Get Updates
Get notified of breaking news, exclusive insights, and must-see stories!

നിന്‍റെ മാറിടം ഭംഗിയുള്ളതാണ്... ജെഎന്‍യുവിലെ പ്രൊഫസർ വിദ്യാര്‍ത്ഥിനികളോട് പറഞ്ഞത് ഞെട്ടിക്കും!!

അധ്യാപകര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടത്തുന്ന ലൈംഗീകാതിക്രമങ്ങളാണ് കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇങ്ങ് കേരളത്തില്‍ വിദ്യാഥര്‍ത്ഥിനികളുടെ മുലകളെ വത്തക്കകളോട് ഉപമിക്കുക്കയും വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തുകയുമാണ് ഫാറൂഖിലെ അധ്യാപകന്‍ ചെയ്തതത്. അങ്ങ് ഡല്‍ഹിയില്‍ ജെഎന്‍യുവില്‍ ആവട്ടെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി സമരം നടത്തുകയും ഒടുവില്‍ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജെഎന്‍യു സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസ് വിഭാഗത്തിലെ പ്രൊഫ.അതുല്‍ ജോഫ്രിയെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. എന്നാല്‍ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജഫ്രിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതോടെ അതുലിനെ സസ്പെന്‍റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍.

പ്രതിഷേധം ഒടുവില്‍ അറസ്റ്റ്

പ്രതിഷേധം ഒടുവില്‍ അറസ്റ്റ്

പത്ത് വിദ്യാര്‍ത്ഥിനികളാണ് അതുലിനെതിരെ ലൈംഗീക പീഡന ആരോപണം ഉന്നയിച്ചത്. അതുലിനെതിരെ വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് 'ജോഹ്റി ഹടാവോ ബേട്ടി ബച്ചാവോ' എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. പ്രതിഷേധത്തിനൊടുവില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജാമ്യം നേടി ഇയാള്‍ പുറത്തിറങ്ങി. ഇതോടെ വീണ്ടും പ്രതിഷേധം തുടങ്ങിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. അതേസമയം ജെഎന്‍യു വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അതുലിനെ പുറത്താക്കാത്തതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

നിന്‍റെ മുലകള്‍ മനോഹരം.. അധ്യാപകന്‍ പറഞ്ഞത്

നിന്‍റെ മുലകള്‍ മനോഹരം.. അധ്യാപകന്‍ പറഞ്ഞത്

പ്രൊഫ. അതുലിനെതിരെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയുടെ കോപ്പി പുറത്തുവന്നിട്ടുണ്ട്. പരാതി ഇങ്ങനെ.. 2013 ലാണ് ഞാന്‍ അദ്ദേഹത്തിന്‍റെ ലാബില്‍ ജോയിന്‍ ചെയ്തത്. വളരെ അടുത്ത് പെരുമാറാന്‍ ജോഹ്റി തുടക്കത്തിലേ ശ്രമിച്ചിരുന്നു. പലപ്പോഴും ബോയ് ഫ്രണ്ട് ഉണ്ടോയെന്നും അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുണ്ടോയെന്നും ജോഹ്റി തന്നോട് ചോദിച്ചിട്ടുണ്ട്. വളരെ അശ്ലീലമായ തമാശകളായിരുന്നു പലപ്പോഴും തന്നോട് അദ്ദേഹം പറഞ്ഞിരുന്നത്. റിസര്‍ച്ച് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തിന്‍റെ മുറിയിലേക്ക് പോകുമ്പോള്‍ പലപ്പോഴും സോഫയില്‍ അദ്ദേഹത്തിനൊപ്പം ഇരിക്കാന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ഒരു തവണ സിനോപ്സിസ് ചോദിക്കാനായി അദ്ദേഹത്തിന്‍റെ മുറിയിലേക്ക് കടന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് നിനക്ക് നല്ല മുലകള്‍ ഉണ്ടെന്നും നിന്‍റെ അരക്കെട്ട് വൃത്തിയായി സംരക്ഷിക്കണമെന്നുമായിരുന്നു. എന്നാല്‍ താന്‍ ഇതിനോട് ശക്തമായി തന്നെ പ്രതികരിച്ചു.

