Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ കൈയ്യിൽ പിടിച്ചതിന് പരിഹാസം; ബിജെപിക്ക് വായടപ്പിച്ച മറുപടിയുമായി നടി

ദില്ലി: രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ത്തു പിടിച്ചുള്ള ചിത്രം മോശം കമന്റോടെ പങ്കുവെച്ച ബി ജെ പി നേതാവിന് ചുട്ട മറുപടിയുമായി നടി പൂനം കൗർ. തെലങ്കാനയിൽ ഭാരത് ജോഡോ യാത്രക്കിടയിലുള്ള ചിത്രമമാണ് രാഹുലിനെതിരെ ബി ജെ പി പ്രചരിപ്പിച്ചത്. രാഹുൽ ഗാന്ധി തന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണ് എന്ന പരിഹാസത്തോടെയായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് നടി രംഗത്തെത്തിയത്.

ബി ജെ പി നേതാവിന്റെ ട്വീറ്റ്

ബിജെപി നേതാവ് പ്രീതി ഗാന്ധിയായിരുന്നു പൂനം കൗറിന്റേയും രാഹുൽ ഗാന്ധിയുടേയും ചിത്രങ്ങൾ പങ്കുവെച്ചത്. ബി ജെ പി നേതാവിന്റെ ട്വീറ്റ് തീർത്തും അപകീർത്തിപ്പെടുത്തുന്നതാണെന്ന് പൂനം കൗർ പ്രതികരിച്ചു. താൻ നടക്കുന്നതിനിടയിൽ വീഴാൻ പോയപ്പോഴാണ് രാഹുൽ ഗാന്ധി തന്റെ കൈപിടിച്ചതെന്നും നടി മറുപടി നൽകി. പ്രധാനമന്ത്രി നാരീശക്തിയെ കുറിച്ച് പറഞ്ഞത് ഓർക്കുന്നത് നന്നായിരിക്കുമെന്നും പൂനം ട്വീറ്റിൽ കുറിച്ചു.

 പ്രീതി ഗാന്ധിക്കെതിരെ രൂക്ഷവിമർശനം


മുതിർന്ന നേതാവ് ജയറാം രമേശും പ്രീതി ഗാന്ധിക്കെതിരെ രൂക്ഷവിമർശനം ഉയർത്തി. പ്രീതിയുടേത് വികൃതമായ മനസാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശരിയാണ് രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണെന്നും രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്നും പാർട്ടി വക്താവ് സുപ്രിയ ഷിൻഡെ കുറിച്ചു. നിങ്ങൾക്ക് അടിയന്തരമായി ചികിത്സ വേണ്ടതുണ്ടെന്നും സുപ്രിയ ട്വീറ്റ് ചെയ്തു. നിങ്ങളുടെ മാനസികാവസ്ഥ കുടുംബത്തിനും സുഹൃത്തുക്കൾക്കുമെല്ലാം ഹാനികരമാണെന്നായിരുന്നു പവൻ ഖേരയുടെ പ്രതികരണം.

രാഷ്ട്രത്തെ ശക്തിപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകാനും


'രാഷ്ട്രത്തെ ശക്തിപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകാനും സ്ത്രീകളും പുരുഷന്മാരുമായി തോളോട് തോൾ ചേർന്ന് നടക്കുന്നതിനെ കുറിച്ചാണോ നിങ്ങൾ ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കിൽ പണ്ഡിറ്റ് നെഹ്‌റുവിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാത്രമല്ല അത് ബാബാസാഹെബ് അംബേദ്കറുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും തുല്യ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും, ദയവ് ചെയ്ത് അവിടെ പോയി ഇരിക്കൂ', ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പ്രീതിക്ക് ചുട്ട ഭാഷയിൽ മറുപടി നൽകി.

 സ്ത്രീകളെ അടിച്ചമർത്തുന്ന പ്രത്യയ ശാസ്ത്രത്തിന്റെ


സ്ത്രീകളെ അടിച്ചമർത്തുന്ന പ്രത്യയ ശാസ്ത്രത്തിന്റെ ഇരയാണ് പ്രീതി ഗാന്ധിയെന്ന് കോൺഗ്രസ് എംപി ജോതി മണി കുറിച്ചു. നിങ്ങളെപ്പോലുള്ളവരുടെ മനസിൽ ആഴത്തിൽ വേരൂന്നിയ വിദ്വേഷത്തിൽ നിന്ന് നാടിനെ രക്ഷിക്കാനാണ് രാഹുൽ ഗാന്ധി നടക്കുന്നതെന്നും ഞങ്ങളോടൊപ്പം അൽപ്പം നടന്നാൽ നിങ്ങൾക്ക് അൽപമെങ്കിലും ആശ്വാസം ലഭിക്കുമെന്നും എംപി പറഞ്ഞു.

പര്യടനം പൂർത്തിയാക്കി


തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ എത്തിയത്. രാഹുലിന്റെ യാത്ര വലിയ ആവേശമാണ് പ്രവർത്തകർക്കിടയിൽ തീർക്കുന്നത്. യാത്രക്കിടയിൽ തെലങ്കാനയിലെ ആദിവാസി വിഭാഗത്തിന്റെ നൃത്ത ചുവടുകള്‍ക്കൊപ്പം രാഹുൽ നൃത്തം വെയ്ക്കുന്നതും സഹയാത്രികർക്കൊപ്പം രാഹുൽ ഓടുന്നതുമായിട്ടുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. 19 നിയമസഭാ മണ്ഡലങ്ങളും ഏഴ് പാര്‍ലമെന്റ് മണ്ഡലങ്ങളുമാണ് തെലങ്കാനയിൽ യാത്ര പിന്നിടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+