ബോളിവുഡില്‍ പുതുമുഖ ഗായികയായി അരങ്ങേറ്റംകുറിച്ച് മുഖ്യമന്ത്രിയുടെ ഭാര്യ!!
മുംബൈ: ബോളിവുഡ് ഗായകര്‍ക്കിടയില്‍ ഒരു പുതിയ ശബ്ദം കൂടി അരങ്ങേറ്റം കുറിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസാണ് പുതുമുഖഗായികയായി തുടക്കം കുറിച്ചത്.
ജയ് ഗംഗാജല്‍ എന്ന ചിത്രത്തിലെ ഗാനത്തിനാണ് അമൃത ശബ്ദം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഗാനം ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്തത്. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക.

ചലച്ചിത്ര സംവിധായകന്‍ പ്രകാശ് ഝായുടെ ചിത്രത്തില്‍ ഭക്തിഗാനവും അമൃത പാടിയിരുന്നു. ഇത് വരെ തന്റെ ഗാനങ്ങള്‍ക്കൊന്നും പ്രതിഫലം കൈപ്പറ്റിയിരുന്നില്ലെന്ന് അമൃത പറയുന്നു. സിനിമയില്‍ പാടാന്‍ കഴിഞ്ഞത് വ്യത്യസ്തമായ അനുഭവമായിരുന്നു എന്നും ഭര്‍ത്താവ് ഫഡ്നാവിസാണ് പൂര്‍ണപിന്തുണ നല്‍കിയതെന്നും അമൃത പറഞ്ഞു.
സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ജയ് ഗംഗാജല്‍. ഒരു ദിവസം കൊണ്ടാണ് ഗാനത്തിന്റെ റെക്കോര്‍ഡിങ് അവസാനിച്ചത്. ബാങ്ക് ജീവനക്കാരിയായ അമൃത ഫഡ്നാവിസ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് മുംബൈയിലേക്ക് മകളുമൊത്ത് താമസം മാറിയത്.


Click it and Unblock the Notifications