Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി പർണീതിയുമായി പ്രണയമോ? അത്താഴ വിവാദത്തിൽ പ്രതികരിച്ച് ആം ആദ്മി നേതാവ് രാഘവ് ഛദ്ദ

മുംബൈ: നടി പർണീതി ചോപ്രയുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ആം ആദ്മി നേതാവ് രാഘവ് ഛദ്ദ. നടിയുമായി ഒന്നിച്ചെത്തി ഹോട്ടലിൽ അത്താഴം കഴിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് നടി പർണീതിയെ കുറിച്ചല്ല രാജ്നീതിയെ കുറിച്ച് തന്നോട് ചോദ്യം ചോദിക്കൂവെന്നായിരുന്നു രാഘവ് ഛദ്ദയുടെ മറുപടി.

വ്യാഴാഴ്ച രാത്രി മുംബൈയിലെ ഹോട്ടലിൽ ഒന്നിച്ച് അത്താഴം കഴിക്കാനെത്തിയ ഇരുവരുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിൽ ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നു. ഇതോടെയായിരുന്നു ഛദ്ദയോടുള്ള മാധ്യമങ്ങളുടെ ചോദ്യം. അതിനിടെ നേതാവിന്റെ വിവാഹ പ്ലാനിനെ കുറിച്ചും പാപ്പരാസികൾ ചോദ്യം ഉയർത്തിയിരുന്നു. ഇതിന് വിവാഹം കഴിക്കുമ്പോൾ നിങ്ങളെ അറിയിക്കാമെന്നായിരുന്നു ആം ആദ്മി നേതാവ് പ്രതികരിച്ചത്. എന്തിനാണ് ഇങ്ങനെ സസ്പെൻസ് വെയ്ക്കുന്നതെന്ന് മാധ്യമപ്രവർത്തകൻ ആവർത്തിച്ച് ചോദിക്കുമ്പോൾ ഞാൻ പറഞ്ഞില്ലേ, വിവാഹം കഴിക്കുമ്പോൾ തീർച്ചയായും നിങ്ങളെ അറിയിക്കുമെന്ന് രാഘവ് ഛദ്ദ ആവർത്തിച്ചു.

raghavchadda-1679671324.jpg -P

ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സിൽ ഒന്നിച്ചു പഠിച്ചവരാണ് ഇരുവരുമെന്നാണ് റി്പപോർട്ട്. ഇരുവരും ദീർഘകാലമായുള്ള സുഹൃത്തുക്കളാണ്. ട്വിറ്ററിൽ രാഘവ് ഛദ്ദ പിന്തുടരുന്ന 44 പേരിൽ രണ്ട് പേർ മാത്രമാണ് സിനിമാ മേഖലയിൽ നിന്നുള്ളവർ. അതിൽ ഒരാൾ ആം ആദ്മി പാർട്ടി അംഗമായ ഗുൽ പനാഗ് ആമ്. മറ്റൊരാൾ പർണീതിയും.

രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് രാഘവ് ഛദ്ദ. ഈ വർഷമാദ്യം ഇന്ത്യ യുകെ ഔട്ട്‌സ്റ്റാൻഡിംഗ് അച്ചീവേഴ്‌സ് ഓണറിന് ഛദ്ദ അർഹനായിരുന്നു. 2022-ൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ യുവ ഗ്ലോബൽ ലീഡർ അംഗീകാരവും ഛദ്ദയ്ക്ക് ലഭിച്ചിരുന്നു. ഹരിയാനയിലെ അംബാല സ്വദേശിയാണ് നടിയായ പർണീത.

2011ൽ ലേഡീസ് വിഎസ് റിക്കി ബഹ്ൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലൂടെയായിരുന്നു അവരുടെ സിനിമ അരങ്ങേറ്റം. 2012ൽ പുറത്തിറങ്ങിയ 'ഇഷ്ഖ്‌സാദ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+