കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു ആചാരത്തെ കുറിച്ച് ഒരു ചുക്കും പ്രിയങ്കയ്ക്ക് അറിയില്ല! 'തെളിവ് നിരത്തി' വ്യാപക പ്രചരണം

  • By
Google Oneindia Malayalam News

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും മതത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ കൊഴുക്കുകയാണ്. ഇരുവരും ക്രിസ്ത്യാനികളാണെന്നാണ് സംഘപരിവാര്‍ ഉയര്‍ത്തുന്ന ആരോപണം. കാശ്മീരി ബ്രാഹ്മണര്‍ ആണെന്ന് ഇവര്‍ വാദിക്കുമ്പോഴും ഹിന്ദു ആചാരത്തെ പറ്റി ഒരു ചുക്കും ഇരുവര്‍ക്കുമറിയില്ലെന്നും സംഘപരിവാര്‍ ആരോപിക്കുന്നു.

<strong>'വേളികഴിയ്ക്കുന്നത്' അമേഠിയെ, വയനാട്ടിലേത് 'സംബന്ധം' .. കോണ്‍ഗ്രസിനെ തേച്ചൊട്ടിച്ച് എഎ റഹീം</strong>'വേളികഴിയ്ക്കുന്നത്' അമേഠിയെ, വയനാട്ടിലേത് 'സംബന്ധം' .. കോണ്‍ഗ്രസിനെ തേച്ചൊട്ടിച്ച് എഎ റഹീം

ഇത് തെളിയിക്കാനായി ചില ചിത്രങ്ങളും സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയെയാണ് സൈബര്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്.

 പ്രിയങ്കയെ വിടാതെ

പ്രിയങ്കയെ വിടാതെ

യുപിയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധിക്കെതിരെ ശക്തമായ പ്രചരണമാണ് സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളും പ്രചരണത്തിലെ മുന്നേറ്റവുമെല്ലാം ബിജെപിയെ തെല്ലൊന്നുമല്ല ആശങ്ക പെടുത്തുന്നത്.

 മൃദു ഹിന്ദുത്വം

മൃദു ഹിന്ദുത്വം

മോദിയുടെ വാരണാസിയില്‍ ഉള്‍പ്പെടെ പ്രിയങ്ക കടന്ന് കയറിയതോടെ മതാചാരത്തെ കൂട്ടുപിടിച്ചുള്ള ആക്രമണമാണ് പ്രിയങ്കയ്ക്കെതിരെ നടത്തുന്നത്. ബിജെപിയെ പോലെ തന്നെ മൃദു ഹിന്ദുത്വമാണ് യുപിയില്‍ പ്രിയങ്കയും പയറ്റുന്നത്. ഹിന്ദു ആചാരത്തിന്‍റെ ചുവടുപിടിച്ചാണ് പ്രിയങ്കയ്ക്കെതിരെ പുതിയ പ്രചരണം.

 കഴുത്തിലെ നൂല്‍

കഴുത്തിലെ നൂല്‍

മാര്‍ച്ച് 20 ന് പ്രിയങ്ക ഗാന്ധി വാരണാസിയില്‍ എത്തിയ സമയത്തുള്ള ചിത്രം ഉപയോഗിച്ചാണ് പ്രചരണം. ചിത്രത്തില്‍ ഹിന്ദു ആചാര പ്രകാരം പരിശുദ്ധമെന്ന് കണക്കാക്കുന്ന (ജെന്യൂ) ഒരു നൂല്‍ പ്രിയങ്കയുടെ കഴുത്തില്‍ കാണാം. കാശ്മീര്‍ ബ്രാഹ്മണരെന്ന് അവകാശപ്പെടുന്ന പ്രിയങ്കയ്ക്ക് നൂല്‍ സ്ത്രീകള്‍ ധരിക്കരുതെന്ന് അറിയില്ലേ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

 ട്വിറ്റിലും

ട്വിറ്റിലും

വി സപ്പോര്‍ട്ട് അമിത് ഷാ മോദി മിഷന്‍ 2019 തുടങ്ങിയ പേജില്‍ ഇതേ കുറിപ്പോടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ചൗക്കിദാര്‍ ഡോ. സമ്പിത് പാത്ര എന്ന ട്വിറ്ററില്‍ പേജിലും ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം ബിജെപി വക്താവ് സമ്പിത് പാത്രയുടെ ഔദ്യോഗിക പേജല്ല ഇത്.

