Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷമിയെ കുറിച്ച് ഹസിന്‍റെ മകള്‍ പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകര്‍... എന്നിട്ടും!!

Recommended Video

cmsvideo
    ഷമിയെ കുറിച്ച് ഹസ്സിന്റെ മകൾ പറഞ്ഞതിങ്ങനെ | Oneindia Malayalam

    ഷമി -ഹസിന്‍ ജഹാന്‍ വിവാദം ഇപ്പോഴെങ്ങും കെട്ടടങ്ങുമെന്ന് തോന്നുന്നില്ല. ദിനംപ്രതിയെന്നോണം ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുവരും വിവാദത്തില്‍ ഉയര്‍ത്തുന്നത്. ഷമിക്ക് മേല്‍ അവിഹിത ബന്ധവും മാച്ച് ഫിക്സിങ്ങും അടക്കമുള്ള ആരോപണങ്ങള്‍ ഹസിന്‍ ഉയര്‍ത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇത് നിഷേധിച്ച് ഷമി രംഗത്തെത്തുകയും ചെയ്തു. ഹസിനുമായുള്ള പ്രശ്നം പറഞ്ഞ് തീര്‍ക്കാമെന്ന് ആദ്യം ഷമി വ്യക്തമാക്കിയെങ്കിലും വിവാദം കടുത്തതോടെ ആദ്യം വിവാഹം മറച്ച് വെച്ച് ഹസിന്‍ തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഹസിന് ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്ന് തന്നോട് പറഞ്ഞിരുന്നില്ലെന്നും ഷമി തുറന്നടിച്ചു. അതേസമയം വിവാദത്തില്‍ ഷമിയ്ക്ക് പിന്തുണയുമായി നിരവധി പേരെത്തി. ഹസിന്‍റെ അച്ഛന്‍റ ജഹാനും ഷമിയുടെ മകളും എല്ലാം ഷമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതിനിടെ ഹസിന്‍റെ ആദ്യവിവാഹത്തിലെ മകള്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

    ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള സ്ത്രീ

    ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള സ്ത്രീ

    തന്‍റെ അമ്മ ഒരുപാട് വലിയ സ്വപ്നങ്ങളുമായി ജീവിച്ച ഒരു സ്ത്രീയാണെന്ന് ഹസിന്‍റെ ആദ്യ വിവാഹത്തിലെ മകള്‍ പറഞ്ഞു. ഒരു മോഡലാകണമെന്നും നടിയാകണമെന്നും അറിയപ്പെടുന്ന ഒരു വ്യക്തിയാകണമെന്നും അവര്‍ ആഗ്രഹിച്ചു. എന്നാല്‍ തന്‍റെ അച്ഛന്‍ ഇതൊന്നും അനുവദിച്ചിരുന്നില്ല. ഇതോടെയാണ് അമ്മ അച്ഛനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി മുഹമ്മദ് ഷമിയെ വിവാഹം കഴിച്ചത്. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മകള്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം അഭിമുഖത്തില്‍ ഷമിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ അമ്പരന്നിരിക്കുകയാണ് പലരും.

    സ്വന്തം മകളെന്ന്

    സ്വന്തം മകളെന്ന്

    സ്വന്തം മകളെ പോലെയാണ് ഷമി തന്നേയും അനിയത്തിയേയും കണ്ടിരുന്നതെന്ന് മകള്‍ വ്യക്തമാക്കി. ഷമിയുടെ മകള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും ഞങ്ങള്‍ക്കും നല്‍കിയിരുന്നു. ഇന്ന് വരെ ഒരു വേര്‍തിരിവും കാണിച്ചിട്ടില്ല. ആഘോഷ സമയങ്ങളി്‍ തങ്ങള്‍ക്ക് പല സമ്മാനങ്ങളും കൊണ്ടാണ് അദ്ദേഹം വരാറുള്ളത്. സമയം കിട്ടുമ്പോഴെല്ലാം ഞങ്ങളെ ഷോപ്പിങ്ങിനും മറ്റും കൊണ്ടുപോകാറുണ്ടായിരുന്നെന്നും ഹസിന്‍റെ മകള്‍ പറഞ്ഞു. നേരത്തേ ഷമിയുടെ അച്ഛനും മകളും ഷമിയ്ക്ക് പിന്തുണയുമായി വന്നിരുന്നു. ഒരു മരുമകനായല്ല മകനായാണ് ഷമിയെ തങ്ങള്‍ കാണുന്നതെന്നും ഷമി നല്ല വ്യക്തിയാണെന്നുമായിരുന്നു ഹസിന്‍റെ അച്ഛന്‍ പറഞ്ഞത്.

