യുപിയിൽ ബിജെപി തന്നെ അധികാരം പിടിക്കും? ആത്മവിശ്വാസത്തിന് പിന്നിൽ.. കണക്കുകൾ പറയുന്നത് ഇതാണ്
ലഖ്നൗ; ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ പൊടിപാറുമെന്ന കാര്യത്തിൽ തർക്കമില്ല. ഭരണകക്ഷിയായ ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ ഐക്യം രൂപപ്പെടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ്വാദ് പാർട്ടി തനിച്ച് മത്സരിക്കുമെന്നാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് നേരത്തേ അത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതേസമയം ബിഎസ്പിയുടെ നിലപാടും ഉറ്റുനോക്കപ്പെടുന്നുണ്ട്.
എന്നാൽ ഭരണവിരുദ്ധ വികാരങ്ങൾക്കിടയിൽ ഇത്തവണയും സംസ്ഥാനത്ത് അത്ഭുദങ്ങൾ ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതിന് ചില കാരണങ്ങൾ കൂടിയുണ്ട്. പരിശോധിക്കാം

കൊവിഡ് പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും വിവാദ കാർഷിക നിയമങ്ങളുമെല്ലാം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഈ അടുത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വന്ന സീറ്റ് നഷ്ടം ഇത് ശരിവെയ്ക്കുന്നുണ്ട്. എന്നിരുന്നാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സീറ്റുകളിൽ ചിലത് നഷ്ടപ്പെട്ടാലും ബിജെപിക്ക് തുടർഭരണം ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തലുകൾ.

യുപിയിലെ അവസാന മൂന്ന് തിരഞ്ഞെടുപ്പുകളിലും (2014, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പ്) ബിജെപിയും സഖ്യകക്ഷികളും ആകെ നേടിയത് 45 ശതമാനത്തിലധികം വോട്ടുകളാണ്. അതേസമയം സംസ്ഥാനത്തെ പ്രധാന എതിരാളികളായ സമാജ്‌വാദി പാർട്ടി (എസ്പി), ബഹുജൻ സമാജ് പാർട്ടി ( ബിഎസ്‌പി) എന്നിവർക്ക് ലഭിച്ചത് വെറും 20 ശതമാനത്തോളം വോട്ടുകൾ മാത്രമാണ്.അതേസമയം കോൺഗ്രസിന് ലഭിച്ചത് വെറും 10 ശതമാനം വോട്ടുകളും.

2019 ലെ തിരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും സഖ്യത്തിൽ മത്സരിച്ചപ്പോൾ പോലും ബിജെപിയുടെ വോട്ട് വിഹിതം ഇരുപാർട്ടികളുടേയും ആകെ വോട്ട് വിഹിതത്തേക്കാൾ പത്ത് ശതമാനം കൂടുതലായിരുന്നു. അതേസമയം എസ്പി-ബിഎസ്പി സഖ്യം നിലനിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ഈ കണക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തിയേക്കുമായിരുന്നുവെങ്കിലും ഇത്തവണ സഖ്യമില്ലെന്ന് ഇരു പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ബിജെപിയുടെ വോട്ടു ബാങ്കിൽ വലിയ വിള്ളൽ വീഴ്ത്താതെ യുപിയിൽ അധികാരം പിടിക്കാമെന്നത് പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് എളുപ്പമായേക്കില്ല.
ബിജെപിക്ക് സംസ്ഥാനത്ത് വ്യക്തമായ വോട്ട് ബാങ്കുണ്ട്. എന്നാൽ പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് വോട്ടുകൾ വിഘടിച്ച് നിൽക്കുകയാണ്. മാത്രമല്ല ഇക്കുറി തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം പ്രധാന വിഷയമായി ഭരണകക്ഷി ഉയർത്തിക്കാട്ടും. ഇതിലൂടെ ഹിന്ദുവോട്ടുകൾ കൂടുതൽ പെട്ടിയിലാക്കാൻ ബിജെപിയ്ക്ക് സാധിക്കും.

ഹിന്ദുവോട്ടുകളിൽ നഷ്ടം വരാതെ തന്നെ മറ്റ് മേഖലകളിലേക്കും കടന്ന് കയറാൻ കഴിഞ്ഞുവെന്നത് തന്നെയാണ് ബിജെപിയുടെ നേട്ടം. യാദവരുടെ പാർട്ടിയായി എസ്പിയെ ചിത്രീകരിക്കുന്നതിലൂടെ യാദവ ഇതര സമുദായങ്ങളുടെ വോട്ടുറപ്പാക്കാനും സമാനരീതിയിൽ ബിഎസ്‌പിയുടെ ജാദവ ആധിപത്യം ഉയർത്തിക്കാട്ടി ജാതവ ഇതര വോട്ടുകൾ പെട്ടിയിലാക്കാനും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.

ജാതി രാഷ് ട്രീയം നിര്‍ണായകമായ യുപിയില്‍ യാദവ, മുസ് ലിം വോട്ടുകളാണ് എസ്പിയുടെ പ്രധാന വോട്ടു ബാങ്ക്. ദളിത്-മുസ് ലിം വോട്ടുകളാണ് ബിഎസ്പിയുടെ കരുത്ത്. ശക്തമായ ഈ വോട്ടുകൾ വിഭജിക്കുന്നതിലൂടെയും ബിജെപിക്ക് സംസ്ഥാനത്ത് നേട്ടമുണ്ടാക്കാൻ സാധിക്കും. നിലവിൽ 19 ശതമാനം മുസ്ലീം വോട്ടുകളും 11 ശതമാനം യാദവ വോട്ടുകളും 12 ശതമാനം ജാതവ വോട്ടുകളുമാണ് ഉള്ളത്.
Recommended Video

ഒരിക്കൽ തങ്ങളുടെ ശക്തമായ വോട്ട് ബാങ്കായിരുന്ന മുസ്ലീം വോട്ടുകളിൽ വിള്ളൽ വീണതാണ് സമാജ്വാദി പാർട്ടി സംസ്ഥാനത്ത് തുടർച്ചയായ തിരിച്ചടികൾ നേരിടുന്നതിന ്കാരണം. അതേസമയം ബിഎസ്പിക്ക് ഇപ്പോഴും ജാദവർക്കിടയിൽ ശക്തമായ സ്വാധീനം ഉണ്ടെങ്കിലും മറ്റ് സമുദായങ്ങളിൽ നിന്ന് വോട്ടുകൾ സമാഹരിക്കാൻ ബിഎസ്പിക്ക് സാധിക്കുന്നില്ലെന്നത് വലിയ വെല്ലുവിളിയാണ്.












Click it and Unblock the Notifications