'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?
മുംബൈ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള ദാമ്പത്യ ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇരുവരും ഇത് സംബന്ധച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ഇരുവരുടേയും സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങളാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.
ഇപ്പോഴിതാ സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വീണ്ടും ചര്‍ച്ചയാകുകയാണ്. ഷൊയ്ബ് മാലിക്കുമായി പ്രശ്നങ്ങളുണ്ട് എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു. അല്ലാഹുവിനെ കണ്ടെത്താന്‍ എന്ന അറബിയിലും ഇംഗ്ലീഷിലുമുള്ള സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ട് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ മകനുമൊത്തുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

ഇതില്‍ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൂടെ കടന്നുപോകുന്ന നിമിഷങ്ങള്‍ എന്നായിരുന്നു സാനിയ മിര്‍സ അടിക്കുറിപ്പായി എഴുതിയത്. പാകിസ്ഥാനിലെ ചില മാധ്യമങ്ങളും ഇരുവരും പിരിയാനൊരുങ്ങുന്നു എന്ന തരത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെ കുറിച്ചോ വേര്‍പിരിയലിനെ കുറിച്ചോ ഇതുവരെ സാനിയ മിര്‍സയോ ഷൊയ്ബ് മാലിക്കോ പ്രതികരിച്ചിട്ടില്ല.

2010 ഏപ്രിലില്‍ ആണ് സാനിയ മിര്‍സയും ഷോയിബ് മാലിക്കും വിവാഹിതരായത്. നാല് വയസ്സുള്ള ഇഹ്സാന്‍ മിര്‍സ മാലിക് ആണ് മകന്. മകന്റെ ജന്മദിനം ദുബായില്‍ വെച്ച് ഇരുവരും ആഘോഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും ഷൊയിബ് മാലിക് പങ്കുവെച്ചിരുന്നു.
അതേസമയം, സാനിയ മകനൊപ്പമുള്ള ചില ചിത്രങ്ങള്‍ മാത്രമായിരുന്നു പങ്ക് വെച്ചത്.

ഇതിനൊപ്പം ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും സാനിയ പങ്കുവെച്ചിരുന്നു. ഈ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ ഏറ്റവും പ്രിയപ്പെട്ടത് നിന്റെ അമ്മയാകുക എന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായിരുന്നു നീ ജനിച്ച ദിവസം എന്നാണ് സാനിയ കുറിച്ചിരുന്നത്. നിന്റെ മമ്മയായതില് എനിക്ക് അഭിമാനിക്കാതിരിക്കാന്‍ കഴിയില്ല.

നീ എന്നെ മികച്ചതാക്കി. ഒരിക്കലും അറിയാത്ത നിസ്വാര്‍ത്ഥവും നിരുപാധികവുമായ സ്നേഹം എന്നെ പഠിപ്പിച്ചു. എന്റെ പ്രിയപ്പെട്ട കുഞ്ഞേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിനക്ക് എത്ര വയസ്സായാലും നീ എന്നും എന്റെ കുഞ്ഞായി തുടരും എന്നായിരുന്നു സാനിയ മിര്‍സയുടെ വാക്കുകള്‍. പാകിസ്താനിലെ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ ആയ ആസ്ക് ദി പവലിയനിലിടെ ഷൊയ്ബ് മാലിക്കിനോട് വഖാര്‍ യൂനിസ് ചോദിച്ച ചോദ്യവും അതിന് മാലിക് നല്കിയ ഉത്തരവുമാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.

സാനിയ മിര്‍സയുടെ ടെന്നിസ് അക്കാദമികളെ തനിക്ക് അറിയില്ല എന്നായിരുന്നു ഷുഹൈബിന്റെ മറുപടി. അപ്പോള്‍ താങ്കള്‍ എന്താണ് പറയുന്നത് എന്നും എന്ത് ഭര്‍ത്താവാണ് താങ്കള്‍ എന്നുമായിരുന്നു വഖാര്‍ യൂനിസ് ചോദിച്ചത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെന്നീസ് താരങ്ങളിലൊന്നാണ് സാനിയ മിര്‍സ. വനിതാ ടെന്നീസില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം സാനിയ നടത്തി.

2003 മുതല്‍ ടെന്നീസ് ടൂര്‍ണമെന്റുകളില്‍ നിറസാന്നിധ്യമായ സാനിയ മിര്‍സ ഡബിള്‍സിലാണ് ഏറ്റവും ശോഭിച്ചത്. പെയ്സ്, ഭൂപതിമാരോടൊപ്പം മികച്ച പ്രകടനം മികസ്ഡ് ഡബിള്‍സില്‍ സാനിയ കാഴ്ച വെച്ചിരുന്നു. ടെന്നീസില്‍ നിന്ന് വിരമിക്കുന്നു എന്ന് സാനിയ പ്രഖ്യാപിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. 1986 ല്‍ മുംബൈയിലാണ് സാനിയ മിര്‍സയുടെ ജനനം. ഹൈദരാബാദുകാരനാണ് പിതാവ് ഇമ്രാന് മിര്‍സ.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications