കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്നതിന് പിന്നില്‍.. മൂല കാരണം കണ്ടെത്തി പാര്‍ട്ടി, ഇനി?

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്‍റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും അടപടലം തകര്‍ന്നു. ബിജെപി സംസ്ഥാനത്ത് കൂറ്റന്‍ വിജയം കരസ്ഥമാക്കി. ഇതിന് പിന്നാലായിരുന്നു സര്‍ക്കാരിനുള്ളില്‍ അതൃപ്ത പുകഞ്ഞതും എംഎല്‍എമാര്‍ പിന്തുണ പില്‍വലിച്ച് ബിജെപിക്കൊപ്പം പോയതും.

സര്‍ക്കാരിനെ താഴെയിറക്കിയ അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ് കര്‍ണാടകത്തില്‍ ഇപ്പോള്‍. മറ്റൊരു തിരഞ്ഞെടുപ്പിന് പോരാടാന്‍ ഒരുങ്ങും മുന്‍പ് ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണം കണ്ടെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. എന്തുകൊണ്ട് തിരിച്ചടി സംഭവിച്ചതെന്ന് സംബന്ധിച്ച് പാര്‍ട്ടയുടെ ആഭ്യന്തര കമ്മിറ്റി നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദാംശങ്ങളിലേക്ക്

അടപടലം തകര്‍ന്നു

അടപടലം തകര്‍ന്നു

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേരിട്ടത്. ജെഡിഎസുമായി സഖ്യത്തില്‍ മത്സരിച്ചിട്ട് പോലും നിലംതൊടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി നേടി. കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടിയപ്പോള്‍ ഒറ്റ സീറ്റ് മാത്രമേ ജെഡിഎസിന് നേടാന്‍ സാധിച്ചുള്ളൂ. 2014 ല്‍ ജെഡിഎസ് സംസ്ഥാനത്ത് 10 സീറ്റുകള്‍ നേടിയിരുന്നു.

 റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇതോടെയാണ് പരാജയ കാരണം കണ്ടെത്താന്‍ കോണ്‍ഗ്രസ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം തോല്‍വിയുടെ കാരണം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവിന് കമ്മിറ്റി സമര്‍പ്പിച്ചിരുന്നു. ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വിവരങ്ങള്‍ ഇങ്ങനെ

 ബിജെപിക്ക് പോയി

ബിജെപിക്ക് പോയി

2018 നിയമസഭ തിരഞ്ഞെടുപ്പില്‍ ജെഡിഎസിനും കോണ്‍ഗ്രസിനും ലഭിച്ച ആകെ വോട്ടുകളുടെ ശതമാനം പരിശോധിച്ചാല്‍ കുറഞ്ഞത് 57 ശതമാനമെങ്കിലും ലോക്സഭയില്‍ ലഭിക്കണമായിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല. കോണ്‍ഗ്രസിന് ലഭിച്ചത് വെറും 31.88 ശതമാനമായിരുന്നു. ജെഡിഎസിനാകട്ടെ 9.6 ശതമാനവും. 17-20 ശതമാനത്തിനിടയില്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോയി. ജെഡിഎസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ പോലും സഖ്യത്തിന് വോട്ട് ലഭിച്ചില്ല. കോണ്‍ഗ്രസുമായുള്ള സഖ്യമാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. കമ്മിറ്റില്‍ ചെയര്‍മാന്‍ ബസവരാജ് രായ റെഡ്ഡി പറഞ്ഞു.

സഖ്യം പാളി

സഖ്യം പാളി

കോണ്‍ഗ്രസിന് വോട്ടുകള്‍ നഷ്ടമായിട്ടില്ല. ജെഡിഎസ് വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചുമില്ല. പകരം ആ വോട്ടുകള്‍ ബിജെപിയിലേക്ക് പോയി, റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന്‍റെ ഈ ദയനീയ പരാജയത്തിന് കാരണം ജെഡിഎസ് പ്രവര്‍ത്തകര്‍ പാലം വലിച്ചതാണെന്ന് നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം മുതിര്‍ന്ന നേതാക്കളുടെ പരാജയത്തിനുള്ള കാരണങ്ങളും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

പ്രാദേശിക അതൃപ്തി

പ്രാദേശിക അതൃപ്തി

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ കാര്‍ഗയുടെ പരാജയത്തില്‍ പിന്നില്‍ പ്രാദേശിക തലത്തിലുള്ള അതൃപ്തിയാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഖെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയുടെ മണ്ഡലത്തിലെ അനാവശ്യ ഇടപെടലാണ് നേതാക്കളെ ചൊടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുംകൂരില്‍ ലിംഗായത്ത് വോട്ടുകള്‍ എച്ച്ഡി ദേവഗൗഡയ്ക്കെതിരെ ഏകീകരിക്കപ്പെട്ടതാണ് പരാജയത്തിന് കാരണം.അതേസമയം കുടുംബ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പാണ് മാണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമിയുടെ പരാജയത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
This is y congress lost lok sbaha election in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X