    പ്രതിസ്ഥാനത്ത് അലിഷ്ബ

    പ്രതിസ്ഥാനത്ത് അലിഷ്ബ

    അതേസമയം ഷമി മാച്ച് ഫിക്സിങ്ങ് നടത്തി എന്നാരോപിക്കുന്ന അലിഷ്ബയെ കുറിച്ചും മകള്‍ ചിലത് വ്യക്തമാക്കി. അലിഷ്ബ എന്ന പേര്‍ പലപ്പോഴും കുടപുംബത്തില്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അലിഷ്ബയുമായി ബന്ധം പാടില്ലെന്ന് അമ്മ പറഞ്ഞിരുന്നു. എന്നാലും അമ്മ ആരോപിച്ച കാര്യങ്ങള്‍ ഷമി ഒരിക്കലും ചെയ്യുമെന്ന് കരുതുന്നില്ല പെണ്‍കുട്ടി പറഞ്ഞു. ആരോപണങ്ങള്‍ ഒന്നും ഷമിയുടെ കരിയറിനെ ബാധിക്കരുത് എന്ന് തന്നെയാണ് ആഗ്രഹം. കാരണം തന്‍റെ കരിയറില്‍ മികച്ച റാങ്കിങ്ങില്‍ എത്താന്‍ അദ്ദേഹം വളരെയധികം കഷ്ടപ്പെട്ടിരുന്നു. അത് ഈ വിവാദങ്ങളുടെ പേരില്‍ ഇല്ലാതാകുന്നത് അദ്ദേഹത്തിന് സഹിക്കാനാകില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

    അലിഷ്ബയെ കുറിച്ച് ഷമി

    അലിഷ്ബയെ കുറിച്ച് ഷമി

    പാക്കിസ്ഥാനിയായ അലിഷ്ബയുമായി ചേര്‍ന്ന് മാച്ച് ഫിക്സിങ്ങ് നടത്തിയെന്നായിരുന്നു ഹസിന്‍റെ ആരോപണം. എന്നാല്‍ അലിഷ്ബ തന്‍റെ വെറും ആരാധിക മാത്രമാണെന്നാണ് ഷമി പറഞ്ഞത്. താന്‍ ഒരു ക്രിക്കറ്ററും സെലിബ്രിറ്റിയുമാണ്. തനിക്ക് രാജ്യത്തും പുറത്തുമായി നിരവധി ആരാധകര്‍ ഉണ്ടാകും. എന്നാല്‍ ആരാധകയാണെങ്കില്‍ വിവാദം ഉണ്ടാക്കാന്‍ വളരെ എളുപ്പമാകും. പ്രത്യേകിച്ച് ആരോപണം ഉന്നയിക്കുന്നത് ഒരു സ്ത്രീ ആണെങ്കില്‍ വിവദം കൊഴുക്കുകയും ചെയ്യും. തന്‍റെ സ്വകാര്യ ജീവിതത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത സ്ത്രീയാണ് അലിഷ്ബയെന്നും ഷമി വ്യക്തമാക്കിയിരുന്നു. മാച്ച് ഫിക്സിങ്ങ് ആരോപണങ്ങള്‍ തെളിഞ്ഞാല്‍ തന്നെ തൂക്കികൊന്നോളൂവെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞ് ഷമി പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+