Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്നം ഇതാണ്, തുറന്ന് പറഞ്ഞ് കബില്‍ സിബല്‍

ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്ന പറച്ചിലുമായി മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍. നയിക്കാന്‍ ഒരു ശക്തമായ നേതാവില്ലെന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് കബില്‍ സിബല്‍ പറഞ്ഞു. ഒരു യഥാര്‍ത്ഥ നേതാവിനെ കണ്ടെത്തുകയെന്നതാണ് ഏറ്റവും ഉടനെ പരിഹരിക്കേണ്ട പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ത്തികാണിക്കാന്‍ ഒരു നേതാവില്ല ഞങ്ങള്‍ക്ക്. ഇതാണ് കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. ഇതിന് അടിയന്തരമായി പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും സിബല്‍ പറഞ്ഞു. ദില്ലിയിലെ വോട്ടര്‍മാര്‍ ബിജെപിയെ പരാജയപ്പെടുത്തിയെന്നും ഇത് ഉടനൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നുമുള്ള എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിബല്‍.

kapil667

വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി മന്ത്രിമാര്‍ പയറ്റുന്നത്. ഇതിന് ജനം മറുപടി നല്‍കും. ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമെല്ലാം ബിജെപി പരാജയപ്പെട്ടുവെന്നും സിബല്‍ ചൂണ്ടിക്കാട്ടി. വിദ്വേഷത്തിനും വര്‍ഗീയതയ്ക്കും സ്ഥാനമില്ലെന്ന് ഇനിയെങ്കിലും അമിത് ഷാ മനസിലാക്കണം. ദില്ലിയിലേതിന് സമാനമായ തിരിച്ചടി ബിജെപി ബിഹാറിലും നേരിടുമെന്നും കബില്‍ സിബല്‍ പറഞ്ഞു.

ഇത്തവണ കനത്ത തിരിച്ചടിയാണ് ദില്ലിയില്‍ ബിജെപി നേരിട്ടത്. ആകെയുള്ള 70 സീറ്റില്‍ വെറും 7 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. അതേസമയം കോണ്‍ഗ്രസ് ഇത്തവണയും സംസ്ഥാനത്ത് സംപൂജ്യരായി. 63 സീറ്റുകളിലാണ് ആം ആദ്മി വിജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+