കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവകാശവാദങ്ങളിലെ വാസ്തവം എന്ത്: പതജ്ഞലിയുടെ കോവിഡ് സെന്‍ററിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെ-റിപ്പോര്‍ട്ട്

Google Oneindia Malayalam News

ഹരിദ്വാറില്‍ പതജ്ഞലിയുടെ നേതൃത്വത്തില്‍ തയ്യറാക്കിയ കോവിഡ് കെയര്‍ സെന്‍ററില്‍ വലിയ സജ്ജീകരണങ്ങള്‍ ഉണ്ടെന്നായിരുന്നു ഈ മാസം ആദ്യം ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന് യോഗ ഗുരു ബാബാ രാംദേവ് അവകാശപ്പെട്ടത്. ഓക്സിജന്‍ ക്രമീകരണത്തോടെയുള്ള 150 കിടക്കകള്‍, രോഗാവസ്ഥ ഗുരുതരമായ രോഗികളെ പ്രവേശിപ്പിക്കാന്‍ ഐസിയുകളും വെന്‍റിലേറ്റര്‍ സംവിധാനം ഉണ്ടെന്നുമായിരുന്നു ബാബാ രാംദേവിന്‍റെ അവകാശവാദം. എന്നാല്‍ ഇതിലെല്ലാം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നാണ് 'ന്യൂസ്‌ ലോണ്‍ഡറി' റിപ്പോര്‍ട്ട് ചെയ്യുന്നത്.

മന്ത്രിസഭയിലേക്ക് ശിവന്‍കുട്ടി, കടകംപള്ളി തെറിക്കും?: മുന്‍കൂട്ടി കണ്ട് കടകംപള്ളിയുടെ നീക്കംമന്ത്രിസഭയിലേക്ക് ശിവന്‍കുട്ടി, കടകംപള്ളി തെറിക്കും?: മുന്‍കൂട്ടി കണ്ട് കടകംപള്ളിയുടെ നീക്കം

ഹരിദ്വാറിലെ കോവിഡ് കെയര്‍ സെന്‍ററില്‍ നേരിട്ട് ചെന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ന്യൂസ്‌ ലോണ്‍ഡറി പുറത്ത് വിടുന്നത്. മെയ് 10 ന് നടത്തിയ പരിശോധനയില്‍ 50 കിടക്കകള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമായിട്ടുള്ളത്. മാത്രവുള്ള ബാബാ രാംദേവ് അവകാശപ്പെട്ടത് പോലെ ഐസിയും, വെന്‍റിലേറ്റര്‍ സംവിധാനങ്ങളൊന്നും ഇവിടെയില്ല. ഡോക്ടർമാർ, വാർഡ് ബോയ്സ്, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നിവരുടെ വല്യ കുറവും ഉണ്ട്. വേണ്ടത്ര സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗികളെ മറ്റെവിടെയെങ്കിലും റഫർ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

babaramdev-

വേണ്ടത്ര ജല വിതരണ സംവിധാനങ്ങള്‍ ഇല്ല. മേല്‍ക്കൂരയില്ലാത്ത വാര്‍ഡുകള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മുഖ്യധാര മാധ്യമങ്ങള്‍ ഇത്തരം പോരായ്മകള്‍ ചൂണ്ടിക്കാട്ടാതെ ബാബാ രാംദേവിന്‍റെ വാദങ്ങള്‍ക്കായിരുന്നു പ്രധാന്യം കൊടുത്തത്. പതജ്ഞലി ഗ്രൂപ്പ് ചാനലുകളില്‍ വന്‍തോതില്‍ നടത്തുന്ന പരസ്യങ്ങളുടെ പശ്ചാത്തലവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടുന്നു.

മെയ് 3 ന് ഉത്തരാഘണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് പങ്കെടുത്ത ചടങ്ങിലായിരുന്നു പതജ്ഞലിയുടെ കോവിഡ് കെയര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അലോപ്പതി, ആയുർവേദം, യോഗ എന്നിവയെല്ലാം അടങ്ങുന്ന ഒരു സമഗ്രമായ ചികിത്സ കേന്ദ്രത്തില്‍ ഒരുക്കുമെന്ന് ബാബാ രാംദേവ് അന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആയൂര്‍വേദവും അലോപ്പതിയും എങ്ങനെ ഒരുമിച്ച് പരീക്ഷിക്കുമെന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്ത നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. മാത്രവുമല്ല പതഞ്ജലിയുടെ കൊറോനിൽ പോലുള്ള പരീക്ഷിക്കപ്പെടാത്ത മരുന്നുകൾ രോഗികൾക്ക് നിർദ്ദേശിക്കുന്നുണ്ട്.

Recommended Video

cmsvideo
IMA VP complains against Baba Ramdev over COVID claims

150 കിടക്കകളിൽ 50 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നാണ് കേന്ദ്രത്തിന്റെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. എസ് കെ സോണി വ്യക്തമാക്കുന്നത്. 10 വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും സ്റ്റാഫിന്റെ അഭാവം മൂലം ഒന്ന് പ്രവര്‍ത്തിക്കപ്പെടുന്നില്ല. അലോപ്പതി ഡോക്ടര്‍മാരുടെ വലിയ കുറവ് കേന്ദ്രത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു അത്യാഹിത വിഭാഗവും മൂന്ന് വാർഡുകളും ഉണ്ട്. ഓരോ ഷിഫ്റ്റിലും കുറഞ്ഞത് 10 അലോപ്പതി ഡോക്ടർമാരെ ആവശ്യമുണ്ടെങ്കിലും ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ലഭ്യം. 130 വാര്‍ഡ് ബോയ്സ് വേണ്ട ഇടത്ത് 90 പേര്‍ മാത്രമേ ലഭ്യമായിട്ടുള്ളുവെന്നും കേന്ദ്രത്തിലെ ഉദ്യോസ്ഥന്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

English summary
this is what is happening in baba ramdev's pathanjali's covid care centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X