കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയുടെ ഡിഎന്‍എയിലുള്ള വൈറസാണിത്; എംഎല്‍എമാര്‍ അതിന്റെ ഇരകള്‍'; രാജിയില്‍ കപില്‍ സിബല്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യസഭാ സീറ്റിന് കളമൊരുങ്ങവേ ഗുജറാത്ത് കോണ്‍ഗ്രസില്‍ രാജി തുടരുകയാണ്. ഏറ്റവും മൊടുവില്‍ മോര്‍ബി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എയായ ബ്രിജേഷ് മെര്‍ജയാണ് രാജി വെച്ചത്. നേരത്തെ അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി, എന്നീ കോണ്‍ഗ്രസ് എംഎംഎല്‍എമാരും രാജി വെച്ചിരുന്നു. രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് രാജി വെക്കുന്നത്. എന്നാല്‍ ഇതിനിടെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. കപില്‍ സിബലമാണ് ബിജെപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി

കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി

ജൂണ്‍ 19 ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൂടുതല്‍ സീറ്റ് നേടിയാല്‍ രാജ്യസഭയില്‍ ശക്തരാകാമെന്നും നിയമനിര്‍മ്മാണത്തിനുള്ള വെല്ലുവിളികള്‍ തരണം ചെയ്യാമെന്നുമുള്ള ബിജെപി കണക്കുകൂട്ടലുകള്‍ ശക്തിപ്പെടുന്നതിനിടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി.

 വൈറസ് പരത്തുന്നു

വൈറസ് പരത്തുന്നു

ബിജെപി പണത്തിന്റെ സ്വാധീനമുപയോഗിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വൈറസ് പരത്തുന്നുവെന്നായിരുന്നു കപില്‍ സിബലിന്റെ പരാമര്‍ശം. സ്വശ്രയത്വം എന്ന ബിജെപി മുദ്രാവാക്യം രാജ്യത്തിന് വേണ്ടിയല്ലെന്നും മറിച്ച് നോട്ട് നിരോധനത്തിന് ശേഷം സമ്പന്നമായ പാര്‍ട്ടിയായ ബിജെപിക്ക് വേണ്ടി തന്നെയാണെന്നും കപില്‍ സിബല്‍ ആരോപിച്ചു.

ബിജെപിയുടെ ഡിഎന്‍എയില്‍

ബിജെപിയുടെ ഡിഎന്‍എയില്‍

നിയമസഭാംഗങ്ങളെ ബാധിക്കുന്ന വൈറസ് രാജ്യത്തുടനീളം പരത്തുന്നതില്‍ ബിജെപിക്ക് വലിയ പങ്കാളിത്തമുണ്ടെന്നും കപില്‍ സിബല്‍ ആരോപിച്ചു.' ഇത് ബിജെപിയുടെ ഡിഎന്‍എയിലുള്ള വൈറസാണ്. ഇത് എംഎല്‍എമാരെ ബാധിച്ചുകൊണ്ട് എല്ലായിടത്തേക്കും പടരുന്നു. ഇപ്പോള്‍ ജനങ്ങള്‍ക്ക് അത് മനസിലായി തുടങ്ങി.' കപില്‍ സിബല്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സിബല്‍ ഈ വിധം പ്രതികരിച്ചത്.

 ബിജെപി സ്വാശ്രയത്വം

ബിജെപി സ്വാശ്രയത്വം

പണമുപയോഗിച്ചുള്ള അധികാരത്തിന്റെ സഹായത്തോടെയുള്ള ബിജെപി സ്വാശ്രയത്വമാണിതെന്നും കപില്‍ സിബല്‍ ആരോപിച്ചു. നേരത്തെ രാജി വെച്ച് അഞ്ച് എംഎല്‍എമാര്‍ ഉള്‍പ്പെടെ മൂന്ന് മാസത്തിനിടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇതുവരെ രാജി വെച്ചിരിക്കുന്നത്. ഇതോടെ ബിജെപി നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 65 ആയിരിക്കുകയാണ്. ഇതോടെ രാജ്യസഭയിലേക്ക് എത്തിക്കുന്നതിനായി കോണ്‍ഗ്രസ് ഉദ്ദേശിച്ച രണ്ട് പേരെ ഈ അംഗബലം കൊണ്ട് വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.

നാല് സീറ്റിലേക്ക്

നാല് സീറ്റിലേക്ക്

ആരെ നാല് സീറ്റിലേക്കാണ് ഗുജറാത്തില്‍ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എംഎല്‍എമാര്‍ രാജിവെക്കുന്നതിന് മുമ്പാണെങ്കില്‍ കോണ്‍ഗ്രസിനും ബിജെപിക്കും രണ്ട് സീറ്റുകള്‍ വീതം ലഭിക്കുമെന്നുറപ്പായിരുന്നു. അതേസമയം ബിജെപി മൂന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. റമീള ബാര, അഭയ് ഭരദ്വാജ്, നരഹരി അമീന്‍ എന്നിവരെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിരിക്കുന്നത്.

ബിജെപിക്ക് 103 എംഎല്‍എമാര്‍

ബിജെപിക്ക് 103 എംഎല്‍എമാര്‍

ഗുജറാത്തില്‍ ബിജെപിക്ക് 103 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് നിലവില്‍ 63 ഉം. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി)ക്ക് രണ്ട്, എന്‍സിപിക്ക് ഒന്ന്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കണക്ക്. ബിജെപി അധാര്‍മികമായി തങ്ങളുടെ അഞ്ച് എംഎല്‍എമാരെ ചാടിച്ചെങ്കിലും രണ്ട് സീറ്റില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

 70 ലധികം വോട്ടുകള്‍

70 ലധികം വോട്ടുകള്‍

കോണ്‍ഗ്രസ് വക്താക്കളായ ശക്തിസിംഗ് ഗോഹില്‍, മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി എന്നിവരെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് 35.01 വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. 70 ലധികം വോട്ടുകള്‍ വേണമെന്നാണ് ചുരുക്കം. എന്നാല്‍ നിലവില്‍ മൂന്ന് എംഎല്‍എമാര്‍ കൂടി രാജി വെച്ചതോടെ 65 വോട്ടുകള്‍ മാത്രമാണുള്ളത്. ബിടിപിയുടെ രണ്ട് അംഗങ്ങളും സ്വതന്ത്രനും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

English summary
This is the virus in BJP's DNA, That Spread Everywhere By Luring MLA Said Kapil Sibal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X