Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി ഇല്ലാതായിട്ട് 36 മണിക്കൂര്‍, ചണ്ഡീഗഡില്‍ വെള്ളവും വെളിച്ചവുമില്ല; കാരണം ഇതാണ്

ചണ്ഡീഗഡ്: വൈദ്യുതി വകുപ്പ് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്കിനെത്തുടര്‍ന്ന് ചണ്ഡീഗഢിന്റെ ചില ഭാഗങ്ങളില്‍ വെള്ളവും വൈദ്യുതിയും ഇല്ലാതായിട്ട് 36 മണിക്കൂറില്‍ അധികമായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയും ജലവിതരണവും ഇല്ലാതായി.

പണിമുടക്കിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇന്ത്യയിലെ ഏറ്റവും നല്ല രീതിയില്‍ അസൂത്രണം ചെയ്ത നഗരങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന പലയിടങ്ങളിലും ട്രാഫിക് ലൈറ്റുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

പണിമുടക്കിനെ തുടര്‍ന്ന പല ആശുപത്രികളും ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. ജനറേറ്റര്‍ സൗകര്യം പോലുള്ള ബാക്കപ്പ് പ്ലാനുകളുണ്ട്. എന്നാല്‍ ഒരു ആശുപത്രിയുടെ 100 പ്രവര്‍ത്തനങ്ങളും ജനറേറ്ററുകളിലൂടെ മാത്രം നടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല. അതിനാല്‍, ഞങ്ങള്‍ നേരത്തെ തീരുമാനിച്ച ശസ്ത്രക്രിയകള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടിവന്നെന്ന് ചണ്ഡീഗഡ് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ സുമന്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

2

വൈദ്യുതി ഇല്ലാതായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളും കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും അടച്ചുപൂട്ടി. വൈദ്യുതി വകുപ്പ് സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയാണ് വൈദ്യുതി ജീവനക്കാര്‍ സമരം നടത്തുന്നത്. സമരം പിന്‍വലിക്കാന്‍ കേന്ദ്ര ഭരണ പ്രദേശത്തെ ഉപദേശകന്‍ ധരംപാല്‍ പവര്‍മെന്‍സ് യൂണിയനുമായി ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

3

സ്വകാര്യവല്‍ക്കരണം തങ്ങളുടെ തൊഴില്‍ നിബന്ധനകളില്‍ മാറ്റം വരുത്തുമെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നും പ്രതിഷേധിക്കുന്ന ജീവനക്കാര്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം, ചണ്ഡീഗഡ് ഭരണകൂടം അവശ്യ സേവന പരിപാലന നിയമം നടപ്പിലാക്കി, ആറ് മാസത്തേക്ക് വൈദ്യുതി വകുപ്പിന്റെ പണിമുടക്ക് നിരോധിച്ചിരുന്നു.

4

വൈദ്യുതി വിതരണം നിലനിര്‍ത്താന്‍ തങ്ങള്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചണ്ഡീഗഡ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടെഹ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താമസക്കാരും വ്യാപാരികളും പരാതിപ്പെടുകയാണ്. നഗരത്തിലെ ചില യൂണിറ്റുകളിലെ വ്യാവസായിക ഉല്‍പ്പാദനത്തെയും ഉല്‍പ്പാദനത്തെയും പവര്‍ കട്ട് ബാധിച്ചിട്ടുണ്ട്.

5

അതേസമയം, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇന്നലെ ഇടപെട്ട് കേന്ദ്രഭരണ പ്രദേശത്തെ ചീഫ് എഞ്ചിനീയറെ ബുധനാഴ്ച വിളിച്ചുവരുത്തി. ചണ്ഡീഗഢിലെ വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാന്‍ ജസ്റ്റിസുമാരായ അജയ് തിവാരി, പങ്കജ് ജെയിന്‍ എന്നിവര്‍ ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

6

പണിമുടക്കിയ ജീവനക്കാരുടെ അട്ടിമറി പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് ചണ്ഡീഗഡ് ഭരണകൂടത്തിന്റെ അഭിഭാഷകന്‍ അനില്‍ മേത്ത ജഡ്ജിമാരോട് പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ പഞ്ചാബിനോടും ഹരിയാനയോടും തങ്ങളുടെ വൈദ്യുതി തൊഴിലാളികളോട് സഹായം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+