കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'' ആ റെസിപ്പി ഇങ്ങു കൊണ്ടുവരണെ ''.... പാക് പിടിയിലായ അഭിനന്ദനോട് ഭാര്യ അന്ന് പറഞ്ഞത്

Google Oneindia Malayalam News

ദില്ലി: 40 സൈനികരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ശക്തമായ തിരിച്ചടിയാണ് ബാലക്കോട്ട് നൽകിയത്. അതിർത്തി കടന്നെത്തി പാകിസ്താൻ വീണ്ടും പ്രകോപനം തുടർന്നപ്പോൾ പാക് യുദ്ധ വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ പാകിസ്താന്റെ പിടിയിലാകുന്നത്.

പാക് പിടിയിലായ അഭിനന്ദന്റെ ആദ്യ ഫോൺ വിളിയെത്തിയപ്പോൾ ഭാര്യ തൻവി മാർവാഹ് എങ്ങനെയാകും പ്രതികരിച്ചിട്ടുണ്ടാകുക. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാകിസ്താന് ഒരു പഴുതുകളും കൊടുക്കാതെ ധൈര്യ പൂർവ്വമായിരുന്നു തൻവിയുടെ പ്രതികരണം.

കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ അശ്ലീല പരാമർശവുമായി എൽഡിഎഫ് കൺവീനർ, വ്യാപക പ്രതിഷേധംകോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ അശ്ലീല പരാമർശവുമായി എൽഡിഎഫ് കൺവീനർ, വ്യാപക പ്രതിഷേധം

പാക് പിടിയിൽ അഭിനന്ദൻ

പാക് പിടിയിൽ അഭിനന്ദൻ

കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു മിഗ് 21 വിമാനം തകർന്ന് അഭിനന്ദൻ നിയന്ത്രണ രേഖയ്ക്കപ്പുറം പതിച്ചത്. അഭിനന്ദന്റെ സുരക്ഷിതമായ മടങ്ങി വരവിനായി രാജ്യം പ്രാർത്ഥനയോടെ കാത്തിരുന്നു. നിർണാകമായ 60 മണിക്കൂറുകൾക്ക് ശേഷമാണ് അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ തിരികെയെത്തുന്നത്.

വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

കസ്റ്റഡിയിലിരിക്കെ അഭിനന്ദന്റെ ചില വീഡിയോ ദൃശ്യങ്ങളും പാകിസ്താൻ പുറത്ത് വിട്ടിരുന്നു. ചോരപുരണ്ട മുഖത്തോടുകൂടിയുള്ള അഭിനന്ദന്റെ ദൃശ്യങ്ങൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. പിന്നീട് പുറത്ത് വന്നത് പാക് ഉദ്യോഗസ്ഥർ അഭിനന്ദനോട് ചില ചോദ്യങ്ങൾ ചോദിക്കുന്നതും നെഞ്ച് വിരിച്ച് ഉദ്യോഗസ്ഥർക്ക് മറുപടി നൽകുകയും ചെയ്യുന്ന അഭിനന്ദന്റെ വീഡിയോ ആണ്.

ഭാര്യയുമായി സംസാരിക്കു

ഭാര്യയുമായി സംസാരിക്കു

പിടിയിലായതു മുതൽ ഒരേയൊരു തവണയാണ് കുടുംബത്തോട് സംസാരിക്കാൻ അഭിനന്ദന് അവസരം നൽകുന്നത്. ഐഎസ്ഐ കസ്റ്റഡിയിൽ നിന്നും അഭിനന്ദന്റെ വിളിയെത്തിയപ്പോൾ ഭാര്യ തൻവിയുടെ പ്രതികരണം ധൈര്യപൂർവ്വമുള്ളതായിരുന്നു. സൗദി നമ്പരിൽ നിന്നും ഫോൺ എത്തിയപ്പോൾ തന്നെ തൻവിക്ക് കാര്യങ്ങൾ മനസിലായി തുടങ്ങിയിരുന്നു. വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് തൻവി.

റെക്കോർഡ് ചെയ്തു

റെക്കോർഡ് ചെയ്തു

ഫോണിന്റെ മറുതലയ്ക്കൽ ഭർത്താവിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ തൻവി ജാഗ്രതയിലായി. സംസാരം ഐഎസ്ഐ നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യമായതോടെ തൻവി ഫോൺ റെക്കോർഡ് ചെയ്തു.

 എന്ത് പറയണം

എന്ത് പറയണം

സുരക്ഷിതനാണോ എന്ന ആദ്യ ചോദ്യത്തിന് ശേഷം മക്കളോട് അച്ഛനെവിടെയാണെന്ന് പറയണമെന്ന് ചോദിച്ചു. പപ്പാ ജയിലിലാണെന്ന് കുട്ടികളോട് പറഞ്ഞുകൊള്ളാനായിരുന്നു അഭിനന്ദന്റെ മറുപടി.

 ചായയുടെ റെസിപ്പി

ചായയുടെ റെസിപ്പി

ഫോൺ വിളി വരുന്നതിന് തൊട്ട് മുൻപ് പാകിസ്താൻ പുറത്ത് വിട്ട വീഡിയോയിൽ ചായ കുടിച്ച് കൊണ്ടിരിക്കുന്ന അഭിനന്ദന്റെ ദൃശ്യങ്ങൾ തൻവി കണ്ടിരുന്നു. ചായ എങ്ങനെയുണ്ടെന്ന പാക് ഉദ്യോഗസ്ഥന്റെ ചോദ്യത്തോട്, മനോഹരമായിരിക്കുന്നു എന്നായിരുന്നു അഭിനന്ദന്റെ പ്രതികരണം പിന്നീടുള്ള സംസാരം ആ ചായയെ കുറിച്ചായിരുന്നു.

ചായ എങ്ങനെയുണ്ട്

ചായ എങ്ങനെയുണ്ട്

ചായ എങ്ങനെയുണ്ട് തൻവി ചോദിച്ചു

നന്നായിരുന്നുവെന്ന് അഭിനന്ദന്റെ മറുപടി

അതേയെന്നായിരുന്നു ചിരിയോടു കൂടിയുള്ള അഭിനന്ദന്റെ മറുപടി

എങ്കിൽ ആ റെസിപ്പി ഇങ്ങ് കൊണ്ടുവരണേ എന്നാണ് തൻവി പറഞ്ഞത്
ഞാൻ ഉണ്ടാക്കുന്ന ചായയേക്കാൾ നല്ലതാണോ അതെന്നായി തൻവി

രണ്ട് രീതിയിൽ സമീപനം

രണ്ട് രീതിയിൽ സമീപനം

അഭിനന്ദനോട് ഒരേ സമയം രൂക്ഷമായും സ്നേഹത്തോടയെും പാക് ഉദ്യോഗസ്ഥർ പ്രതികരിച്ചതായി ദി പ്രിന്റ് റിപ്പോർട്ടിൽ പറയുന്നു. ഒരു ഉദ്യോഗസ്ഥൻ അഭിനന്ദന്റെ വാരിയെല്ലിൽ ഇടിച്ചതിന് പിന്നാലെ മറ്റൊരാൾ സ്നേഹത്തോടെ അടുത്തെത്തി ഭാര്യയുമായി സംസാരിക്കാൻ അവസരം നൽകുകയായിരുന്നു.

 ശാരീരിക മർദ്ദനം

ശാരീരിക മർദ്ദനം

രാജ്യത്ത് തിരിച്ചെത്തിയ ശേഷം നടത്തിയ ഡീബ്രീഫിംഗിലാണ് പാക് കസ്റ്റഡിയിലായിരിക്കെ അഭിനന്ദൻ നേരിട്ട ശാരീരിക പീഡനങ്ങൾ വ്യക്തമായത്. പാക് അധീന കശ്മീരിൽ പതിച്ചപ്പോൾ നാട്ടുകാരുടെ മർദ്ദനത്തെ തുടർന്നാണ് അഭിനന്ദന്റെ വാരിയെല്ലുകൾ തകർന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പാക് ഓഫീസറുടെ മർദ്ദനത്തെ തുടർന്നാണ് പരുക്കേറ്റതെന്ന് അഭിനന്ദൻ വ്യക്തമാക്കുകയായിരുന്നു.

 പീഡനം

പീഡനം

ശാരിരിക പീഡനങ്ങൾക്ക് പിന്നാലെ ആദ്യ 24 മണിക്കൂറിൽ അഭിനന്ദന് മാനസിക പീഡനം ഏൽപ്പിക്കാനും പാക് ഉദ്യോഗസ്ഥർ ശ്രമം നടത്തിയിരുന്നു. ഉയർന്ന ശബ്ദത്തിൽ സംഗീതം കേൾപ്പിക്കുകയും, രൂക്ഷമായ വെളിച്ചത്തിന് മുമ്പിൽ മണിക്കൂറുകൾ നിർത്തുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അഭിനന്ദനെ ഉറങ്ങാനോ വിശ്രമിക്കാനോ അനുവദിച്ചില്ലെന്നും പ്രിന്റ് റിപ്പോർട്ടിൽ പറയുന്നു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
This is What wife told Abhinandan when he called from Pak custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X