കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം മിറാഷ് 2000, ഇപ്പോള്‍ റഫാലും: ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ കരുത്തന്‍മാര്‍

Google Oneindia Malayalam News

ദില്ലി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി. ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേന വിമാനത്താവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് 5 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ മേഖലയിലെത്തിയത്. മൂന്ന് ഒറ്റസീറ്റർ വിമാനങ്ങളും രണ്ട് ഇരട്ടസീറ്റർ വിമാനങ്ങളുമാണ് റഫാലിന്‍റെ ആദ്യസംഘത്തിലുള്ളത്. മലയാളിയാ വിവേക് വിക്രം അടക്കമുള്ളവര്‍ അടങ്ങിയ, കമാൻഡിംഗ് ഓഫീസറായ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകിരത് സിംഗ് നയിക്കുന്ന സംഘമാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്.

ഫ്രാൻസിന്റെ ഡസാള്‍ട്ട് ഏവിയേഷനിൽ നിന്ന് ഇന്ത്യ വാങ്ങുന്ന രണ്ടാമത്തെ ഇനം യുദ്ധവിമാനമാണ് റാഫാല്‍. മിറാഷ് വിമാനങ്ങളാണ് ഡസാള്‍ട്ടില്‍ നിന്നും മിറാഷിന് മുമ്പ് ഇന്ത്യയില്‍ എത്തിയത്. 1980 കളിലാണ് മിറാഷ് വിമാനം രാജ്യത്ത് എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. പാകിസ്ഥാന് യുഎസിൽ നിന്ന് എഫ് -16 വിമാനം ലഭിച്ചപ്പോൾ, ഇന്ത്യൻ വ്യോമസേന തങ്ങളുടെ കരുത്ത് നവീകരിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്ന മിഗ് -21, മിഗ് -23 വിമാനങ്ങൾ എഫ് -16 യുമായി താരതമ്യം ചെയ്യുമ്പോള്‍ കരുത്ത് കുറവായിരുന്നു.

rafale

ഇതേ തുടര്‍ന്ന് നിരവധി എയർ ക്രാഫ്റ്റുകളെ കുറിച്ച് വിലയിരുത്തി, ഫ്ലൈറ്റ് ടെസ്റ്റിംഗ് ഘട്ടത്തിലുള്ള മിറാഷ് 2000ന്‍റെ ഉയർന്ന പ്രകടന മികവിനെ കുറിച്ച് വ്യോമസേന മനസ്സിലാക്കുകയായിരുന്നു. 36 സിംഗിൾ സീറ്റ് മിറാഷ് 2000എച്ച്, 4 ഇരട്ട സീറ്റ് മിറാഷ് 2000 ടിഎച്ച് എന്നിവയ്ക്കായിരുന്നു ഡസോൾട്ട് ഏവിയേഷനുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടത്. 1985 ജൂൺ 29 നാണ് ആദ്യത്തെ 7 വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. വർഷത്തിനുശേഷം ഞങ്ങൾ ഇപ്പോൾ വാങ്ങുകയാണ് അതേ ഡസ്സോൾട്ട് ഏവിയേഷനിൽ നിന്നുള്ള റാഫേൽ യുദ്ധവിമാനങ്ങൾ

ഫ്രാന്‍സിന് പുറത്ത് മിറാഷ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന ആദ്യ രാജ്യമായിരുന്നു ഇന്ത്യ. താഴ്ന്ന പറക്കുന്ന ഗ്രൗണ്ട് അറ്റാക്ക് യുദ്ധവിമാനമാണ് മിറാഷ്. 1999 ൽ കാർഗിൽ യുദ്ധസമയത്ത് ഈ മൾട്ടി-റോൾ വിമാനം ഹിമാലയത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. രണ്ട് മാസം നീണ്ട് നിന്ന യുദ്ധത്തില്‍ ഇന്ത്യക്ക് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നതില്‍ മിറാഷ് പ്രധാന പങ്കുവഹിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് പകരം വീട്ടിക്കൊണ്ട് പാകിസ്താന്‍ ഭൂപ്രദേശത്തെ ബാലക്കോട്ടിൽ ജയ്ഷ് ഇ മുഹമ്മദിന്‍റെ പരിശീലന ക്യാമ്പിൽ 12 മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്. ഇസ്രായേലി സ്പൈസ് ബോംബ് 2000 ഉപയോഗിച്ചായിരുന്നു ഭീകര കേന്ദ്രങ്ങളില്‍ മിറാഷ് തീ തുപ്പിയത്. റാഫേല്‍ ജെറ്റുകളുടെ കടന്നു വരവോടെ ഡസോൾട്ട് ഏവിയേഷൻ മിറാഷ് 2000 ന്‍റെ പ്രൊഡക്ഷന്‍ ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

ബിഎസ്പിയില്‍ നിന്നും അകന്ന് കോണ്‍ഗ്രസിലേക്ക് അടുക്കുന്ന ദളിതര്‍; യുപിയില്‍ മായവാതിയെ പൂട്ടും..ബിഎസ്പിയില്‍ നിന്നും അകന്ന് കോണ്‍ഗ്രസിലേക്ക് അടുക്കുന്ന ദളിതര്‍; യുപിയില്‍ മായവാതിയെ പൂട്ടും..

English summary
This is the second variety of war planes India buying from France's Dassault Aviation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X