർണയാകമാണ്. പ്രത്യേകിച്ച് നിലവിൽ നിരവധി സഖ്യകക്ഷികൾ എൻഡിഎ ബന്ധം അവസാനിപ്പിച്ചതിന്റെ കൂടി പശ്ചാത്തലത്തിൽ.

2018 ന് ശേഷം പ്രധാനമായും 3 പാർട്ടികളാണ് എൻഡിഎയിൽ നിന്നും പുറത്ത് പോയത്. ആന്ധ്രയിൽ നിന്നുള്ള തെലുങ്ക് ദേശം പാർട്ടി, മഹാരാഷ്ട്രയിൽ ശിവസേന, പഞ്ചാബിൽ ശിരോമണി അകാലി ദൾ എന്നിവരാണ് പാർട്ടി വിട്ടത്. നിലവിൽ പ്രസിഡനന്റ് തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ട് വിഹിതം ഭൂരിപക്ഷം വേണ്ട സംഖ്യയ്ക്ക് താഴെയാണ്. അതിനാൽ നിലവിലെ സീറ്റുകളിൽ കുറവ് വന്നാൽ അത് തിരിച്ചടിയാകും.

പ്രത്യേക ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എംഎൽഎമാരുടെ വോട്ടു മൂല്യം.ഇവിടെയാണ് യുപി നിർണായകമാകുന്നത്. ഉത്തര്‍പ്രദേശിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം 208 ആണ്. ഏറ്റവും കുറഞ്ഞ വോട്ടുമൂല്യം സിക്കിമിലെ എംഎല്‍എമാര്‍ക്കാണ്. 7 ആണ് സിക്കിമിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം.

എൻഡിഎയെ സംബന്ധിച്ചിടത്തോളം ലോക്സഭയിൽ 530 എംപിമാരിൽ 334 പേരുടെ ഭൂരിപക്ഷം ഉണ്ട്. അതേസമയം രാജ്യസഭയിൽ ഇപ്പോഴത്തെ 232 എംഎൽഎമാരുൽ എൻഡിഎയ്ക്ക് 116 അംഗങ്ങളാണ് ഉള്ളത്. രാജ്യത്താകെ 4,033 നിയമസഭാ സീറ്റുകളിൽ 1,761 എണ്ണം എൻഡിഎയ്ക്ക് ഉണ്ട്.എന്നാൽ എംഎൽഎമാർക്ക് ഉയർന്ന വോട്ട് മൂല്യമുള്ള പ്രധാന സംസ്ഥാനങ്ങളിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ ഇല്ല. ഉദാഹരണത്തിന്, തമിഴ്‌നാട്ടിലെ ഒരു എംഎൽഎയുടെ മൂല്യം 176 ആണ്, പശ്ചിമ ബംഗാളിൽ ഇത് 151 ഉം ജാർഖണ്ഡിൽ 176 ഉം മഹാരാഷ്ട്രയിൽ 175 ഉം ആണ്.

നിലവിലെ കണക്ക് അനുസരിച്ച് എൻഡിഎയ്ക്ക് 49.95 ശതമാനം വോട്ടുകളാണ് ഇലക്ടറൽ കോളേജിൽ ഉള്ളത്. അതായത് ഭൂരിപക്ഷത്തിനേക്കാൾ 0.05 ശതമാനം വോട്ടുകളുടെ കുറവ്. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലായി 10 ശതമാനം വോട്ടുകളാണ് ഉള്ളത്. അതിൽ തന്നെ കൂടുതലും ഉൾപ്പെടുന്നത് ഉത്തർപ്രദേശിൽ നിന്നാണ്.

അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയാണ് അധികാരത്തിൽ. എന്നാൽ ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ യഥാക്രമം 20, 18, 64 എന്നിങ്ങനെയാണ് വോട്ട് മൂല്യം.ഗോവയിൽ 40 എംഎൽഎമാർ മാത്രമേയുള്ളൂ. മണിപ്പൂർ (60), ഉത്തരാഖണ്ഡ് (70) എന്നിങ്ങനെയാണ് കണക്കുകൾ.പഞ്ചാബിലെ 117 എംഎൽഎമാർക്ക് 116 വീതം വോട്ട് മൂല്യമുണ്ട്. പക്ഷേ കാർഷിക നിയമത്തിന്റെ പശ്ചാത്തലത്തിൽ ശിരോമണി അകാലിദൾ ബിജെപി സഖ്യം അവസാനിച്ചതോടെ ഇവിടേയും ബിജെപിയുടെ സാധ്യത വിരളമാണ്.

അതേസമയം ഉത്തർപ്രദേശിൽ ആകെ 306 സീറ്റുകൾ ബിജെപിക്ക് തനിച്ച് ഉണ്ട്. പക്ഷേ ഈ സീറ്റുകളിൽ നഷ്ടം വന്നാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ബിജെപിക്ക് വിലകൊടുക്കേണ്ടി വരും. കൂടുതൽ സീറ്റുകൾ തനിച്ച് നേടാൻ സാധിച്ചാൽ ചില ചെറുപാർട്ടികൾ ബിജെപിയെ പിന്തുണച്ചേക്കാൻ സാധ്യതയുണ്ട്. മറിച്ചാണെങ്കിൽ ചെറുകക്ഷികൾക്ക് വിലപേശൽ സാധ്യത കൂടും.

എന്നാൽ ബിജെപിക്ക് ആശ്വസിക്കാൻ വക നൽകുന്നത് ബിജെഡി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് എന്നിവരുടെ പിന്തുണയാകും. വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്ക് ആന്ധ്രാപ്രദേശിൽ 150 നിയമസഭാ സീറ്റുകളുണ്ട്.അതായത് 26,250 വോട്ടുകൾ. രാജ്യസഭയിലും ലോക്സഭയിലുമായി 28 എംപിമാരുണ്ട്, അതായത് 19,824 വോട്ടുകൾ.കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയെ ആയിരുന്നു വൈഎസ്ആർ കോൺഗ്രസ് പിന്തുണച്ചത്.

അയൽസംസ്ഥാനമായ തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതിയും എൻഡിഎയെ പിന്തുണച്ചേക്കും. 103 എംഎൽഎമാരാണ് ടിആർഎസിനുള്ളത്. 13 എംപിമാരും. സമാനമായ രീതിയിൽ നവീൻ പട്നായിക്കിന്റെ ബിജെഡിക്ക് 21 എംപിമാർ ഉണ്ട്. എംഎൽഎമാരിൽ നിന്നായി 16,837 വോട്ടുകളും. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടാൽ അത് ബിജെപിക്ക് കനത്ത വെല്ലുവിളിയാകും.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications