കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ മാന്ത്രിക സംഖ്യ തൊടാനാകാതെ കിതച്ച് കോണ്‍ഗ്രസ്! തിരിച്ചടിയായത് ഇതൊക്കെ

  • By Aami
Google Oneindia Malayalam News

Recommended Video

cmsvideo
തിരിച്ചടിയായത് ഇക്കാര്യങ്ങൾ | Oneindia Malayalam

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ അനായാസ വിജയമായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോഴും കേവലഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യ തൊടാനാകാതെ കോണ്‍ഗ്രസ് കിതയ്ക്കുന്ന കാഴ്ചയാണ് ഉള്ളത്. തുടക്കത്തില്‍ വന്‍ കുതിപ്പ് നടത്തിയ കോണ്‍ഗ്രസ് പിന്നീട് പിറകോട്ട് പോകുകയായിരുന്നു.

 bjpconraj-1544518366.jpg

നിലവില്‍ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ട്. രണ്ട് സീറ്റില്‍ ബിജെപിയും. 98 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ചത്ര സ്വാധീനം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തുന്നത്. സമുദായങ്ങളില്‍ പ്രബലരായ രജപുത്രരും ജാട്ടുകളും ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഈ വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി നാല് സീറ്റുകള്‍ നേടിയിട്ടുണ്ട്. ബിഎസ്പിയും മൂന്ന് സീറ്റുകള്‍ നേടിയിട്ടുണ്ട്. രണ്ട് സീറ്റുകളില്‍ സിപിഎം ലീഡ് ചെയ്യുന്നുണ്ട്. വോട്ടുകള്‍ ഭിന്നിച്ച് പോകാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ അവസാന നിമിഷം മോദിയെ കളത്തിലിറക്കിയതും പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിയും ബിജെപിയെ സഹായിച്ചിട്ടുണ്ടെന്ന വിലയിരുത്തലുണ്ട്.

അതേസമയം ബിജെപിക്ക് സ്വാധീനമുള്ള നഗര മേഖലയായ ജയ്പൂരില്‍ കോണ്‍ഗ്രസിന് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുജ്ജറുകള്‍ക്കും മീണകള്‍ക്കും സ്വാധീനമുള്ള കിഴക്കന്‍ മേഖലകളിലും അജ്മേര്‍, ടോംങ്കോ മോഖലകളില്‍ കോണ്‍ഗ്രസ് മുന്നേറിയിട്ടുണ്ട്.
ബിജെപി വിരുദ്ധ വോട്ടുകള്‍ വേണ്ടവിധം സമാഹരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നതും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയതുമാണ് തിരിച്ചടിയായി വിലയിരുത്തുന്നത്.

English summary
this is what happend for congress in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X