Get Updates
Get notified of breaking news, exclusive insights, and must-see stories!

മിണ്ടാന്‍ സാധിക്കാതെ ഷാരൂഖ് ഖാന്‍... ആര്യനോട് ചോദിച്ചത് ഒരൊറ്റ കാര്യം; ജയിലില്‍ നടന്നത് ഇങ്ങനെ

മുംബൈ: ആഡംബര കപ്പലിലെ നിശാ പാര്‍ട്ടിക്കിടെ മയക്ക് മരുന്ന് വിതരണം ചെയ്ത കേസില്‍ മൂന്നാഴ്ച മുമ്പാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അറസ്റ്റ്. ആര്യനെ കുടുക്കിയതാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

Recommended Video

cmsvideo
    Shah Rukh Khan Meets Son Aryan Khan In Mumbai Jail; Video | Oneindia Malayalam

    ബുധനാഴ്ച ആര്യന്റെ ജാമ്യ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ ഇന്ന് രാവിലെ ഷാരൂഖ് ഖാന്‍ മകനെ കാണാന്‍ അര്‍തര്‍ റോഡ് ജയിലിലെത്തി. താരം ജയിലിലെത്തുന്നത് അറിഞ്ഞ് വന്‍ ജനക്കൂട്ടവും മാധ്യമപ്പടയും എത്തിയിരുന്നു. വികാര നിര്‍ഭരമായിരുന്നു ജയിലിനകത്ത് മകനുമായുള്ള കൂടിക്കാഴ്ച എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലിനകത്ത് നടന്ന കാര്യങ്ങള്‍ ഇങ്ങനെ...

    1

    പകല്‍ പതിനൊന്ന് മണിയോടെയാണ് ഷാരൂഖ് ഖാന്‍ ജയിലിലെത്തിയത്. വന്‍ പോലീസ് സന്നാഹവും സുരക്ഷാ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. മൂന്നാഴ്ച മുമ്പ് അറസ്റ്റ് നടന്ന ശേഷം ഫോണ്‍ വഴിയും വീഡിയോ കോള്‍ വഴിയുമാണ് ആര്യനുമായി ഷാരൂഖ് ഖാന്‍ സംസാരിച്ചിരുന്നത്. ഇന്നാണ് ഇരുവരും നേരിട്ട് കണ്ട് സംസാരിച്ചത്. പക്ഷേ, അതും വളരെ നിയന്ത്രണത്തോടെയായിരുന്നു.

    2

    വളരെ വികാര നിര്‍ഭരമായിരുന്നു ആര്യന്‍ ഖാന്റെയും ഷാരൂഖ് ഖാന്റെയും കൂടിക്കാഴ്ച എന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദര്‍ശക മുറിയില്‍ ഷാരൂഖ് ഖാന്‍ എത്തിയപ്പോള്‍ രണ്ട് ഗാര്‍ഡുമാര്‍ കൂടെയുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് മകനെ കണ്ടത്. അധികമൊന്നും ഇരുവരും സംസാരിച്ചില്ലത്രെ.

    3

    ഷാരൂഖ് ഖാന് മകനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാന്‍ കഴിഞ്ഞില്ല എന്നാണ് വിവരം. ഇന്റര്‍കോം വഴിയാണ് ഇരുവരും സംസാരിച്ചത്. ആര്യനും ഷാരൂഖിനുമിടയില്‍ ഒരു ഗ്ലാസ് മതിലും ഗ്രില്ലുമുണ്ടായിരുന്നു. കുറച്ച് നേരം ഇരുവരും മിണ്ടാതിരുന്നു. ശേഷം ഭക്ഷണം നന്നായി കഴിക്കാറുണ്ടോ എന്ന് ഷാരൂഖ് ഖാന്‍ ചോദിച്ചു. ജയിലിലെ ഭക്ഷണം ഇഷ്ടമാകുന്നില്ലെന്ന് ആര്യന്‍ മറുപടി നല്‍കി.

    4

    വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ആര്യന് നല്‍കാന്‍ സാധിക്കുമോ എന്ന് ഷാരൂഖ് ഖാന്‍ ജയില്‍ അധികൃതരോട് ചോദിച്ചു. ജയിലില്‍ അത്തരം കീഴ്‌വഴക്കമില്ലെന്നും കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ സാധിക്കൂ എന്നും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ സമര്‍പ്പിച്ച ചില വിഐപികള്‍ക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ കോടതി അനുമതി നല്‍കിയ സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    5

    18 മിനുട്ടോളം ആര്യന്റെ അടുത്ത് ഷാരൂഖ് ഖാന്‍ ചെലവഴിച്ചു. ആത്മവിശ്വാസത്തോടെ ഇരിക്കാന്‍ ഷാരൂഖ് ഖാന്‍ മകന് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. ജയിലില്‍ നടന്ന പൂര്‍ണമായ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. വിചാരണ കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആര്യന്‍ ഖാന് വേണ്ടി അഭിഭാഷകര്‍.

    6

    ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. പലരും സിനിമാ മേഖലയുമായി ബന്ധമുള്ളവരാണ്. ഒക്ടോബര്‍ രണ്ടിന് രാത്രിയാണ് ഇവരെ ആഡംബര കപ്പലില്‍ നിന്ന് പിടികൂടിയത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിനിമാ ലോകത്തെ ഞെട്ടിക്കുന്ന അറസ്റ്റാണ് നടന്നത്. നിരവധി താരങ്ങള്‍ ഷാരൂഖ് ഖാനെ ആശ്വസിപ്പിച്ച് രംഗത്തുവന്നിരുന്നു.

    മുട്ടയിടുന്ന പൂവന്‍കോഴി; ഭാര്യ കിളിക്ക് രമേശ് പിഷാരടിയുടെ വക 'കോഴി' കേക്ക്; ചിരി അടക്കാനാകാതെ ആരാധകര്‍

    7

    ഷാരൂഖ് ഖാന്‍ എത്തുന്നതറിഞ്ഞ് ആരാധകര്‍ ജയിലിന് പുറത്ത് തടിച്ചുകൂടിയിരുന്നു. പോലീസ് വലിയ സുരക്ഷയാണ് ഒരുക്കിയത്. ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് നേരെ കൈകൂപ്പി കാണിച്ചാണ് മടങ്ങിയത്. അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നുണ്ടായിരുന്നു എങ്കിലും അദ്ദേഹം വേഗത്തില്‍ മടങ്ങാനാണ് ശ്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+