Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണവീട്ടില്‍ നൃത്തവുമായി യുവതി, ഒപ്പം നൃത്തം ചെയ്ത് പണം വാരിയെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ്, വിവാദം

സംഭവം ഇതിനോടകം ബി ജെ പി ഏറ്റെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ അപമാനിച്ച കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണം എന്നാണ് ബിജെപിയുടെ ആവശ്യം

wedding10

ബെംഗളൂരു: നര്‍ത്തകിക്ക് മേല്‍ നോട്ടുകള്‍ വാരിയെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ്. ഒരു വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യുന്ന സ്ത്രീക്ക് നേരെയാണ് ഹൂബ്ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ശിവശങ്കര്‍ ഹമ്പന്ന നോട്ടുകള്‍ വാരി എറിഞ്ഞത്. സംഭവം ഇതിനോടകം വലിയ വിവാദമായിട്ടുണ്ട്.

'കോണ്‍ഗ്രസിന്റെ സംസ്‌കാരം' ഇതാണ് എന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. ശിവശങ്കര്‍ ഹമ്പന്ന യുവതിയുടെ അടുത്തെത്തി നൃത്തം ചെയ്യുന്നതും യുവതിക്ക് നേരെ പണം എറിയുന്നതുമായ വീഡിയോ പുറത്തായിട്ടുണ്ട്. കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ വിവാഹത്തിന്റെ ഭാഗമായുള്ള ഹല്‍ദി ചടങ്ങിനിടെയാണ് സംഭവം എന്നാണ് വിവരം.

അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണം എന്ന് ബി ജെ പി ആവശ്യപ്പെട്ടു. സംഭവം സംസ്ഥാനത്തിനാകെ ലജ്ജാകരമാണെന്ന് കര്‍ണാടക ബി ജെ പി ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിങ്കൈ പറഞ്ഞു. പണത്തിന്റെ വില ഈ ആളുകള്‍ക്ക് ( കോണ്‍ഗ്രസ് ) അറിയില്ല.

congress

ഇത്തരം സംഭവങ്ങള്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരം എന്താണെന്ന് കാണിക്കുന്നു എന്നും തങ്ങള്‍ പലതവണ ഇത് കണ്ടിട്ടുണ്ട് എന്നും മഹേഷ് തെങ്കിങ്കൈ പറഞ്ഞു. തികച്ചും അപലപനീയമാണ് ഈ സംഭവം. കോണ്‍ഗ്രസ് ഇക്കാര്യം ഗൗരവമായി പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി ജെ പി വക്താവ് രവി നായികും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ശവശങ്കര്‍ ഹമ്പന്ന പെണ്‍കുട്ടികളെ ഇങ്ങനെയാണോ കാണുന്നത്. വിവാഹ സ്ഥലത്ത് വെച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ പണം എറിയുന്ന സംസ്‌കാരമാണോ കോണ്‍ഗ്രസിന്റേത്. അത് അവര്‍ക്ക് മാത്രമേ വിശദീകരിക്കാന്‍ കഴിയൂ എന്നും രവി നായിക് പറഞ്ഞു.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ഇങ്ങനെ പെരുമാറുന്നത് തീര്‍ത്തും തെറ്റാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ യുവതിയോട് ഉടന്‍ മാപ്പ് പറയണമെന്നും സംഭവം സ്ത്രീകളോടുള്ള അനാദരവാണെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+