കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കോണ്‍ഗ്രസ്! ബിജെപിക്കും ആംആദ്മിക്കും കനത്ത തിരിച്ചടി, കുറഞ്ഞ പോളിങ്ങ് സൂചിപ്പിക്കുന്നത്

  • By
Google Oneindia Malayalam News

ദില്ലി: ആറാം ഘട്ടത്തിലാണ് ദില്ലിയിലെ ആകെയുള്ള ഏഴ് സീറ്റുകളിലും തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ രാജ്യം ഉറ്റുനോക്കിയ പോരാട്ടമായിരുന്നു ദില്ലിയില്‍. ബിജെപിക്കതിരായി ബദ്ധവൈരികളായ ആംആദ്മിയും കോണ്‍ഗ്രസും കൈകോര്‍ക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഇരുപാര്‍ട്ടികളും സഖ്യ സാധ്യത തള്ളുകയായിരുന്നു. ഇതോടെ ബിജെപിക്ക് സംസ്ഥാനത്ത് കാര്യങ്ങള്‍ ഇത്തവണയും എഴുപ്പമായെന്ന് വിലയിരുത്തപ്പെട്ടു.

<strong>സാരിയുടുത്ത്,ബാരിക്കേഡ് ചാടി കടന്ന് പ്രിയങ്ക ഗാന്ധി, ഇന്ദിരാ ഗാന്ധി തന്നെന്ന് സോഷ്യല്‍ ലോകം, വീഡിയോ</strong>സാരിയുടുത്ത്,ബാരിക്കേഡ് ചാടി കടന്ന് പ്രിയങ്ക ഗാന്ധി, ഇന്ദിരാ ഗാന്ധി തന്നെന്ന് സോഷ്യല്‍ ലോകം, വീഡിയോ

എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച മുന്നേറ്റം ബിജെപിക്കോ ആംആദ്മിക്കോ സംസ്ഥാനത്ത് നേടാനാവില്ലെന്നാണ് പോളിങ്ങ് ശതമാനം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തിയേക്കുമെന്നും ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

 ബിജെപിയുടെ അവസാനം

ബിജെപിയുടെ അവസാനം

2014 ല്‍ ദില്ലിയിലെ മുഴുവന്‍ സീറ്റുകളും ബിജെപിയായിരുന്നു വിജയിച്ചത്. കോണ്‍ഗ്രസ് സംപൂജ്യരാവുകയും ചെയ്തു. ഇത്തവണ സംസ്ഥാനത്ത് ഒരു തിരിച്ചുവരവിന് ലക്ഷ്യം വെയ്ക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയെ ഏത് വിധേനയും പുറത്താക്കാന്‍ ആംആദ്മിയുമായി കൈകോര്‍ക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു.

 തനിച്ച് മത്സരിച്ചെങ്കിലും

തനിച്ച് മത്സരിച്ചെങ്കിലും

ആംആദ്മിയുമായുള്ള സഖ്യത്തിലൂടെ മാത്രമേ ബിജെപിയുടെ പരാജയം സാധ്യമാകൂ എന്നാണ് വിലയിരുത്തപ്പെട്ടത്.
എന്നാല്‍ പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ എല്ലാം സീറ്റ് വിഭജനം കീറാമുട്ടിയായി. സഖ്യ സാധ്യതയും ഇല്ലാതായി. ഇതോടെ കോണ്‍ഗ്രസും ആംആദ്മിയും തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

 പോളിങ്ങ് ശതമാനം

പോളിങ്ങ് ശതമാനം

ഇരുപാര്‍ട്ടികളുടേയും തനിച്ചുള്ള പോരാട്ടം ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെട്ടതെങ്കിലും ഇത്തവണത്തെ പോളിങ്ങ് ശതമാനം ബിജെപിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയിരിക്കുകയാണ്. ദില്ലിയില്‍ ഇത്തവണ 60.2 ശതമാനമായിരുന്നു പോളിങ്ങ്. 2014 നെ അപേക്ഷിച്ച് അഞ്ച് ശതമാനമാണ് കുറവ്.

 ഒരേ വോട്ട് ബാങ്ക്

ഒരേ വോട്ട് ബാങ്ക്

ഏഴ് മണ്ഡലങ്ങളിലേയും ത്രികോണ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടാന്‍ സാധ്യത ഉള്ളത് ആംആദ്മിക്കാവും എന്നാണ് വിലയിരുത്തുന്നത്. അതേസമയം ബിജെപിയും ഇത്തവണ വിയര്‍ക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആംആദ്മിയുടേയും കോണ്‍ഗ്രസിന്‍റേയും ഒരേ വോട്ട് ബാങ്കാണെന്നതും ശ്രദ്ധേയമാണ്.