പക്ഷെ....

പക്ഷെ....

പ്രൊഫസറില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടാകുന്നതെന്ന് മറ്റ് വിദ്യാര്‍ത്ഥികളുമായി താന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ തന്‍റെ ഈ നടപടി എങ്ങനെയോ മനസിലാക്കിയ അദ്ദേഹം ഇതിന്‍റെ പേരില്‍ തനിക്ക് നേരെ പ്രതികാര നടപടികളിലേക്ക് തിരിഞ്ഞു. തന്‍റെ വര്‍ക്കുകള്‍ തടഞ്ഞ് വെയ്ക്കുകയും അനാവശ്യമായി റിസര്‍ച്ച് നീട്ടികൊണ്ടുപോകാനും തുടങ്ങി. ഇതോടെ താന്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ മറ്റ് അധ്യാപകരോട് പരാതിപ്പെട്ടു. സൂപ്പര്‍വൈസറെ മാറ്റാന്‍ ആവശ്യപ്പെട്ടു. അതുല്‍ തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നുവരെ പറഞ്ഞു.എന്നാല്‍ വകുപ്പിലെ മറ്റ് അധ്യാപകര്‍ ഇതിനോട് പ്രതികരിച്ചില്ലെന്ന് മാത്രമല്ല തനിക്ക് ആ ലാബില്‍ അല്ലാതെ മറ്റെവിടേയും തുടരാനുള്ള അനുവാദവും തന്നില്ല.

ഒരുക്കമല്ലായിരുന്നു

ഒരുക്കമല്ലായിരുന്നു

2017 ജനവരിയില്‍ തന്‍റെ പിഎച്ച്ഡി പ്രബന്ധ പേപ്പര്‍ അദ്ദേഹത്തിന് അയച്ചിരുന്നു. എന്നാല്‍ ഇതുവരേയും ഒരു മറുപടി അദ്ദേഹം തന്നില്ല. അദ്ദേഹത്തിന്‍റെ ലൈംഗീക ചേഷ്ടകളും പ്രവര്‍ത്തികളും അംഗീകരിക്കാതിരിക്കുന്ന എല്ലാ പെണ്‍കുട്ടികളോടും അയാള്‍ സമാന രീതിയിലാണ് പ്രതികരിക്കാറുള്ളതെന്ന് തനിക്ക് മനസിലായി. പ്രബന്ധത്തിന് മേല്‍ മറുപടി ലഭിക്കാതായതോടെ താന്‍ മാനസികമായി തകര്‍ന്നു. തന്‍റെ ഗവേഷണ പഠനം പാതിവഴിയില്‍ അവസാനിക്കുമോ എന്ന ഭയവും തന്നെ വലച്ചു. പക്ഷെ എന്ത് തന്നെയായാലും അദ്ദേഹത്തിന് വഴങ്ങികൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.

അതുലിന്റെ ഭാര്യയുടെ മുന്നറിയിപ്പ്

അതുലിന്റെ ഭാര്യയുടെ മുന്നറിയിപ്പ്

പലപ്പോഴും വൈകീട്ട് ആറിന് ശേഷം അദ്ദേഹത്തിന്‍റെ ലാബില്ലേക്ക് പെണ്‍കുട്ടികള്‍ വരുന്നത് കഴിവതും ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ അക്കാദമിക് ജീവിതം നശിച്ചേക്കുമെന്ന ഭയത്തിലാണ് ഇത്രയും നാള്‍ പരാതി പറയാതിരുന്നത്. എന്നാല്‍ സമാന അനുഭവം ഉണ്ടായ മറ്റഅ വിദ്യാര്‍ത്ഥികള്‍ കൂടി രംഗത്തെത്തിയതോടെയാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അതേസമയം കാമ്പസിലെ രാഷ്ട്രീയ കളിയുടെ ഇരയാണ് താന്‍ എന്നും മനപ്പൂര്‍വ്വം തന്നെ കുടുക്കുകയായിരുന്നെന്നും അതുല്‍ ജോഹ്റി പ്രതികരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+