 വാരണാസിയില്‍

വാരണാസിയില്‍

നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ. പ്രിയങ്ക ഗാന്ധിയുടെ വാരണാസി സന്ദര്‍ശന വേളയില്‍ ആദ്യ ചിത്രങ്ങളില്‍ പ്രിയങ്കയുടെ കഴുത്തില്‍ ആ നൂല് ഇല്ലെന്നാണ് കാണുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി വാര്‍ത്തയില്‍ പറയുന്നു.

 സമ്മാനിച്ചതോ?

സമ്മാനിച്ചതോ?

സന്ദര്‍ശനത്തിനിടയില്‍ ആരെങ്കിലും പ്രിയങ്കയ്ക്ക് നൂല്‍ സമ്മാനിച്ചതാകാമെന്ന് റിപ്പോട്ടില്‍ പറയുന്നു. ഇതാണ് പ്രിയങ്കയ്ക്കെതിരെ ആയുധമാക്കിയിരിക്കുന്നത്. ഇത് മാത്രമല്ല ദര്‍ഗയില്‍ പ്രിയങ്ക ഗാന്ധി പ്രാര്‍ത്ഥിക്കുന്ന മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ദര്‍ഗയില്‍ പ്രിയങ്ക

ദര്‍ഗയില്‍ പ്രിയങ്ക

2014 ല്‍ പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം പ്രചരണത്തിന് എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് പ്രചരിക്കുന്നത്. എന്നാല്‍ രാഹുലിനെ ക്രോപ്പ് ചെയ്ത് ദര്‍ഗയില്‍ എത്തിയ പ്രിയങ്ക എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

 ചുവന്ന ഷാള്‍ ധരിച്ച്

ചുവന്ന ഷാള്‍ ധരിച്ച്

മറ്റൊന്ന് ചുവന്ന ഷാള്‍ ധരിച്ച് പ്രിയങ്ക നില്‍ക്കുന്ന ചിത്രങ്ങളാണ്. ചിത്രത്തില്‍ നെറ്റിയില്‍ സിന്ദൂരവും പ്രിയങ്ക ധരിച്ചിട്ടുണ്ട്. മാര്‍ച്ച് 19 ന് മിര്‍സാപൂരിലെ വിന്ധ്യവിലാസിനി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ പകര്‍ത്തിയ ചിത്രമാണിത്. ഇതും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 കഴുത്തില്‍ കുരിശുമാല

കഴുത്തില്‍ കുരിശുമാല

കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്ന രീതിയില്‍ വ്യാപക പ്രചരണം നടന്നിരുന്നു. ഹിന്ദുവാണെന്ന് നടിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ കഴുത്തില്‍ കുരിശമാലയെന്ന രീതിയില്‍ ആയിരുന്നു പ്രചരണം. ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.

 സാരിയില്‍

സാരിയില്‍

കറുപ്പും വെളുപ്പുമായുള്ള സാരിയില്‍ എത്തിയ പ്രിയങ്കയുടെ കഴുത്തില്‍ താലിക്ക് പകരം കുരിശെന്നായിരുന്നു പ്രചരണം. എന്നാല്‍ ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണെന്ന് ദേശീയ മാധ്യമായ ആള്‍ട്ട്

<strong>'രാഗാ'.. കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെ! കാരണം ഇതാണ്</strong>'രാഗാ'.. കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെ! കാരണം ഇതാണ്

English summary
This is the truth about the viral posts questioning Priyanka Gandhi’s religion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X