 കോണ്‍ഗ്രസിനൊപ്പം

കോണ്‍ഗ്രസിനൊപ്പം

അതുകൊണ്ട് തന്നെ ഇത്തവണ ബിജെപി വിരുദ്ധ വോട്ടുകള്‍ ഇരുപാര്‍ട്ടികളും പങ്കിട്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം 2014 ല്‍ ആംആദ്മി വരും മുന്‍പ് കോണ്‍ഗ്രസിന്‍റെ ശക്ത കേന്ദ്രങ്ങള്‍ ഇത്തവണ വീണ്ടും കോണ്‍ഗ്രസിനൊപ്പം നിന്നെന്നും കണക്കാക്കപ്പെടുന്നുണ്ട്.

 നിഷ്പക്ഷ വോട്ടുകള്‍

നിഷ്പക്ഷ വോട്ടുകള്‍

നിഷ്പക്ഷ വോട്ടുകളാണ് ദില്ലിയിലെ പോളിങ്ങ് ശതമാനത്തിലെ കുറവിന് കാരണമായി കണക്കാക്കപ്പെടുന്നത്. വികസനം നോക്കി മാത്രം വോട്ട് ചെയ്യാനെത്തുന്നവര്‍ ഇത്തവണ ബൂത്തിലെത്തിയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

 ബാധിക്കില്ല

ബാധിക്കില്ല

പോളിങ്ങ് ശതമാനത്തിലെ കുറവ് ബിജെപിയേയും സാരമായി ബാധിച്ചെന്ന വിലയിരുത്തലുകളും ഉണ്ട്. 2014 ല്‍ ബിജെപിയുടെ വോട്ട് ഷെയര്‍ 46 ശതമാനമായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയെ ഇത് വലിയെ രീതിയില്‍ ബാധിച്ചേക്കില്ലെന്നും സിഎസ്ഡിഎസ് അംഗമായ സഞ്ജയ് കുമാര്‍ പറയുന്നു.

 മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍

ദില്ലിയില്‍ 16-17 ശതമാനം മുസ്ലീം വോട്ടര്‍മാരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍ വോട്ടിങ്ങ് ശതമാനം 60-70 ഇടയിലാണ്. എന്നാല്‍ ഈ വോട്ടുകള്‍ ഇത്തവണ ഭിന്നിക്കപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

 സഞ്ജയ് കുമാര്‍ പറയുന്നു

സഞ്ജയ് കുമാര്‍ പറയുന്നു

കോണ്‍ഗ്രസ്-ആംആദ്മി സഖ്യത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയൂവെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ സഖ്യം സാധ്യമായില്ല, അതുകൊണ്ട് തന്നെ ഇത്തവണ ആറ് സീറ്റെങ്കിലും ബിജെപിക്ക് നേടാനാകുമെന്നാണ് കണക്കാക്കുന്നതെന്ന്, സഞ്ജയ് കുമാര്‍ പറഞ്ഞു. അതേസമയം മുസ്ലീം വോട്ടുകള്‍ ഭിന്നിക്കപ്പെട്ടില്ലേങ്കില്‍ ബിജെപി പരാജയം രുചിക്കും.

 ജാതി വോട്ടുകളും

ജാതി വോട്ടുകളും

ജാതി വോട്ടുകളും ദില്ലിയില്‍ നിര്‍ണായകമാണ്. സൗത്ത് ദില്ലിയില്‍ ഗുജ്ജറുകള്‍ക്കാണ് ആധിപത്യം. വെസ്റ്റ് ജില്ലിയില്‍ ജാട്ട് വിഭാഗത്തിനും, നോര്‍ത്ത് ഈസ്റ്റില്‍ പൂര്‍വാഞ്ചലീസും നോര്‍ത്ത് വെസ്റ്റില്‍ ദളിത് വിഭാഗങ്ങളുമാണ് കൂടുതല്‍.
ആര്‍ക്കാണോ മേഖലയില്‍ സ്വാധീനം അവരാകും വോട്ടുകള്‍ കൂടുതല്‍ നേടുക.

 ദില്ലിയില്‍ ഇങ്ങനെ

ദില്ലിയില്‍ ഇങ്ങനെ

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ ഏഴ് സീറ്റുകളും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 46.40 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. എന്നാൽ ഒരു വർഷത്തിന് ശേഷം ദില്ലിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ ഞെട്ടിക്കുകയും കോൺഗ്രസിനെ നിരാശപ്പെടുത്തുകയും ചെയ്തു. 1998 മുതൽ തുടർച്ചയായ മൂന്ന് വട്ടവും ദില്ലിയിൽ സർക്കാർ രൂപികരിച്ചത് കോൺഗ്രസായിരുന്നു.

<strong>കോണ്‍ഗ്രസില്ലാത്ത ഒരു സഖ്യത്തിനുമില്ലെന്ന് സ്റ്റാലിന്‍: ഫെഡറല്‍ മുന്നണി നീക്കം കെസിആറിന് തിരിച്ചടി</strong>കോണ്‍ഗ്രസില്ലാത്ത ഒരു സഖ്യത്തിനുമില്ലെന്ന് സ്റ്റാലിന്‍: ഫെഡറല്‍ മുന്നണി നീക്കം കെസിആറിന് തിരിച്ചടി

English summary
this is what voter turn out in delhi explains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X